Wednesday, April 30, 2008

വിദ്യാഭ്യാസ ബോധവത്‌കരണ ജാഥയ്‌ക്ക്‌ സ്വീകരണം നല്‌കി

കുറ്റിപ്പുറം: പൊതുവിദ്യാഭ്യാസം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി നടത്തുന്ന വിദ്യാഭ്യാസ ബോധവത്‌കരണ ജാഥയ്‌ക്ക്‌ കുറ്റിപ്പുറത്ത്‌ സ്വീകരണം നല്‌കി. ജാഥാക്യാപ്‌റ്റന്‍ പി.വി.നാരായണന്‍, വാമനന്‍, വിനോദ്‌, രമേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.


കരുളായി: ശാസ്‌ത്രീയവും മത നിരപേക്ഷവുമായ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുക എന്ന മുദ്രാവാക്യവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ നടത്തുന്ന ജില്ലാതല പ്രചാരണ ജാഥയ്‌ക്ക്‌ കരുളായിയില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്‌റ്റന്‍ ടി.വി. നാരായണന്‍, പി.എല്‍. ശോഭനകുമാരി എന്നിവര്‍ പ്രസംഗിച്ചു. പി.എസ്‌. രഘുറാം, കെ. സന്തോഷ്‌ബാബു, പി. സജിന്‍, പി. അബ്ദുല്‍മജീദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പി.വി.നാരായണന്‍, വാമനന്‍, വിനോദ്‌, രമേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗ്രാമപത്രം.

ഗ്രാമപത്രം

Tuesday, April 29, 2008

വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ വസ്‌തുനിഷുമായി വിലയിരുത്തണം - സെമിനാര്‍

എടപ്പാള്‍: കെ.ഇ.ആര്‍. ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത്‌ നടക്കുന്ന പുരോഗമനപരമായ ചുവടുവെപ്പുകളെ വസ്‌തുനിഷുമായി വിലയിരുത്തി അവയോടുള്ള നിലപാട്‌ രൂപപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാവണമെന്ന്‌ എടപ്പാളില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു.
മതപരമായും ജാതീയമായുമുള്ള താത്‌പര്യങ്ങളാണ്‌ ഇന്ന്‌ വിദ്യാഭ്യാസരംഗത്തു വന്ന പല പരിഷ്‌കാരങ്ങള്‍ക്കെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക്‌ അടിസ്ഥാനം. ഇതില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പക്ഷത്ത്‌ നില്‍ക്കുക എന്നതാണ്‌ പരിഷത്തിന്റെ ധര്‍മമെന്ന്‌ 'ജനപക്ഷ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയമവതരിപ്പിച്ച സംസ്ഥാന ജന.സെക്രട്ടറി വി. വിനോദ്‌ പറഞ്ഞു. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ മോഡറേറ്ററായിരുന്നു.

Monday, April 28, 2008

ജില്ലാതല പ്രചാരണജാഥ

എടപ്പാള്‍: പ്രതിലോമ ശക്തികളുടെ കടന്നുകയറ്റത്തെ ചെറുത്തുകൊണ്ട്‌ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ സമൂഹമൊന്നാകെ സജ്ജരാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന്‌ സാഹിത്യകാരന്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല പ്രചാരണജാഥയുടെ ഉദ്‌ഘാടനം എടപ്പാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജന. സെക്രട്ടറി വി. വിനോദ്‌ വിഷയമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രമേഷ്‌കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ അടാട്ട്‌ വാസുദേവന്‍, പി.വി. സേതുമാധവന്‍, ജിജി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. പൊതുവിദ്യാലയം സംരക്ഷിക്കുക, കെ.ഇ.ആര്‍. ശുപാര്‍ശകള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമാക്കുക, തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ ജാഥ.

അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കരുത്.

മലപ്പുറം: അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിലെ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസത്തിനും അധ്യാപകരുടെ ജോലിസ്ഥിരതയ്‌ക്കും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്‌. കാര്യക്ഷമതാ വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി. രമേഷ്‌കുമാര്‍, വിദ്യാഭ്യാസ കണ്‍വീനര്‍ പി. വാമനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശാ‍സ്ത്രബോധമുള്ളവര്‍ പ്രശ്നങ്ങള്‍ പഠിക്കുക ഇങ്ങിനെ

*യുക്തിയുക്തമായി ചിന്തിക്കല്‍
*ബുദ്ധിപൂര്‍‌വ്വമുള്ള ഊഹങ്ങള്‍,സങ്കല്പങ്ങള്‍
*തെളിവുകള്‍,നിഗമനങ്ങള്‍,തത്വങ്ങള്‍,കണ്ടെത്തലുകള്‍
*പുതിയ പ്രശ്നങ്ങള്‍ കണ്ടെത്തിപഠിക്കല്‍
*വീണ്ടും പുതിയ കണ്ടുപിടുത്തങ്ങള്‍
ശാസ്ത്രം ശരിയില്‍നിന്ന് കൂടുതല്‍ ശരിയിലേക്ക്.......
ശാസ്ത്രവിജ്ഞാനമുള്ളവര്‍ ശാസ്ത്രബോധമുള്ളവര്‍ ആവണമെന്നില്ല