തേഞ്ഞിപ്പലം: ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കാല്‍നട പ്രചാരണ ജാഥ തുടങ്ങി. ഇടിമുഴിക്കലില്‍ ഡോ. എം.എന്‍. കാരശ്ശേരി ഉദ്ഘാടനംചെയ്തു.
വികസനം എല്ലാ പാര്‍ട്ടികളുടെയും മുഖ്യ അജന്‍ഡയാകുമ്പോഴും ആരുടെ വികസനമെന്ന ചോദ്യത്തെ മനഃപൂര്‍വം എല്ലാവരും അവഗണിക്കുകയാണെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.
അണ്ടിശേരി നാരായണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ. വിജയന്‍, ജാഥാ ക്യാപ്റ്റന്‍ സജി ജേക്കബ്, സി.പി. ഹരിദാസ്, പ്രൊഫ. മുഹമ്മദ്ഷാഫി, പി. വിലാസിനി, ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് വെളിയങ്കോടാണ് ജാഥ സമാപിക്കുക.
വികസനം ഇവിടെയുണ്ട്http://kinginicom.blogspot.com/2010/04/blog-post_23.html
ReplyDelete