ജൂലൈ 31-ന് നടന്ന ബാലവേദി പ്രവര്‍ത്തക ക്യാമ്പ്, യു.എ.യി-ലെ പരിഷത്ത് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പുത്തനൊരനുഭവമായിരുന്നു. പ്രവര്‍ത്തകരെ ഇത്രമാത്രം ആവേശഭരിതമാക്കിയ പരിപാടി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ചരിത്രത്തിലാദ്യമാണ്.
35 പ്രവര്‍ത്തകരുമായി രാവിലെ 10 മണിക്കാരംഭിച്ച
ക്യാമ്പിന് സംസ്ഥാന ബാലവേദി കണ്‍വീനറായ രാജശേഖരന്‍ നേതൃത്വം നല്‍കി.
ബാലവേദി പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്, മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബാലവേദി പ്രവര്‍ത്തനം നടത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ക്യാമ്പങ്ങളെ ബോധ്യപ്പെടുത്തി.
തുടര്‍ന്ന് നജീം.കെ.സുല്‍ത്താന്‍ ലഘുപരീക്ഷണങ്ങളിലൂടെ വലിയ ശാസ്ത്രതത്വങ്ങള്‍ ലളിതമായി ബോധ്യപ്പെടുത്തിയത് ക്യാമ്പങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്രാഭിരുചി വളര്‍ത്താനുതകുന്നവയുമായിരുന്നു ഈ പരീക്ഷണങ്ങള്‍.
ഏകാഗ്രതയും ശ്രദ്ധയും അളക്കുവാനുള്ള ചില പ്രയോഗങ്ങളുമായാണ് ഉദയന്‍ കുണ്ടംകുഴിയെത്തിയത്. ചുരുങ്ങിയ ചില നമ്പറുകളിലൂടെ ക്യാമ്പങ്ങള്‍ക്ക് തങ്ങളുടെ ഏകാഗ്രതയും ശ്രദ്ധയും എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞു. വായ്ത്താരികളും നാടന്‍ പാട്ടുകളും എല്ലാ ക്യാമ്പങ്ങളും ആവേശത്തോടെ ഏറ്റുപാടി.
ഉച്ചക്ക് ശേഷം നടന്ന ബാലവേദിയില്‍ 45 കൂട്ടുകാര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും യോഗത്തില്‍, ഡോഃഅബ്ദുള്‍ ഖാദര്‍ യുദ്ധം വരുത്തിവെക്കുന്ന വിനകളെക്കുറിച്ചും, സമാധാനത്തിലൂന്നിയ ഒരു പുതുലോകത്തിനായി നാമോരുരുത്തരും പ്രവര്‍ത്തിക്കേണ്ടതിനെ ക്കുറിച്ചും ഒരു ലഘുപ്രഭാഷണം നടത്തി. ജപ്പാനിലെ ഹിരോഷിമ അണു ബോംബ് വര്‍ഷത്തിലെ രക്തസാക്ഷി സാഡാക്കോ സസാക്കിയുടെ കഥ രാജശേഖരന്‍ പറഞ്ഞു കൊടുത്തത് കൂട്ടുകാര്‍ സാകൂതം കേട്ടിരിക്കുകയും, തുടര്‍ന്ന് ശാന്തിഗാനം പാടിയപ്പോള്‍ എല്ലാവരും കൂടെ പാടി ... സമാധാനലോകത്തിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കയും ചെയ്തുകൊണ്ട് ആവേശകരമായ ബാലവേദി പ്രവര്‍ത്തക ക്യാമ്പിന് സമാപനമായി.
വേനലവധിക്കാലത്ത് അബുദാബി കെ.എസ്.എസി. സംഘടിപ്പിച്ച കുട്ടികളുടെ ക്യാമ്പില്‍ പങ്കെടുക്കുവാനാണ് രാജശേഖരനും, നജീമും, ഉദയനും യു.എ.ഇ-യില്‍ എത്തിയത്.

No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക