പെരിന്തല്‍മണ്ണ: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ഏപ്രില്‍ 11നും 12നും പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്ററില്‍ നടക്കും. കെ. രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും.
ജില്ലയിലെ ശുദ്ധജലത്തെക്കുറിച്ചുള്ള പഠനവും വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിലുള്ള ധാതുലവണങ്ങളെക്കുറിച്ച് ശേഖരിച്ച റിപ്പോര്‍ട്ടും കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. രസതന്ത്രവര്‍ഷത്തിന്റെ തുടര്‍ പ്രവര്‍ത്തനമായി മരുന്നുകളിലെ രസതന്ത്രം അറിയുന്നതിന് മരുന്നുത്പാദനകേന്ദ്ര സന്ദര്‍ശനവും ദ്വിദിന പരിപാടിയിലുണ്ട്. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍ അധ്യക്ഷതവഹിച്ചു. എം. ഗോപാലന്‍, പി.വി. ശൂലപാണി, സുനില്‍ പെഴുങ്കാട്, സി. പ്രേമദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ. സുധാകുമാരി, കെ. സരോജിനി(രക്ഷാ.), വി. രാജേന്ദ്രന്‍(ചെയ.), ശശി പെരിന്തല്‍മണ്ണ (കണ്‍.), എം. നവാസ്(ഖജാ.)

No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക