Tuesday, January 11, 2011
Tuesday, December 21, 2010
ദുബായ് ചങ്ങാതിക്കൂട്ടം 2010

ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും
പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യു.എ.ഇ-യിലെ കുട്ടികള്‍ക്കായി ഒരുക്കുന്ന
ദുബായ് ചങ്ങാതിക്കൂട്ടം 2010
ഡിസംബര്‍ 31 വെള്ളിയാഴ്ച
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യു.എ.ഇ-യിലെ കുട്ടികള്‍ക്കായി ഒരുക്കുന്ന
ദുബായ് ചങ്ങാതിക്കൂട്ടം 2010
ഡിസംബര്‍ 31 വെള്ളിയാഴ്ച
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നുകൊണ്ട്
കുട്ടികള്‍ക്ക് ഹൃദ്യമായ
കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘുപരീക്ഷണങ്ങളിലൂടെയും
ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം
സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്
ലക്ഷ്യമിടുന്നത്.
ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന
തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ
അറിവും നിരീക്ഷണവും ആയുധമാക്കി
വിജ്ഞാനത്തിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്
കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം ...

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ശ്രീകുമാരി : 050-30 97 209
ഷാജി : 050-53 53 234
റിയാസ് : 050-39 51 755
ലേബലുകള്‍:
ചങ്ങാതിക്കൂട്ടം2010,
ദുബായ്
Wednesday, December 8, 2010
Saturday, November 20, 2010
മാനം മഹാത്ഭുതം മരുഭൂമി മനോഹരം

കൂട്ടുകാരെ,
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ.ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍
ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണത്തോടെ
മരുഭൂമിയെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമുള്ള പഠനക്ലാസ്സുകള്‍
നവംബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് 3 മുതല്‍ രാത്രി 9 വരെ.
പ്രവേശനം :- വിദ്യാര്‍ത്ഥികളും (ക്ലാസ്സ് 5 മുതല്‍ 10 വരെ) അവരുടെ രക്ഷിതാക്കളും.
സീറ്റുകള്‍ പരിമിതമാണ് ( 25-30 കുട്ടികള്‍ ),
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക
ശ്രീകുമാരി : 050-3097209 / 06-5725810

Thursday, November 11, 2010
കാല്‍നട പ്രചാരണ ജാഥ തുടങ്ങി.
തേഞ്ഞിപ്പലം: ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കാല്‍നട പ്രചാരണ ജാഥ തുടങ്ങി. ഇടിമുഴിക്കലില്‍ ഡോ. എം.എന്‍. കാരശ്ശേരി ഉദ്ഘാടനംചെയ്തു.
വികസനം എല്ലാ പാര്‍ട്ടികളുടെയും മുഖ്യ അജന്‍ഡയാകുമ്പോഴും ആരുടെ വികസനമെന്ന ചോദ്യത്തെ മനഃപൂര്‍വം എല്ലാവരും അവഗണിക്കുകയാണെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.
അണ്ടിശേരി നാരായണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ. വിജയന്‍, ജാഥാ ക്യാപ്റ്റന്‍ സജി ജേക്കബ്, സി.പി. ഹരിദാസ്, പ്രൊഫ. മുഹമ്മദ്ഷാഫി, പി. വിലാസിനി, ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് വെളിയങ്കോടാണ് ജാഥ സമാപിക്കുക.
Thursday, October 21, 2010
അബുദാബിയില്‍ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ശില്പശാല
പ്രിയ സുഹൃത്തേ,
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ
ആഭിമുഖ്യത്തില്‍
മലയാളം കമ്പ്യൂട്ടിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
എന്നിവയെ ആസ്പദമാക്കി ഒരു ഐ.ടി.ശില്പശാല നടത്തുന്നു.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍
ഒക്ടോബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 9.00 നു
തുടങ്ങുന്ന പരിപാടിയില്‍
പങ്കെടുക്കുന്നവരുടെ ലാപ്‌ടോപ്പില്‍
സൌജന്യമായി ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനം (ഉബുണ്ടു)
സജ്ജീകരിച്ചു കൊടുക്കുന്നതാണ്.
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍
താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക
സുനില്‍ - 00971-50-5810907
ജയാനന്ദന്‍ - 00971-50-3116734
ലേബലുകള്‍:
freesoftware,
friendsofkssp,
workshop
Thursday, September 16, 2010
ദേശീയപാത സ്വകാര്യവല്‍ക്കരണത്തെ ചെറുത്ത് തോല്‍പ്പിക്കുക - പ്രതിഷേധ ജാഥ തളിപ്പറമ്പില്‍
ദേശീയപാത സ്വകാര്യവല്‍ക്കരണത്തിനെതിരെ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ കേരളത്തിലുടനീളം പ്രയാണം നടത്തുന്ന പ്രതിഷേധ ജാഥയ്ക്ക് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. 16ന് രാവിലെ 11 മണിക്ക് ബസ്റ്റാന്റ് പരിസരത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റി അംഗങ്ങളും മറ്റുപ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.
ജാഥാ ക്യാപ്റ്റന്‍
Saturday, September 11, 2010
പരിഷത്ത് ചരിത്രം ശേഖരിക്കുന്നു
സുഹൃത്തുക്കളേ,
പരിഷത്തിന്‍റെ രൂപീകരണം മുതല്‍ നാം സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളും നടത്തിയ സമരങ്ങളും കലാജാഥകളും തുടങ്ങി നമ്മുടെ സമഗ്രമായ ചരിത്രം ശേഖരിക്കാന്‍ സംഘടന ആഗ്രഹിക്കുന്നു.
ഇതിനായി മുഴുവന്‍ പ്രവര്‍ത്തകരുടേയും സഹായം ആവശ്യമുണ്ട്.
നമ്മുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിപാടികള്‍ എന്നിവയുടെ രേഖകള്‍ ( ഫോട്ടോസ്, വീഡിയോ, പോസ്റ്ററുകള്‍, നോട്ടീസുകള്‍, പ്രസിദ്ധീകരണങ്ങള്‍( ഗ്രാമ ശാസ്ത്ര മാസിക, യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി, ലഘുലേഖകള്‍, ജാഥാ സ്ക്രിപ്റ്റുകള്‍), കത്തുകള്‍, പത്ര റിപ്പോര്‍ട്ടുകള്‍, പ്രാദേശികമായി നമ്മള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ തുടങ്ങി ഈ സംരംഭത്തിന് സഹായകമാകുന്ന രേഖകള്‍ കൈവശമുള്ളവര്‍ അതുപോലെ തന്നെ പഴയകാല പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും ശേഖരിക്കാവുന്നവര്‍ അത്തരം വിവരങ്ങള്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കുകയോ http://parishadvishesham.blogspot.com ഈ ബ്ലോഗില്‍ കമന്റ് ചെയ്യുകയോ ചെയ്യണേ.....
ബന്ധപ്പെടേണ്ട നമ്പറുകള്‍
വേണുഗോപാല്‍ എന്‍ . 9447293780, 9496352029
വിനോയ് പന്തല്ലൂര്‍ (ഐആര്‍ടിസി) . 9846628099

Wednesday, July 21, 2010
ചങ്ങാതിക്കൂട്ടം 2010 - സമാപിച്ചു
ശാസ്ത്രവും, കലയും, സംസ്കാരവും, വിനോദവും സമന്വയിപ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ ജൂലൈ 13 മുതല്‍ 16 വരെ നടന്ന പരിപാടിക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആര്‍ത്തുല്ലസിച്ച കൂട്ടുകാര്‍ക്ക് സുകുമാരന്‍ മാസ്റ്റര്‍, ദിവാകരന്‍, നിര്‍മ്മല്‍ കുമാര്‍, ഗണേഷ് എന്നിവരെ കൂടാതെ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തകരും നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കളും ചങ്ങാതിക്കൂട്ടത്തിന്റെ രസം നുകര്‍ന്നു. നാലു വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടി വിനോദം എങ്ങിനെ വിജ്ഞാനപ്രദമാക്കാമെന്നതിന്റെ മനോഹരമായ ഒരു രേഖാചിത്രമായിരുന്നു.
കളിമൂലയിലെ കൊച്ചു കൊച്ചു കളികളിലൂടെ നിരീക്ഷണപാഠവം എങ്ങിനെ വളര്‍ത്തിയെടുക്കാമെന്ന് കൂട്ടുകാരെ ബോധ്യപ്പെടുത്തി. അറിവും വിജ്ഞാനവും നിത്യജീവിതത്തില്‍ പ്രയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് പകര്‍ന്ന് നല്‍കിയ ശാസ്ത്രപരീക്ഷണങ്ങള്‍ ശാസ്ത്രമൂലയെ ശ്രദ്ധേയമാക്കി.
ശാരീരിക മാനസീക ഭാവങ്ങള്‍ എങ്ങിനെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്നും നടനത്തിന്റെ പ്രായോഗിക സാധ്യതകളെന്താണെന്നും അന്വേഷിച്ച അഭിനയമൂല വ്യക്തിത്വ വികാസത്തിന്റെ പരീക്ഷണ ശാലയായി.
ശാസ്ത്രത്തെ പരിപോഷിപ്പിച്ച, പുനര്‍നിര്‍മ്മിച്ച ശാസ്ത്രജ്ഞരേയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തിയ പ്രദര്‍ശനം കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി.
ഷാഹുല്‍, ഭൂഷണ്‍, ഗണേഷ്, സുനില്‍ എന്നീ കലാകാരന്മാര്‍ ചേര്‍ന്ന് വരമൂലയെ അര്‍ത്ഥവത്താക്കി.
തികച്ചും ശാസ്ത്രീയമായ ഒരു പാഠ്യപദ്ധതിയിലൂടെ മാത്രമെ ആരോഗ്യപരമായ ഒരു സമൂഹത്തെ വളര്‍ത്തിയെടു ക്കാനാവൂ എന്നും അപരന്റെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ സ്വന്തം വിശ്വാസത്തിന്റെ മഹത്വം ബോധ്യപ്പെടൂ എന്നും രക്ഷാകതൃസദസ്സില്‍ സുകുമാരന്‍ മാസ്റ്റര്‍ നിരീക്ഷിച്ചു. ശാസ്ത്രീയമായൊരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്തരം ചങ്ങാതിക്കൂട്ടങ്ങളെന്ന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
“ആദ്യദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ മകള്‍ ഇന്നുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി” എന്ന ഒരു രക്ഷിതാവിന്റെ പ്രതികരണം സംഘാടകര്‍ക്കാവേശമായി. വര്‍ഷത്തിലൊരിക്കലല്ല മാസത്തിലൊരിക്കലെങ്കിലും ഇത്തരം ചങ്ങാതിക്കൂട്ടം വേണമെന്ന ആവശ്യവും സദസ്സില്‍ നിന്നുയര്‍ന്നു.

ചങ്ങാതിക്കൂട്ടം,
ഷാര്‍ജ
Friday, July 2, 2010
ഷാര്‍ജ ചങ്ങാതിക്കൂട്ടം 2010
ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിരേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍
ജൂലായ് 12 -16 വരെ.
ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ അറിവും നിരീക്ഷണവും ആയുധമാക്കി, വിജ്ഞാനതിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്, കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.
സമയം
ജൂലായ് 12 മുതല്‍ 15 വരെ വൈകീട്ട് 4 – 7 മണിവരെ
ജൂലായ് 16 വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷൈലജ : 050-3672876
ശ്രീകുമാരി ആന്റണി : 050-3097209
മനോജ് :- 050- 6598442
അജയ് സ്റ്റീഫന്‍ :- 050-7207371
ബിജു :- 050-2192473
ലേബലുകള്‍:
ചങ്ങാതിക്കൂട്ടം2010,
ഷാര്‍ജ
Subscribe to:
Posts (Atom)