കൊല്ലം:കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ഓഫീസ് കെട്ടിടം 'പരിഷദ് ഭവന്‍' മാടന്‍നടയ്‌ക്ക് സമീപം സഞ്ചാരിമുക്കില്‍ ഡോ. എം.പി.പരമേശ്വരന്‍ ആര്യവേപ്പിന്‍ തൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്‌തു. ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പരിഷദ് ജില്ലാ പ്രസിഡന്റ് പി.എസ്.സാനു അധ്യക്ഷത വഹിച്ചു. റിട്ട.കൊല്ലം എസ്.പി. കെ.എന്‍.ജിനരാജന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സജി സി.നായര്‍ സ്വാഗതം പറഞ്ഞു.
പരിഷദ്‌ഭവന്‍ നിര്‍മ്മാണസമിതി ചെയര്‍മാന്‍ കെ.വി.എസ്.കര്‍ത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്‌മയില്‍ പരിഷത്ത് പ്രവര്‍ത്തകരും കുടുംബബന്ധങ്ങളും എന്ന വിഷയത്തില്‍ ഭാരത്‌ജ്ഞാന്‍ വിജ്ഞാന്‍ സമിതി പ്രസിഡന്റ് കെ.കെ.കൃഷ്‌ണകുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്‌ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.രാധാകൃഷ്‌ണന്‍, പരിഷത്ത് ജനറല്‍ സെക്രട്ടറി വി.വിനോദ്, പി.രാമചന്ദ്രമേനോന്‍ എന്നിവര്‍ സംസാരിച്ചു.
മൂന്നുമണിക്ക് നടന്ന കേരളത്തിന്റെ വികസനത്തില്‍ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പങ്ക് സെമിനാര്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം.എ.ബേബി ഉദ്‌ഘാടനം ചെയ്‌തു. പ്ലാനിങ് ബോര്‍ഡ് അംഗം പ്രൊഫ. സി.പി.നാരായണന്‍ മോഡറേറ്ററായിരുന്നു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജി.ബാലമോഹന്‍ തമ്പി, കേരളത്തിന്റെ വികസനത്തില്‍ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
പി.രാജേന്ദ്രന്‍ എം.പി., സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, ആര്‍.എസ്.പി.ജില്ലാ സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ., പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിഷദ് ഭവന്‍ നിര്‍മ്മാണസമിതി കണ്‍വീനര്‍ കൊട്ടിയം രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പരവൂര്‍ വേണുവും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകളും ഉണ്ടായിരുന്നു.
Saturday, November 8, 2008
Thursday, November 6, 2008
വനിതാവിജ്ഞാന സംഗമം
കരുമാല്ലൂര്‍: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വനിതകളുടെ വിജ്ഞാനസംഗമം നടന്നു.
സോപ്പുപൊടി, സോപ്പ്, പേപ്പര്‍കിറ്റ്, തുണിസഞ്ചി എന്നിവയുടെ നിര്‍മാണ പരിശീലനം നല്‍കി. ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എ. ഭാസ്‌കരന്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തംഗം റോസിലി ദേവസ്സി അധ്യക്ഷയായി. ആര്‍.ഐ സെന്ററിലെ എ.ഒ. യമുന സ്‌ത്രീകള്‍ക്കുവേണ്ടി വിജ്ഞാന ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഐ. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ബാബു, കെ.എന്‍. ഉണ്ണി, എ.ഐ. സുരേഷ്, രാധാമണി ജെയിംസ്, എം.ഡി. ഫെല്ലി എന്നിവര്‍ പ്രസംഗിച്ചു.

ലേബലുകള്‍:
വനിതാവിജ്ഞാന സംഗമം,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Wednesday, November 5, 2008
'കുമ്മാട്ടി' കുട്ടികളുടെ ചലച്ചിത്രമേള
കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം പരിപാടിയുടെ ഭാഗമായുള്ള 'കുമ്മാട്ടി' കുട്ടികളുടെ ചലച്ചിത്രോത്സവം-2008 തുടങ്ങി. കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മേള. എം.പങ്കജാക്ഷന്റെ അധ്യക്ഷതയില്‍ ടി.കെ.ദേവരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പ്രേമരാജന്‍ സ്വാഗതവും വി.രഘൂത്തമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കളിയൊരുക്കം, താരെ സമീന്‍പര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഞായറാഴ്‌ച കളിയൊരുക്കം എന്ന സിനിമയെപ്പറ്റി അണിയറ ശില്‌പികള്‍ സംസാരിക്കും. വൈകിട്ട് ഏഴിന് 'മദര്‍', കേവ് ഓഫ് ദി എല്ലോഡോഗ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടുമുതല്‍ ജയന്റ്‌സ് ഓഫ് ബ്രസീല്‍, ഗോള്‍ എന്നീ ഫുട്‌ബോള്‍ കളിയെസംബന്ധിച്ച് നിര്‍മ്മിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, കിക്കുജിറോ, ന്യൂസ് പേപ്പര്‍ ബോയ്, സയലന്‍സ്, ദ ആപ്പിള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവം അഞ്ചിന് സമാപിക്കും.

ചലച്ചിത്രോത്സവം,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
വിജ്ഞാനോത്സവം
പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നടത്തുന്ന യുറീക്ക-ശാസ്‌ത്രകേരളം വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതലം നവംബര്‍ 8ന് എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും നടക്കും. . ഫോണ്‍: 0471-2460256, 9446475619.
പാലക്കാട്- കൂറ്റനാട്: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന വിജ്ഞാനോത്സവം തൃത്താല മേഖലയില്‍ മൂന്ന് ക്ലസ്റ്ററുകളായി നടക്കും. നവംബര്‍ 8, 9 തിയ്യതികളിലാണ് പരിപാടി. എല്‍.പി.വിഭാഗത്തില്‍ ഒരു സ്‌കൂളില്‍നിന്ന് അഞ്ചുപേര്‍ക്കും യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍ നിന്ന് പത്തുപേര്‍ക്കും പങ്കെടുക്കാം. ആനക്കര, കപ്പൂര്‍ പഞ്ചായത്തുകള്‍ക്ക് ആനക്കര ഡയറ്റ് ലാബ് സ്‌കൂളിലും പട്ടിത്തറ, തൃത്താല, ചാലിശ്ശേരി പഞ്ചായത്തുകള്‍ക്ക് മേഴത്തൂര്‍ ഹൈസ്‌കൂളിലും നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകള്‍ക്ക് നാഗലശ്ശേരി ഗവ.യു.പി.സ്‌കൂളിലുമാണ് വിജ്ഞാനോത്സവം നടക്കുക.
കല്‌പറ്റ: അന്താരാഷ്ട്ര ഭൗമവാര്‍ഷാചരത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജ്ഞാനോത്സവം 'ഭൗമോത്സവം 2008' നവംബര്‍ 8, 9 തിയ്യതികളില്‍ നടത്തും.
മാനന്തവാടി മേഖലയിലേത് തരുവണ സര്‍ക്കാര്‍ യു.പി. സ്‌കൂളിലും ബത്തേരി മേഖലകൊളഗപ്പാറ ഗവ.യു.പി.സ്‌കൂളിലും വൈത്തിരി മേഖല വടുവന്‍ചാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലും നടത്തും. താത്‌പര്യമുള്ളവര്‍ ഒക്ടോബര്‍ 30ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് രണ്ട് ദിവസങ്ങളിലുംഎല്‍.പി. വിഭാഗത്തിന് രണ്ടാം ദിവസവുമാണ് പരിപാടി. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി അഞ്ചുകുട്ടികള്‍ക്ക് പങ്കെടുക്കാം.
ഭൗമോത്സവത്തിന് മുന്നോടിയായി നടത്തിയ ശില്‌പശാലയ്‌ക്ക് കെ.പി. ഏലിയാസ്, ടി.വി.ഗോപകുമാര്‍, എം.കെ. സുന്ദര്‍ലാല്‍, കെ.ടി.ശ്രീവത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിലാസം: ജില്ലാ കണ്‍വീനര്‍, ഭൗമോത്സവം, ശാസ്‌ത്രസാഹിത്യ പരിഷത്ത്, പരിഷത്‌ഭവന്‍, മീനങ്ങാടി. ഫോണ്‍: 9744228932, 9961791934.

Tuesday, November 4, 2008
കേരളം ആദ്യം നേടിയതു രാഷ്ട്രീയ സാക്ഷരത

കായംകുളം:ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ 30-35 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ അക്ഷര ജ്ഞാനമുണ്ടായിരുന്നുള്ളു എങ്കിലും രാഷ്ട്രിയസാക്ഷരത നേടുവാന്‍ മുഴുവന്‍ ജനങ്ങളും ശ്രമിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ ചായകടകളിലുംതൊഴില്‍ശാലകളിലുമെല്ലാം നിരക്ഷരായ ജനങ്ങള്‍ അക്ഷരമറിയാവുന്നവരെ കൊണ്ടു ദിനപത്രം വായിപ്പിച്ചുകേട്ടിരുന്നു. വാര്‍ത്തകളെ ആസ്പത മാക്കി ചര്‍ച്ചകളും നടന്നിരുന്നു.ഇതുവഴി അവര്‍ രാഷ്ട്രിയസാക്ഷരത നേടി.ഇതു ജനങ്ങളില്‍ സഘബോധവും സാമൂഹ്യബോധവുംകൂട്ടായ്മയുംമാനവികതയും വളരുന്നതിനു സഹായിച്ചു. പക്ഷേ ഇന്നു സാക്ഷരതയില്‍ മുന്‍പന്തിയില്‍എത്തിയപ്പോള്‍ എല്ലാ മാനുഷിക മൂല്യങ്ങളും താഴേക്കുപോകുന്ന ഒരവസ്ഥയാണുള്ളതു. കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവം ഉദ് ഘാടനം ചെയ്തുകൊണ്ട് പ്രൊഫ: കെ.പാപ്പുട്ടി അഭിപ്രായപ്പെട്ടു.
ലോകത്തെല്ലാം തന്നെ സാക്ഷരതാനിരക്കു ഉയരുന്നതനുസരിച്ചു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അമാനവികതയുമെല്ലാം താഴെക്കുപോകുന്ന അവസ്ഥയാണുള്ളതെങ്കില്‍ കേരളത്തില്‍ സാക്ഷരതയോടൊപ്പം എല്ലാദുര്‍ഗുണങ്ങളും ഉയര്‍ന്നുവരുന്നതായാണു കാണുന്നതു്. ഇതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ തുടക്കം ആകണം ശാസ്ത്രസാംസ്കാരികോത്സവമെന്നു ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി.
പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ നടന്ന ഉദ് ഘാടനയോഗത്തില്‍ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ ശ്രി.എന്‍.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്തു വൈസ് പ്രസിഡന്റു അഡ്വ: സുനില്‍കുമാര്‍, ആര്‍.ശിവരാമ പിള്ള, കെ..സി.ചന്ദ്രമോഹന്‍,അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു ദിവ്യാത്ഭുത അനാവരണം നടക്കുകയുണ്ടായി. ശ്രി.എഴുപുന്നഗോപിനാഥ് അവതരിപ്പിച്ച പരിപാടിയില്‍ മനുഷ്യദൈവങ്ങലള്‍ ജനങ്ങളെ കബളിപ്പിക്കുന്ന വിവിധ രീതികള്‍ തുറന്നു കാണിക്കുകയുണ്ടായി.
ലേബലുകള്‍:
പ്രൊഫ: കെ.പാപ്പുട്ടി.,
ശാസ്ത്രസാംസ്കാരികോത്സവം
നാടിനു ആവേശമായി ശാസ്ത്രസാംസ്കാരികോത്സവങ്ങള്‍ തുടരുന്നു.
മലപ്പുറം-പൂക്കോട്ടുംപാടം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് അമരമ്പലം പഞ്ചായത്തില്‍ തുടക്കമായി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ജില്ലയിലെ 12 പഞ്ചായത്തുകളിലാണ് നടക്കുക.
പൂക്കോട്ടുംപാടത്ത് ഉദ്‌ഘാടനത്തോടനുബന്ധിച്ച് കൂട്ടയോട്ടം, നാടന്‍പാട്ട്, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത പതാകയുയര്‍ത്തി. ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി.വിനോദ് ഉദ്‌ഘാടനംചെയ്‌തു. എന്‍.സി.പുല്ലങ്കോട്, എം.എം.കൃഷ്‌ണന്‍കുട്ടി, കെ.സി.വേലായുധന്‍, പി.യു.ജോണ്‍, കെ.പ്രസന്നന്‍, സി.പി.സുബ്രഹ്മണ്യന്‍, എന്‍.എന്‍.സുരേന്ദ്രന്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു
വയനാട്-പുല്‌പള്ളി: ശാസ്‌ത്ര സാഹിത്യ പരിഷത്ത് മേഖല ശാസ്‌ത്ര-സാംസ്‌കാരികോത്സവം പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.പി. സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പോള്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ശങ്കരന്‍, കെ.പി.ബേബി, ശശി മറ്റനായില്‍, എം. ഗംഗാധരന്‍, പി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് ഉത്സവം നടത്തി. ഉത്സവത്തിന്റെ ഭാഗമായി ഊര്‍ജ സര്‍വേ, ബോധവത്‌കരണ ക്ലാസുകള്‍, പുസ്‌തകപ്രചാരണം, ശാസ്‌ത്രക്ലാസുകള്‍, അയല്‍ക്കൂട്ട സംഗമങ്ങള്‍, ആദിവാസി കലാസംഗമം തുടങ്ങിയവ നടക്കും.
പയ്യന്നൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയുടെയും കുഞ്ഞിമംഗലം പറമ്പത്ത് എ.കെ.എ സ്‌മാരക വായനശാലയുടെയും നേതൃത്വത്തില്‍ സമത വിജ്ഞാനോത്സവം നടത്തി. ജില്ലാ കമ്മിറ്റിയംഗം സൗമിനി ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജാനകി, രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പയ്യന്നൂര്‍ മേഖലയുടെയും എ.കെ.ജി.സെന്റര്‍ കുതിരുമ്മലിന്റെയും ആഭിമുഖ്യത്തില്‍ ബാലോത്സവ ക്യാമ്പ് നടത്തി. ഒറിഗാമി, ശാസ്‌ത്രപരീക്ഷണങ്ങള്‍, ഭാഷാപ്രവര്‍ത്തനങ്ങള്‍, ഗണിത സമസ്യകള്‍ എന്നിവയുണ്ടായി. പി.വി.വിജയന്‍ മാസ്റ്റര്‍, സി.ഹരി, രവീന്ദ്രന്‍ മാസ്റ്റര്‍, ജയപ്രകാശ്, വത്സരാജ് എന്നിവര്‍ നേതൃത്വം നല്‌കി. കുതിരുമ്മല്‍ പ്രദേശത്തുനിന്ന് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രിയ വി., സൂര്യ പി., വികാസ് പി., അഖില പി.വി. എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്തംഗം എ.വി.ശ്യാമള ഉപഹാരം നല്‌കി. പി.പി.പവിത്രന്‍, ടി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മണക്കാട്: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് കൊടിയേറി. ചിറ്റൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസഫ് അഗസ്റ്റിന്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് ജെ.സുജാത അധ്യക്ഷത വഹിച്ചു. ആര്‍.രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ വി.ബി.ദിലീപ്‌കുമാര്‍, ജയന്‍ മുളയ്‌ക്കല്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ടി.ആര്‍.സോമന്‍, കെ.കെ.കാര്‍ത്തിക, ജീനാ മോള്‍ ഷാജി, അഡ്വ.എന്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എ.എന്‍.സോമദാസ് സ്വാഗതവും മേഖലാ സെക്രട്ടറി പി.ഡി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
പഴയങ്ങാടി: ശാസ്‌ത്രസാഹിത്യ പരിഷത്ത് മാടായി മേഖല കമ്മിറ്റിയുടെ ശാസ്‌ത്ര സാംസ്‌കാരികോത്സവം തുടങ്ങി. കലാ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.മനോഹരന്‍ അധ്യക്ഷനായി. ഏഴോംഗ്രാമത്തില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായവരെ 'കാരണക്കൂട്ടം' പരിപാടിയില്‍ സി.വി.കുഞ്ഞിരാമന്‍ ആദരിച്ചു. സി.സി.കുഞ്ഞിക്കണ്ണന്‍, സി.ഗോവിന്ദന്‍ നമ്പ്യാര്‍, പപ്പന്‍ ചിരന്തന, കെ.വി.ബാലന്‍, കെ.പദ്‌മനാഭന്‍, എം.പ്രകാശന്‍, പി.വി.രാമദാസന്‍ എന്നിവര്‍ സംസാരിച്ചു.
സി.ജെ.കുട്ടപ്പന്റെ നേതൃത്വത്തില്‍ നാട്ടുപാട്ടുകള്‍ അവതരിപ്പിച്ചു. സാംസ്‌കാരികോത്സവം 30ന് സമാപിക്കും.

Monday, November 3, 2008
വൈരുധ്യങ്ങള്‍ക്കിടയിലും ഒരുമിച്ച് പ്രവര്‍ത്തിക്കണം
വടകര: കമ്പോളശക്തികളും മതങ്ങളും ജനങ്ങളെ പങ്കിട്ടെടുക്കുന്ന ഇക്കാലത്ത് വൈരുധ്യങ്ങളെ നിലനിര്‍ത്തിത്തന്നെ ഒന്നായിപ്രവര്‍ത്തിക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് പ്രൊഫ.ആര്‍.വി.ജി. മേനോന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുറന്തോടത്ത് സുകുമാരന്‍, എടയത്ത് ശ്രീധരന്‍, കായക്കണ്ടി വിനോദന്‍, ടി.എം.കണാരന്‍ എന്നിവര്‍ സംസാരിച്ചു. എടയത്ത് ശ്രീധരന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു. വി.അശോകന്‍, മണലില്‍ മോഹനന്‍, രവീന്ദ്രന്‍ പി., കുമാരി ശ്രുതി, ലയ എന്നിവര്‍ കവിത അവതരിപ്പിച്ചു.

ആര്‍.വി.ജി. മേനോന്‍,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
കഥപറയല്‍ മത്സരം
അഴീക്കോട്: ശാസ്‌ത്രസാഹിത്യ പരിഷത്ത് ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'പ്രശസ്‌ത കണ്ടുപിടിത്തങ്ങള്‍- കഥപറയല്‍' മത്സരം നടത്തി. രാമജയം യു.പി.സ്‌കൂളില്‍ എം.ടി.പ്രേമരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.കെ. ശ്രീധരന്‍ അധ്യക്ഷനായി. പി.പി.രവീന്ദ്രന്‍ സമ്മാനം നല്‍കി. പി.സുനില്‍ ദത്തന്‍ സ്വാഗതവും അനൂപ് ഉണ്ണിയാന്‍ നന്ദിയും പറഞ്ഞു. തേജ വിനോദ് (അഴീക്കോട് ഹൈസ്‌കൂള്‍), ആദര്‍ശനരേന്ദ്രന്‍, മുരളി അംജിത്ത് നരേന്ദ്രന്‍ (മീന്‍ കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 28ന് ആറുമണിക്ക് അഴീക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ വാന നിരീക്ഷണവും ക്ലാസും നടക്കും.
ലേബലുകള്‍:
ശാസ്ത്രസാംസ്കാരികോത്സവം
Sunday, November 2, 2008
വനിതകള്‍ക്ക് കരുത്തുപകര്‍ന്ന് ശാസ്‌ത്രസാംസ്‌കാരികോത്സവം
മുന്നൂര്‍ക്കോട്: സാമൂഹികജീവിതത്തില്‍ സ്‌ത്രീകള്‍നേരിടുന്ന അവഹേളനങ്ങളെ അതിജീവിക്കുന്നതിന് കരുത്തുപകരുന്നതായി മുന്നൂര്‍ക്കോട്ട് കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് നടത്തിയ വനിതാ സമതാ വിജ്ഞാനോത്സവം. കുടുംബശ്രീകളിലെ വീട്ടമ്മമാരും കുട്ടികളും പൂക്കോട്ടുകാവ് പഞ്ചായത്തുതല ശാസ്‌ത്രസാംസ്‌കാരികോത്സവത്തില്‍ പങ്കാളികളായി. പഞ്ചായത്ത് സ്റ്റാന്‍ഡിങ്‌കമ്മിറ്റി ചെയര്‍മാന്മാരായ ലീലാരാജഗോപാല്‍, അജിത്‌കുമാര്‍, പരിഷത്ത് ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗീത, സുനില, ശ്രീജ, ശ്രീലത, അനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാംസ്‌കാരികോത്സവത്തിന്റെ തുടര്‍ച്ചയായി 'കാരണവക്കൂട്ടം' നവംബര്‍ രണ്ടിന് അടയ്‌ക്കാപ്പുത്തൂര്‍ പൊതിസ്‌കൂളില്‍ ചേരും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്ത്രസാംസ്കാരികോത്സവം
ലഹരിക്കെതിരെ കൂട്ട ചിത്രംവര
വളാഞ്ചേരി: മാറാക്കര പഞ്ചായത്തില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി 'ലഹരി നുണയുന്ന കേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കൂട്ടചിത്രംവര കാര്‍ട്ടൂണിസ്റ്റ് കെ.വി.എം. ഉണ്ണി ഉദ്‌ഘാടനം ചെയ്‌തു. ഹമീദ് ദേശാഭിമാനി, വി. ചന്ദ്രന്‍, കെ.എം. രാജന്‍, പ്രകാശന്‍ വി.എസ്, സി.പി. മോഹനന്‍, ചാരുത രഘുനാഥ്, അഭിലാഷ് തോണിക്കര, സുബൈര്‍ മക്കരപ്പറമ്പ് തുടങ്ങി പതിനഞ്ചു ചിത്രകാരന്മാര്‍ പങ്കെടുത്തു. കെ.കെ. ശശീന്ദ്രന്‍, കെ.എന്‍. അരവിന്ദാക്ഷന്‍, കെ. സുധീഷ്‌കുമാര്‍, സജിജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Subscribe to:
Posts (Atom)