Thursday, May 14, 2009
ശാസ്ത്ര വര്‍ഷം-വിളംബര ജാഥകള്‍ 19 മുതല്‍.
ശാസ്ത്ര വര്‍ഷത്തിന്റെ വിളംബരമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിളംബര ജാഥ സംക്ഖടിപ്പിക്കുന്നു.ഗലീലിയോ ഗലീലിയുടെ ടെലസ്കോപ്പ് നിരീക്ഷണത്തിന്റെ നാനൂറാം വാര്‍ഷികവും ചാള്‍സ് ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഹോമി ജെ ഭാഭയുടെ ജന്മശദാബ്ദി വര്‍ഷവുമായ 2009 ആണ് ശാസ്ത്രവര്‍ഷമായി ആചരിക്കുന്നത്.വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും നടക്കും. വിളംബരമായി രണ്ട് വാഹനജാഥകള്‍ പ്രയാണം നടത്തും.19ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.യു.രാധാകൃഷ്ണന്‍ ഉല്‍ക്ഖാടനം ചെയ്യും.വടക്കന്‍ ജാഥ 20ന് രാവിലെ 10മണിക്ക് പുതിയ തെരുവില്‍ നിന്ന് ആരംഭിച്ച് 23ന് വൈകിട്ട് കണ്ണാടിപറമ്പില്‍ സമാപിക്കും.തെക്കന്‍ ജാഥ 20ന് രാവിലെ 10 മണിക്ക് മുഴുപ്പിലങ്ങാട് നിന്ന് ആരംഭിച്ച് 23ന് വൈകീട്ട് ബ്ലാത്തൂരില്‍ സമാപിക്കും.വര്‍ഷാചരണത്തിന്റെ ഭാഗമായി ആരിരം ശാസ്ത്രക്ലാസ്സുകളും സംക്ഖടിപ്പിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക