കോഴിക്കോട്: മറ്റൊരു കേരളത്തിനുവേണ്ടി ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അവകാശക്കൂട്ടായ്മ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം നാലുമുതല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം അങ്കണത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.
ഇന്നുരാവിലെ എട്ടുമണിവരെ പ്രഭാഷണങ്ങളും ചിത്രംവരയും കഥാപ്രസംഗവും കവിതയും പാട്ടും കളിയുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ അവകാശപ്പന്തല്‍ സജീവമാക്കും. സ്ത്രീകളുടെ സ്വത്വം ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഇപ്പോഴും തുടരുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. കേരളത്തിലെ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് ദോഷകരമായാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പി.എം. ഗീത അധ്യക്ഷത വഹിച്ചു. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. ചിത്രകാരന്‍ ആര്‍.കെ. പൊറ്റശ്ശേരി ചിത്രംവര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, കെ.കെ. ലതിക എം.എല്‍.എ, അന്വേഷി പ്രസിഡന്റ് കെ. അജിത, ഡോ. ഖദീജ മുംതാസ്, വി.പി. സുഹ്റ, ചിത്രകാരി കബിതാ മുഖര്‍ജി, ഡോ. ടി.കെ. ആനന്ദി, കെ.പി. സുധീര മെഡോണ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക