Monday, March 9, 2009
നാട്ടിന്‍പുറങ്ങളിലെ നക്ഷത്രനിരീക്ഷണം കൗതുകമാവുന്നു
പൂക്കോട്ടുംപാടം: ഗലീലിയോ ഗലീലി ടെലസ്‌കോപ്പിലൂടെ വാനനിരീക്ഷണം നടത്തിയതിന്റെ 400-ാം വാര്‍ഷികം പ്രമാണിച്ച് കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകരും മാര്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടിന്‍പുറങ്ങളിലെ വഴിയോരങ്ങളില്‍ സ്ഥാപിച്ച ടെലസ്‌കോപ്പ് കൗതുകമാവുന്നു. അമരമ്പലം പഞ്ചായത്തിലെ ചേലോട് സ്ഥാപിച്ച ടെലസ്‌കോപ്പിലൂടെ ശനിയുടെ വലയം കാണുന്നതിനും മോതിരത്തിന്റെ രൂപത്തില്‍ ഉള്ള ശുക്രനെ കാണുന്നതിനും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഗ്രാമീണരുടെ വന്‍ തിരക്കാണനുഭവപ്പെടുന്നത്. ശാസ്‌ത്രവര്‍ഷത്തിന്റെ ഭാഗമായി ചേലോട് പാടശേഖരത്തില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പ് നാട്ടുകൂട്ടങ്ങള്‍ തുടങ്ങി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കും. പരിഷത്ത് പ്രവര്‍ത്തകരായ കെ. രാജേന്ദ്രന്‍, കെ.വി. ദിവാകരന്‍, പി. സജിന്‍, ഹബീദ് എന്നിവരും മലപ്പുറത്തുനിന്നെത്തിയ മാര്‍സ് പ്രവര്‍ത്തകരായ ടി.വി. ബെന്നി, ബാലഭാസ്‌കരന്‍ പള്ളിക്കുത്ത് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രപരിഷത്തിന്റെ ക്യാമ്പില്‍ റ്റെലിസ്കോപ്പ് നിര്‍മിക്കുന്നതും, വാനനിര്രീക്ഷണം നടത്തുന്നതും ഓര്‍ത്തുപോയി.
ReplyDeleteകോഴിക്കോട് ജില്ലയിലല്ലേ ഈ പൂക്കോട്ടുംപാടം ?
ReplyDeleteപ്രിയ സുഹൃത്തുക്കളെ,
ReplyDeleteഎന്റെ മലയാളി ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കായി ഇതാ ഏറ്റവും പുതിയ ഒരു Blogger Template...
ഇതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ Click ചെയ്യുക ....
Malayalam Blogger Template