Monday, June 30, 2008

പാഠപുസ്‌തകം മാറ്റമില്ലാതെ നിലനിര്‍ത്തണം- പരിഷത്ത്‌

കൂത്താട്ടുകുളം: ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകം മാറ്റമില്ലാതെ നിലനിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം ടൗണില്‍ വിവിധ കേന്ദ്രങ്ങളില്‍ തെരുവുവായന സംഘടിപ്പിച്ചു. കെ.കെ. ഭാസ്‌കരന്‍, ഏലിയാസ്‌ മാത്യു, എന്‍.യു. ഉലഹന്നാന്‍, കെ.എസ്‌. സുജാത, ഷാജി ജോണ്‍, വി.എസ്‌. സുരേന്ദ്രന്‍, ടി.എ. രാജേഷ്‌, ടി.എന്‍. മനോജ്‌, എം.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു. പരിഷത്ത്‌ പ്രവര്‍ത്തകര്‍ ടൗണില്‍ കാല്‍നട ജാഥ നടത്തി. ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം.

*വിവാദ സാമൂഹ്യപാഠവുമായി ബദ്ധപെട്ട ഒരു ചര്‍ച്ച ഇവിടെ.

.
.
.
.

Sunday, June 29, 2008

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ.ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

കണ്ണൂര്‍: ജില്ലയില്‍ ചില സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും വ്യാപകമായി എയ്‌ഡഡ്‌ സ്‌കൂളുകള്‍ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ.ഓഫീസ്‌ മാര്‍ച്ച്‌ നടത്തി. കെ.എസ്‌.ടി.എ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. ജില്ലയില്‍ രണ്ട്‌ ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 10 സ്‌കൂളുകളാണ്‌ ഒരു വ്യക്തി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വാങ്ങിയത്‌. കെട്ടിടം പുതുക്കിപ്പണിതും ബസ്‌ ഏര്‍പ്പെടുത്തിയും രക്ഷിതാക്കളെ ആകര്‍ഷിക്കുകയാണ്‌. ഇത്‌ സമീപ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിഷത്ത്‌ ജില്ലാ കമ്മിറ്റി അംഗം സി.പി.ഹരീന്ദ്രന്‍, വി.വി.ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. പി.വി.ദിവാകരന്‍ സ്വാഗതവും പി.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.

കേരളത്തെ തിരിച്ചുകൊണ്ടുപോകരുത്‌ -പരിഷത്ത്‌

മാനന്തവാടി: ഒരു നൂറ്റാണ്ട്‌ മുമ്പ്‌ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയം എന്ന അവസ്ഥയിലേക്ക്‌ കേരളത്തെ തിരിച്ചുകൊണ്ടുപോകരുതെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യര്‍ഥിച്ചു.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ഈ വിവാദം തകര്‍ക്കും. ജനങ്ങളെ ജാതി-മത അടിസ്ഥാനത്തില്‍ ധ്രുവീകരിക്കാനേ വിവാദം സഹായിക്കൂ. വ്യത്യസ്‌ത സാമൂഹിക വര്‍ഗങ്ങളെയും വിഭാഗങ്ങളെയും ഒന്നാക്കി സമത്വാധിഷുിത സമൂഹം ഉണ്ടാക്കലാണ്‌ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചുമതല. പ്രസ്‌തുത ചുമതല നിര്‍വഹിക്കുകയാണ്‌ വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തില്‍ തയ്യാറാക്കിയ പാഠപുസ്‌തകങ്ങള്‍ ചെയ്യുന്നത്‌.

കെ.വി. രാജു അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്‌കുമാര്‍, കെ.ടി. വിനു, പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, എം. ദേവകി എന്നിവര്‍ പ്രസംഗിച്ചു.

Saturday, June 28, 2008

ചൂടാറാപ്പെട്ടി

മാനന്തവാടി: അടുക്കളയിലെ ഊര്‍ജ ഉപയോഗം കുറയ്‌ക്കുന്നതിന്‌ പുകയില്ലാത്ത അടുപ്പുകള്‍, ചൂടാറാപ്പെട്ടികള്‍ എന്നിവ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വിതരണം ചെയ്യും.

ജൂലായില്‍ ഊര്‍ജസംരക്ഷണ ഉപകരണങ്ങളുടെ പ്രചാരണവും ബോധവത്‌കരണവും നടത്തുന്നതിന്റെ ഭാഗമായാണ്‌ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്‌. ഫോണ്‍: 9961136748 (മാനന്തവാടി), 9447295954 (ബത്തേരി), 9388098612 (കല്‌പറ്റ). ചൂടാറാപ്പെട്ടിയില്‍ വെച്ചാല്‍ അര മണിക്കൂറിനുള്ളില്‍ അരി വെന്തുകിട്ടും. 50 ശതമാനം ഇന്ധനം ലാഭിക്കാം. ഭക്ഷ്യവസ്‌തുക്കള്‍ ആറുമണിക്കൂര്‍ സമയംവരെ ചൂട്‌ നഷ്ടപ്പെടാതെ സൂക്ഷിക്കാം.

ഈ പുസ്‌തകം നേരത്തേ പഠിപ്പിച്ചെങ്കില്‍ കപടസ്വാമിമാര്‍ ഉണ്ടാവില്ലായിരുന്നു - ഡോ. ഇക്‌ബാല്‍

കോട്ടയം: ഇപ്പോള്‍ വിവാദമായിരിക്കുന്ന പാഠപുസ്‌തകം പത്തുവര്‍ഷംമുമ്പേ പഠിപ്പിച്ചുതുടങ്ങിയിരുന്നെങ്കില്‍ ഇന്ന്‌ കപടസ്വാമിമാരും മറ്റും ഉണ്ടാകുമായിരുന്നില്ലെന്ന്‌ കേരള സര്‍വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ബി. ഇക്‌ബാല്‍ അഭിപ്രായപ്പെട്ടു.

എം.ജി. യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, കാമ്പസ്സില്‍ നടത്തിയ വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

''സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരവുമായി ബന്ധപ്പെട്ട്‌ കലുഷിതമായ അന്തരീക്ഷമാണിപ്പോള്‍. ഇപ്പോഴത്തെ പ്രക്ഷോഭത്തിന്‌ '57-ലെ വിമോചനസമരവുമായി സമാനതകളുണ്ട്‌.57-ല്‍ 9000 സ്‌കൂളുകള്‍ ഉണ്ടായിരുന്നതില്‍ 6500 എണ്ണം സ്വകാര്യ സ്‌കൂളുകളായിരുന്നു. ഇതില്‍ 1250 സ്‌കൂള്‍ നടത്തിപ്പുകാര്‍ മാത്രമാണ്‌ സമരരംഗത്തുണ്ടായിരുന്നത്‌.

വിശകലന രീതിയിലാണ്‌ ഇപ്പോള്‍ വിവാദമാക്കുന്ന സാമൂഹ്യപാഠപുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌. മൂല്യബോധം വളര്‍ത്താനുതകുന്ന കാര്യങ്ങള്‍ ഇതിലുണ്ട്‌. കര്‍ഷകരോട്‌ ആദരവ്‌ തോന്നാനും കൃഷിചെയ്യാനുമുള്ള തോന്നലുകള്‍ ഉണ്ടാക്കാനുമുതകുന്ന ചോദ്യങ്ങള്‍ ഇതിലുണ്ട്‌. എല്ലാ മതങ്ങളും മനുഷ്യനന്മയെ ലക്ഷ്യമാക്കുന്നുവെന്ന്‌ പഠിപ്പിക്കുന്നത്‌ മതത്തിന്റെ ആന്തരിക മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌'' - അദ്ദേഹം പറഞ്ഞു.

Friday, June 27, 2008

സമരങ്ങള്‍ കേരളത്തിന്‌ അപമാനകരമാണെന്ന്‌ -പരിഷത്ത്‌

മലപ്പുറം: ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതിനായി രൂപംനല്‍കിയ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന സമരങ്ങള്‍ കേരളത്തിന്‌ അപമാനകരമാണെന്ന്‌ പരിഷത്ത്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പാഠപുസ്‌തകങ്ങള്‍ കത്തിച്ചതിനെതിരെ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ പ്രതിഷേധ പ്രകടനവും നടന്നു. ജില്ലാ പ്രസിഡന്റ്‌ കെ.വിജയന്‍, ജില്ലാ സെക്രട്ടറി പി.രമേശ്‌ എന്നിവര്‍ പ്രസംഗിച്ചു.

എ.ശ്രീധരന്‍, അരുണ്‍കുമാര്‍, ടി.വി.ജോയ്‌, ടി.കെ.വിമല, വി.വിജിത്‌, ടി.വി.നാരായണന്‍, പി.വാമനന്‍ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

Thursday, June 26, 2008

സംവാദം നടത്തി

പിണറായി: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തലശ്ശേരി മേഖലാകമ്മിറ്റി പിണറായി സാംസ്‌കാരിക സമിതിയില്‍ വികസനസംവാദം നടത്തി.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ലീല ഉദ്‌ഘാടനം ചെയ്‌തു. കക്കോത്ത്‌രാജന്‍ അധ്യക്ഷനായി. ടി.ഗംഗാധരന്‍, എ.ടി.ദാസന്‍, പി.രവീന്ദ്രന്‍, സി.ജനാര്‍ദ്ദനന്‍, വി.കെ.ഗിരിജന്‍, കെ.സുധീര്‍, പി.സുദീഗ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഡി ഡി ഇ ഓഫീസിലെക്ക് 28ന് പരിഷത്ത് മാര്‍ച്ച്

കണ്ണൂര്‍ : സ്വകാര്യ് വ്യക്തികളും ട്രസ്റ്റുകളും എയ്ഡഡ് വിദ്യാലയങ്ങള്‍ വാങ്ങികൂട്ടുന്ന നടപടി അന്വെഷിക്കുക, എയ്ഡഡ് സ്കൂള്‍ നിയമനം പി എസ് സി ക്ക് വിടുക തുങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരിഷത്ത് ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ജൂണ്‍ 28 ശനിയാഴ്ച്ച 11 മണിക്ക് കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും . ടി. ഗംഗാധരന്‍ മാസ്റ്റര്‍, സി.പി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

ഭൌമതാപനം


Wednesday, June 25, 2008

ഭൌമ താപനം കൂടുന്നു




പാഠപുസ്‌തകങ്ങളെക്കുറിച്ച്‌ വേണ്ടത്ര ചര്‍ച്ചനടന്നില്ല -പരിഷത്ത്‌

കണ്ണൂര്‍: പുതിയ പാഠപുസ്‌തകങ്ങളുടെ സവിശേഷതകളെക്കുറിച്ച്‌ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമിടയില്‍ വേണ്ടത്ര ചര്‍ച്ചനടന്നിട്ടില്ലെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാനസമിതിയംഗം കെ.ടി.രാധാകൃഷ്‌ണന്‍ പറഞ്ഞു. പരിഷത്ത്‌ വിദ്യാഭ്യാസശില്‌പശാല പരിഷത്ത്‌ഭവനില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അതിനാലാണ്‌ യാഥാസ്ഥിതികവിഭാഗങ്ങള്‍ അനാവശ്യവും അബദ്ധജഡിലവുമായ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്‌ രക്ഷിതാക്കള്‍ക്കിടയിലും സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു. വിവാദം കുത്തിപ്പൊക്കുന്നതും പാഠപുസ്‌തകങ്ങളെ തെരുവില്‍ കീറി കത്തിക്കുന്നതും പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ്‌ -അദ്ദേഹം പറഞ്ഞു.
പി.നാരായണന്‍കുട്ടി അധ്യക്ഷനായി. പി.വി.പുരുഷോത്തമന്‍, എ.വി.രത്‌നകുമാര്‍, സി.പി.ഹരീന്ദ്രന്‍, രമേശന്‍ കടൂര്‍, കെ.ആര്‍.വിനോദ്‌, കെ.സുരേഷ്‌, കെ.വി.പ്രദീപന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. പി.കെ.സുധാകരന്‍ സ്വാഗതവും കെ.പി.ദിലീപ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Monday, June 23, 2008

അക്രമം അവസാനിപ്പിക്കണം-പരിഷത്ത്

വടകര: പാഠപുസ്‌തക വിവാദത്തിന്റെ പേരില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി-യുവജന നേതൃത്വം കൈയേറി ഉപകരണങ്ങള്‍ നശിപ്പിക്കുന്നതും അധ്യാപകരെ കൈയേറ്റം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന്‌ കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വടകര മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരാണെന്നും യോഗം വിലയിരുത്തി.

ഏഴാംക്ലാസ്സ്‌ സാമൂഹികപാഠപുസ്‌തകം പരിചയപ്പെടുത്തിക്കൊണ്ട്‌ കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി. ബാലന്‍ അധ്യക്ഷത വഹിച്ചു. വി.ടി. സദാനന്ദന്‍, കെ.വി. വത്സലന്‍, സി.കെ. കൃഷ്‌ണന്‍, എ.പി. ലാലു, കെ. ചന്ദ്രന്‍, കെ.വി. ശശിധരന്‍, എം.കെ. ബാബുരാജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, June 16, 2008

പരിസ്ഥിതി ക്വിസ്‌

പാലക്കാട്-കിഴക്കഞ്ചേരി: നൈനാങ്കാട്‌ തുടര്‍വിദ്യാകേന്ദ്രത്തിന്റെയും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കിഴക്കഞ്ചേരി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തുതല പരിസ്ഥിതിക്വിസ്‌ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.എം. കലാധരന്‍ ഉദ്‌ഘാടനം ചെയ്‌തു. വി. വിജയന്‍, ബീന വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. കിഴക്കഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഇസ്‌മത്ത്‌ സുല്‍ത്താന, നസീമ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ബേസില്‍ (മൂലങ്കോട്‌ യു.പി. സ്‌കൂള്‍), കീര്‍ത്തന (മമ്പാട്‌ യു.പി. സ്‌കൂള്‍) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി

Sunday, June 15, 2008

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രഭാഷണം

കൊയ്യം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പെരുന്തലേരി യൂണിറ്റിന്റെയും പെരുന്തലേരി സി.ആര്‍.സി.യുടെയും നേതൃത്വത്തില്‍ ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രഭാഷണം നടത്തി. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.കെ. ദേവരാജനാണ്‌ പ്രഭാഷണം നടത്തിയത്‌. വി.സി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പി.പ്രഭാകരന്‍ സ്വാഗതവും കെ.പി.മോഹനന്‍ നന്ദിയും പറഞ്ഞു. 

Saturday, June 14, 2008

അന്ധവിശ്വാസത്തിനെതിരെ കൂട്ടായ്‌മ

മേപ്പയ്യൂര്‍: കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന യുക്തിരാഹിത്യത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മേലടി മേഖലാ കമ്മിറ്റി മേപ്പയ്യൂരില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. രാജീവ്‌ മേമുണ്ട ദിവ്യാത്ഭുത അനാവരണം നടത്തി. മോഹനന്‍ മണലില്‍ പ്രഭാഷണം നടത്തി. പി.പി.ബാബു സ്വാഗതവും ഇ.എം.രാമദാസന്‍ നന്ദിയും പറഞ്ഞു

Thursday, June 12, 2008

വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ്‌

ആലപ്പുഴ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കാമ്പസ്‌വേദി കോളേജ്‌, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 14 നും 15 നും ക്യാമ്പ്‌നടത്തും. പറവൂര്‍ ജനജാഗ്രതിഭവനില്‍ നടക്കുന്ന ക്യാമ്പില്‍ മാധ്യമങ്ങള്‍, സര്‍ഗാത്മകത, യുവതയുടെ ശക്തി, ശാസ്‌ത്രത്തിന്റെ ചിന്താരീതി, ചലച്ചിത്ര സംവാദം എന്നിവയെക്കുറിച്ച്‌ വിഷയങ്ങള്‍ അവതരിപ്പിക്കും. 

ഒരു വിദ്യാലയത്തില്‍ നിന്ന്‌ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും ക്യാമ്പില്‍ പങ്കെടുപ്പിക്കാം. ഫോണ്‍: 9446192208. 

Wednesday, June 11, 2008

സംവാദ സദസ്സ്‌

കാലടി: തോട്ടകം നവധാര ലൈബ്രറിയുടെയും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ വികസനവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തില്‍ സംവാദ സദസ്സ്‌ നടത്തി. 

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി പൗലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം.ആര്‍. വിദ്യാധരന്‍ അധ്യക്ഷനായി. എം.എസ്‌. മധു വിഷയാവതരണം നടത്തി.

Tuesday, June 10, 2008

വികസന കാമ്പയിന്‍ തുടങ്ങി

കണ്ണൂര്‍‌-ശ്രീകണുപുരം: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ശ്രീകണുപുരം മേഖലയുടെ വികസന കാമ്പയിന്‍ കാവുമ്പായിയില്‍ നടന്നു. കെ.കെ.രവിയുടെ അധ്യക്ഷതയില്‍ ശ്രീകണുപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.സി.ഹരിദാസന്‍ ഉദ്‌ഘാടനംചെയ്‌തു. എം.വിജയകുമാര്‍ പ്രഭാഷണം നടത്തി. പി.വി.ജയന്‍, എസ്‌.കെ.നാരായണന്‍, കെ.വി.സന്ദീപ്‌ എന്നിവര്‍ സംസാരിച്ചു. 

Sunday, June 8, 2008

ജീവിതശൈലി മാറ്റൂ;കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയ്‌ക്കായ്

തേഞ്ഞിപ്പലം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി 'ജീവിതശൈലി മാറ്റൂ; കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയ്‌ക്കായ്‌' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നടന്ന സെമിനാര്‍ രജിസ്‌ട്രാര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു.

ചുങ്കത്തറ മാര്‍ത്തോമ്മ കോളേജ്‌ അധ്യാപകന്‍ അലക്‌സ്‌ പ്രസാദ്‌ മുഖ്യപ്രഭാഷണം നടത്തി.

സര്‍വ്വകലാശാലാ കെമിസ്‌ട്രി വിഭാഗം ഡോ. മുഹമ്മദ്‌ ഷാഫി, കെ.ജെ. ചെല്ലപ്പന്‍, എ. ശ്രീധരന്‍, കെ.സി. മോഹനന്‍, രമേശ്‌ കുമാര്‍, പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, June 7, 2008

ഭൂഗോളം നേരിടുന്ന ഏറ്റവും കൊടിയ ദുരന്തം (3)


















വികസന സംവാദം നടത്തി

കല്‌പറ്റ: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മുണ്ടേരി യൂണിറ്റും സൃഷ്ടി ഗ്രന്ഥശാലയും 'കേരളത്തിന്റെ വികസനം ഇന്നലെ, ഇന്ന്‌, നാളെ' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. 

ജില്ലാ പ്രസിഡന്റ്‌ വി.എന്‍.ഷാജി വിഷയം അവതരിപ്പിച്ചു. പി.പി.ഗോപാലകൃഷ്‌ണന്‍ മോഡറേറ്ററായിരുന്നു. അഡ്വ. എ.പി.മുസ്‌തഫ, കെ.ടി.ശ്രീവത്സന്‍, പി.വിശ്വനാഥന്‍, കമറുദ്ദീന്‍, വിജയാനന്ദന്‍, ടി.പി.ബാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു

Friday, June 6, 2008

ശാസ്‌ത്രകലാസാഹിത്യ ശില്‌പശാല

ചാവക്കാട്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട്‌ കോളേജ്‌ ഓഫ്‌ കൊമേഴ്‌സില്‍ നടത്തിയ ശാസ്‌ത്രകലാസാഹിത്യ ശില്‌പശാല നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. 

മേഖലാ സെക്രട്ടറി സി. ശിവദാസ്‌ അധ്യക്ഷനായി. കവിയരങ്ങില്‍ രാധാകൃഷ്‌ണന്‍ കാക്കശ്ശേരി, ഗുരുവായൂര്‍ കൃഷ്‌ണന്‍കുട്ടി, മണി ചാവക്കാട്‌, പ്രസാദ്‌ കാക്കശ്ശേരി, പ്രീജ ദേവദാസ്‌, എന്‍.എ. സ്‌കന്ദകുമാര്‍, കേരാച്ചന്‍ ലക്ഷ്‌മണന്‍, അരവിന്ദന്‍ പണിക്കശ്ശേരി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കലാഭവന്‍ ഷാനവാസ്‌ മിമിക്രി അവതരിപ്പിച്ചു. ചുമര്‍ചിത്രത്തെക്കുറിച്ച്‌ നളിന്‍ ബാബുവും 'സയന്‍സ്‌ അതിമധുരം' എന്ന വിഷയത്തില്‍ ശ്രീജിത്തും ക്ലാസ്സെടുത്തു. ലണ്ടന്‍ ട്രിനിറ്റി സര്‍വ്വകലാശാലയില്‍നിന്നു കീബോര്‍ഡില്‍ ഗ്രേഡ്‌ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ചാവക്കാട്ടെ അമൃതേശ്വര്‍ നാരായണന്‍, വടക്കേക്കാട്ടെ സിലിബ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

മലപ്പുറം- താനൂര്‍: പരിസ്ഥിതി ബോധവത്‌കരണത്തിനുവേണ്ടി കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മലപ്പുറം ജില്ലാകമ്മിറ്റി തയ്യാറാക്കിയ സ്‌കൂള്‍തല പരിസ്ഥിതിദിന മൊഡ്യൂള്‍ താനൂര്‍ സബ്‌ജില്ലയിലെ വിദ്യാലയങ്ങള്‍ക്കായി താനൂര്‍ ബി.ആര്‍.സിയില്‍ ലഭ്യമാണ്‌.

Thursday, June 5, 2008

പഠനദിവസം നഷ്ടപ്പെടുത്തി സര്‍വെ അരുത്‌

മാനന്തവാടി: ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതിദിനത്തില്‍ സ്‌കൂള്‍ പഠനദിവസം നഷ്ടപ്പെടുത്തി സര്‍വെ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആവശ്യപ്പെട്ടു. 

വിദ്യാഭ്യാസരംഗത്ത്‌ നടത്തുന്ന എല്ലാ ഇടപെടലുകളും സുതാര്യവും ജനകീയവുമാക്കണം. ഇതിനായി വിവിധ ഏജന്‍സികളുടെ ഏകോപനവും ഇതേ ദിശയിലാകണം. വിദ്യാലയങ്ങളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കണം. 'തുടക്കവും തുടര്‍ച്ചയും' പദ്ധതിയുടെ ഭാഗമായുള്ള സര്‍വെ പ്രവര്‍ത്തനം സ്‌കൂളിന്റെ അധ്യയനദിനം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്‌. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന സര്‍ക്കാര്‍ നയത്തിന്‌ വിരുദ്ധമാണ്‌ ജില്ലാ അധികൃതരുടെ അവധി പ്രഖ്യാപനം. പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, വി.പി. ബാലചന്ദ്രന്‍, പി. സുരേഷ്‌ബാബു, കെ.ബി. സിമില്‍ എന്നിവര്‍ പ്രസംഗിച്ചു. 
 

Wednesday, June 4, 2008

ഭൂഗോളം നേരിടുന്ന ഏറ്റവും കൊടിയ ദുരന്തം-2


ഭൂഗോളം നേരിടുന്ന ഏറ്റവും കൊടിയ ദുരന്തം-2 ( ഫോട്ടോപോസ്റ്റ്)  11 to  22
























തുടരും

ഏകദിന പരിസരക്യാമ്പ്‌ ഏഴിന്‌

പാലക്കാട്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റിയും ഐ.ആര്‍.ടി.സി.യും സംയുക്തമായി ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ ഏകദിന പരിസരക്യാമ്പ്‌ നടത്തും. ഏഴിന്‌ രാവിലെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലാണ്‌ ക്യാമ്പ്‌. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ്‌ പ്രവേശനം. ഫോണ്‍: 2832324, 9446726190.

ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ തടയണം: പരിഷത്ത്‌

കല്‌പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കല്‌പറ്റ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

പദ്ധതി നടത്തിപ്പുമാത്രം പോര. ഓരോ സ്‌കൂളിന്റെയും ഏരിയയിലുള്ള ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സൂക്ഷ്‌മമായി പഠിക്കണം. ദാരിദ്ര്യം, സാമൂഹിക പിന്നാക്കാവസ്ഥ, മാതാപിതാക്കളുടെ മദ്യപാനം എന്നിവയാണ്‌ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്‌ കാരണം. കുടുംബ സാഹചര്യങ്ങള്‍ മറികടക്കാന്‍ കോളനികള്‍ കേന്ദ്രീകരിച്ച്‌ പഠന വീടുകള്‍ തുടങ്ങണം. 

ആത്മാര്‍ഥതയും സേവന സന്നദ്ധതയും സ്വീകാര്യതയും ഉള്ളവരെ പ്രൊമോട്ടര്‍മാരാക്കുക, അടിയ, പണിയസമാജത്തിന്റെ പ്രൊമോട്ടര്‍മാര്‍ കടമ നിര്‍വഹിക്കുന്നില്ലെന്ന ആരോപണം ഗൗരവത്തോടെ കാണുക. വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കാനും രാഷ്ട്രീയ, സാമൂഹ്യ , സാംസ്‌കാരിക പ്രവര്‍ത്തകരെ കണ്ണിചേര്‍ക്കാനും ജില്ലാ പഞ്ചായത്ത്‌ മുന്‍കൈയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പി.സി.ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ശ്രീവത്സന്‍, കെ.അശോക്‌കുമാര്‍, എം.ദേവകുമാര്‍, കെ.സച്ചിദാനന്ദന്‍, കെ.കെ. രാമകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.  
 

Tuesday, June 3, 2008

യുക്തിരാഹിത്യത്തിനെതിരായ പോരാട്ടം ശക്തമാക്കണം

വയനാട്- മാനന്തവാടി: കപട സന്യാസിമാരുടെയും സിദ്ധന്മാരുടെയും തട്ടിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ യുക്തിരാഹിത്യത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന്‌ ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

ആത്മീയത കച്ചവടച്ചരക്കാക്കുന്ന എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകളും പ്രവര്‍ത്തനങ്ങളും അന്വേഷിക്കണം. സമൂഹത്തില്‍ ശക്തമാകുന്ന മധ്യവര്‍ഗമോഹങ്ങളും ഉപഭോഗമനസ്സുമാണ്‌ ഇത്തരം ശക്തികളുടെ വളര്‍ച്ചയ്‌ക്ക്‌ പിന്നില്‍. ഊഹക്കച്ചവടത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥ കമ്പോള ശക്തികളും ആത്മീയ വ്യവസായികളും മുതലെടുക്കുകയാണ്‌. പുതിയ ആത്മീയ ശക്തികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ പൂര്‍വചരിത്രമോ സാമ്പത്തിക സ്രോതസ്സോ അന്വേഷിക്കാതെ മലയാളികള്‍ കബളിപ്പിക്കപ്പെടുന്നു. 

വി.എന്‍. ഷാജി അധ്യക്ഷതവഹിച്ചു. പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, വി.പി. ബാലചന്ദ്രന്‍, ടി.പി. സന്തോഷ്‌, പി. സുരേഷ്‌ബാബു എന്നിവര്‍ പ്രസംഗിച്ചു.  

Monday, June 2, 2008

ഭൂഗോളം നേരിടുന്ന ഏറ്റhtthttp://bp3.blogger.com/_la1foWV0p://bp3.blogger.com/_la1foWV0PNM/SEQ4iT9gq_I/AAAAAAAAAZk/Y9vzzB8laWo/s1600-h/3.JPGവും കൊടിയ ദുരന്തം-1

ഭൂഗോളം നേരിടുന്ന ഏറ്റവും കൊടിയ ദുരന്തം-1 (ഫോട്ടോപോസ്റ്റ്)


















തുടരും

പ്രതിരോധവാക്‌സിന്‍ ഫാക്ടറി പൂട്ടരുത്‌: ഡോ.ബി. ഇക്‌ബാല്‍

കൊടുങ്ങലര്‍- പൊതുമേഖലയിലെ പ്രതിരോധവാക്‌സിന്‍ ഫാക്ടറികള്‍ അടയ്‌ക്കാനുള്ള ഉത്തരവ്‌ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ ഡോ.ബി. ഇക്‌ബാല്‍ ആവശ്യപ്പെട്ടു.
മരുന്ന്‌ ഫാക്ടറികള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഒപ്പ്‌ശേഖരണപരിപാടിയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവുമ്പായി ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ നമ്പാടന്‍ എം.പി. ഒപ്പുകള്‍ ഏറ്റുവാങ്ങി. എം.എ. മണിയന്‍, സി.എ. നസീര്‍, ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sunday, June 1, 2008

ജനജാഗ്രതായാത്ര സമാപിച്ചു

കണ്ണൂര്‍-കൂത്തുപറമ്പ്‌: ആള്‍ദൈവങ്ങളുടെ മാഫിയാവത്‌കരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജനജാഗ്രതായാത്ര സമാപിച്ചു. കൂത്തുപറമ്പ്‌ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ നടന്ന സമാപനയോഗത്തില്‍ ജാഥാലീഡറും പരിഷത്ത്‌ ജില്ലാ പ്രസിഡന്റുമായ ടി.കെ.ദേവരാജന്‍ പ്രഭാഷണം നടത്തി. വി.പദ്‌മനാഭന്‍ അധ്യക്ഷനായി. പ്രഭാകരന്‍ കോവൂര്‍, പി.ശ്രീനിവാസന്‍, ജയപ്രകാശ്‌ പന്തക്ക എന്നിവര്‍ സംസാരിച്ചു.

വാക്‌സിന്‍ കമ്പനികള്‍ പൂട്ടുന്നതിനെതിരെ ഒപ്പുശേഖരണം
ഇരിട്ടി: രാജ്യത്തെ മൂന്ന്‌ പ്രധാന പൊതുമേഖല വാക്‌സിന്‍ കമ്പനികള്‍ പൂട്ടുന്നതിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഇരിട്ടി മേഖലയില്‍ ഒപ്പുശേഖരണം തുടങ്ങി. തില്ലങ്കേരിയില്‍ നടന്ന ചടങ്ങ്‌ ടി.വി.നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.രാജേഷ്‌ കുമാര്‍ സംസാരിച്ചു.