Thursday, September 16, 2010
ദേശീയപാത സ്വകാര്യവല്‍ക്കരണത്തെ ചെറുത്ത് തോല്‍പ്പിക്കുക - പ്രതിഷേധ ജാഥ തളിപ്പറമ്പില്‍
Saturday, September 11, 2010
പരിഷത്ത് ചരിത്രം ശേഖരിക്കുന്നു
പരിഷത്തിന്റെ രൂപീകരണം മുതല്‍ നാം സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളും നടത്തിയ സമരങ്ങളും കലാജാഥകളും തുടങ്ങി നമ്മുടെ സമഗ്രമായ ചരിത്രം ശേഖരിക്കാന്‍ സംഘടന ആഗ്രഹിക്കുന്നു.
ഇതിനായി മുഴുവന്‍ പ്രവര്‍ത്തകരുടേയും സഹായം ആവശ്യമുണ്ട്.
നമ്മുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിപാടികള്‍ എന്നിവയുടെ രേഖകള്‍ ( ഫോട്ടോസ്, വീഡിയോ, പോസ്റ്ററുകള്‍, നോട്ടീസുകള്‍, പ്രസിദ്ധീകരണങ്ങള്‍( ഗ്രാമ ശാസ്ത്ര മാസിക, യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി, ലഘുലേഖകള്‍, ജാഥാ സ്ക്രിപ്റ്റുകള്‍), കത്തുകള്‍, പത്ര റിപ്പോര്‍ട്ടുകള്‍, പ്രാദേശികമായി നമ്മള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ തുടങ്ങി ഈ സംരംഭത്തിന് സഹായകമാകുന്ന രേഖകള്‍ കൈവശമുള്ളവര്‍ അതുപോലെ തന്നെ പഴയകാല പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും ശേഖരിക്കാവുന്നവര്‍ അത്തരം വിവരങ്ങള്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കുകയോ http://parishadvishesham.blogspot.com ഈ ബ്ലോഗില്‍ കമന്റ് ചെയ്യുകയോ ചെയ്യണേ.....
ബന്ധപ്പെടേണ്ട നമ്പറുകള്‍
വേണുഗോപാല്‍ എന്‍ . 9447293780, 9496352029
വിനോയ് പന്തല്ലൂര്‍ (ഐആര്‍ടിസി) . 9846628099
Wednesday, July 21, 2010
ചങ്ങാതിക്കൂട്ടം 2010 - സമാപിച്ചു
“ആദ്യദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ മകള്‍ ഇന്നുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി” എന്ന ഒരു രക്ഷിതാവിന്റെ പ്രതികരണം സംഘാടകര്‍ക്കാവേശമായി. വര്‍ഷത്തിലൊരിക്കലല്ല മാസത്തിലൊരിക്കലെങ്കിലും ഇത്തരം ചങ്ങാതിക്കൂട്ടം വേണമെന്ന ആവശ്യവും സദസ്സില്‍ നിന്നുയര്‍ന്നു.
Friday, July 2, 2010
ഷാര്‍ജ ചങ്ങാതിക്കൂട്ടം 2010
ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിരേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍
ജൂലായ് 12 -16 വരെ.
ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ അറിവും നിരീക്ഷണവും ആയുധമാക്കി, വിജ്ഞാനതിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്, കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.
സമയം
ജൂലായ് 12 മുതല്‍ 15 വരെ വൈകീട്ട് 4 – 7 മണിവരെ
ജൂലായ് 16 വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷൈലജ : 050-3672876
ശ്രീകുമാരി ആന്റണി : 050-3097209
മനോജ് :- 050- 6598442
അജയ് സ്റ്റീഫന്‍ :- 050-7207371
ബിജു :- 050-2192473
Friday, June 11, 2010
Thursday, June 3, 2010
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

ദുബായ് മുനിസിപ്പാലിറ്റിയും
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും
സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കായി
എല്ലാ പരിസ്ഥിതി സ്നേഹികളെയും
ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
ഇതിനോടനുബന്ധിച്ച്
ജൂണ്‍ 4 നു വെള്ളിയാഴ്ച 5 മണിക്ക്
ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ച്
ദുബായിലെ പ്രശസ്തരായ ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന
ചിത്രകലാ സംഗമം സങ്കടിപ്പിക്കുന്നു.
പരിസ്ഥിതിയെ പരിഗണിച്ചും സംരക്ഷിച്ചും
മാത്രമേ ജീവനും ജീവികള്‍ക്കും നിലനില്‍പ്പുള്ളൂ
എന്ന് കലാസൃഷ്ടികളിലൂടെ ഈ ചിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ചിത്രകലാ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച ഈ കലാകാരന്‍മാരോടോത്ത്
ചിത്രരചനാവൈഭവം തെളിയിക്കുന്നതിന്
പ്രായഭേദമന്യേ എല്ലാവര്‍ക്കും അവസരം ഒരുക്കുന്നു.
താങ്കളും സുഹൃത്തുക്കളുമൊത്ത് എത്തിച്ചേരുക.
ദയവായി ഈ വിവരം താങ്കളുടെ സുഹൃദ്‌വലയത്തിലുള്ളവരെക്കൂടി അറിയിക്കുക.
വൈവിധ്യമാര്‍ന്ന എല്ലാ ജീവജാലങ്ങള്‍ക്കും അതിജീവനത്തിനായി
ഒരേ ഒരു ഭൂമി മാത്രം
മനോജ്കുമാര്‍
കോ൪ഡിനേറ്റര്‍
ബിജു
Thursday, May 20, 2010
ബാലവേദി പ്രവര്‍ത്തനങ്ങള്‍ - കവി പി.കെ.ഗോപി ഉല്‍ഘാടനം ചെയ്യും.
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പ്രധാന പ്രവര്‍ത്തന മേഖല കളിലൊന്നാണ് ബാലവേദികള്‍ എന്നറിയാമല്ലോ? കുട്ടികളില്‍ ശാസ്ത്രാഭിരുചിയും, പാരിസ്ഥിതികാവബോധവും, സാമൂഹ്യബോധവും, രാജ്യസ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷത്ത് ബാലവേദി രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. വിവിധങ്ങളായ പ്രവര്‍ത്തങ്ങള്‍ (ചങ്ങാതിക്കൂട്ടം, പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന) ഈ രംഗത്ത് നടത്തി വരുന്നു.
2010 മെയ് 21നു വെള്ളിയാഴ്ച, ഉച്ചക്ക് 2.30ന്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയാണ്.
അതിഥികളായെത്തുന്ന കവി. പി.കെ.ഗോപിയും, ടി.ഗംഗാധരന്‍ മാഷും (കേരള ശാസ്ത്രസാഹിത്യ പരിഷത് മുന്‍ ജനറല്‍ സെക്രട്ടറി.) ഈ ചടങ്ങിനെ ധന്യമാക്കുന്നു.
കുട്ടികളുമൊത്ത് പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിണമെന്നഭ്യര്‍ത്ഥിക്കുന്നു.
ദയവായി താങ്കളുടെ സുഹൃദ് വലയത്തിലും ഈ വിവരം അറിയിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 06-5725810 അല്ലെങ്കില്‍ 050-3097209 വിളിക്കുക.
സ്നേഹത്തോടെ ...
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഷാര്‍ജ ചാപ്റ്റര്‍.
പ്രസിഡണ്ട്
അഡ്വഃ ശ്രീകുമാരി
കോര്‍ഡിനേറ്റര്‍
വേണു മുഴൂര്‍.
Wednesday, May 19, 2010
ഭൂമി പൊതുസ്വത്ത് - സെമിനാര്‍
- ഭൂമി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്പാദനം സംഘടിപ്പിക്കാനുള്ള അടിസ്ഥാന വിഭവമാണ്.
- ഭൂവുടമസ്ഥതയെന്നാല്‍ ഭൂമിയില്‍ എന്തും ചെയ്യാനുള്ള അവകാശമല്ല.
- കുന്നുകള്‍ ഇടിക്കാനും, വയലുകള്‍ നികത്താനും, പാതാളം വരെ കുഴിക്കാനും, ആകാശം മുട്ടെ പണിയാനുമുള്ള അവകാശമല്ല.
- വികസനമെന്നാല്‍ മെഗാ പദ്ധതികളും, കൂറ്റന്‍ കെട്ടിടങ്ങളുമല്ല.
- മനുഷ്യന്റെ നിലനില്‍പ്പിനാധാരമായ ഭൂ പ്രകൃതിയെയും ജൈവ പ്രകൃതിയേയും സംരക്ഷിക്കുന്നതാകണം വികസനം.
- വരും തലമുറയില്‍ നിന്നും കടം കൊണ്ടതാണീ ഭൂമി,
അവതാരകന്‍ : ടി.ഗംഗാധരന്‍
(മുന്‍ ജനറല്‍ സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്)
വേദി: കേരള സോഷ്യള്‍ സെന്റര്‍, അബുദാബി.
സമയം: 2010 മെയ് 19, വൈകീട്ട് 8.൦൦ മണി.
അഭിവാദനങ്ങളോടെ!
Monday, May 17, 2010
ആറാം വാര്‍ഷികം
ജനപക്ഷ നിലപാടുകള്‍ ആണ് പരിഷത്തിന്റെ രാഷ്ട്രീയം എന്നും, ജനവിരുദ്ധ നിലപാടുകള്‍ ഏതു ഗവര്‍ന്മെന്റ് സ്വീകരിച്ചാലും പരിഷത്ത് എതിര്‍ക്കാറുണ്ട് എന്ന് ഉദാഹരണ സഹിതം ഗംഗാധരന്‍ മാസ്റ്റര്‍ ചൂണ്ടി കാട്ടി. ഭൂമി പൊതു സ്വത്താക്കി പ്രഖ്യാപിച്ച് ഭൂമിയുടെ മേലുള്ള നിര്‍മാണം അടക്കമുള്ള എല്ലാ ഇടപെടലുകള്‍ക്കും കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറാവണം എന്ന് കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും’ എന്ന ചര്‍ച്ചാ ക്ലാസ്സില്‍ അദ്ദേഹം ആവശ്യപെട്ടു. ഈ മുദ്രവാക്ക്യം ഉയര്‍ത്തി പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥക്ക് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്ശ്വവല്കരിക്കപ്പെടുന്നവരു
പ്രസിഡന്റ് ഇക്ബാല്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ മുരളി റിപ്പോര്‍ട്ടും അനീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മനോജ് - പ്രസിഡണ്ട് , അഡ്വഃ ബിനി സരോജ് - വൈസ് പ്രസിഡന്റ്, ബിജു - കോഓര്‍ഡിനറ്റര്‍, അരുണ്‍ പരവൂര്‍ - ജോയിന്റ് കോഓര്‍ഡിനറ്റര്‍, അനീഷ് - ട്രഷറര്‍, ജോസഫ് - ഓഡിറ്റര്‍ എന്നിവരെയും 18 അംഗ നിര്‍വാഹകസമിതിയെയും തിരഞ്ഞെടുത്തു.


