വികസനത്തിനായി ഭൂമിയുടെ ഊഹക്കച്ചവടം അവസാനിപ്പിക്കണം- ഡോ. ഹരിലാല്‍
വാടാനപ്പള്ളി: ഭൂമിയുടെപേരിലുള്ള എല്ലാവിധ ഊഹക്കച്ചവടവും പൂര്‍ണണമായി അവസാനിപ്പിക്കുകയാണ് കേരളത്തിന്റെ വികസനത്തിനുള്ള മാര്‍ഗമെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ അഭിപ്രായപ്പെട്ടു. ഇതിന് നിയമപരമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ശാസ്‌ത്ര സാഹാത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരള വികസനവും' എന്ന വിഷയത്തില്‍ ഡോ. ഹരിലാല്‍ ക്ലാസെടുത്തു. ഉത്‌പാദനോപാധിയായല്ല, സമ്പാദ്യം സൂക്ഷിക്കാനുള്ള ആസ്‌തിമാത്രമായി ഭൂമി മാറി. ഇത് കൃഷി, വ്യവസായം തുടങ്ങി എല്ലാ ഉത്‌പാദന പ്രവര്‍ത്തനങ്ങളേയും അസാധ്യമാക്കുകയാണ് -ഹരിലാല്‍ പറഞ്ഞു.
ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഹാരിസ്‌ബാബു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസന്താ മഹേശ്വരന്‍, പി.കെ. രാജേശ്വരന്‍, പ്രേമചന്ദ്രന്‍ പുതൂര്‍, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്‌ച രാവിലെ 11ന് ശാസ്‌ത്രവര്‍ഷത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ക്ലാസെടുക്കും.
മറ്റിടങ്ങളിൽ എന്നപോലെ അനധികൃതമായി നികത്തപ്പെടുന്ന വയലുകൾ വേണ്ടത്രയുള്ള ഒരു സ്ഥലങ്ങളിൽ ഒന്നാണ് ഏങ്ങണ്ടിയൂർ എന്നത് ഈ വേളയിൽ സമരണീയമാണ്. ആലപ്പാട്.അന്തിക്കാട്,മണലൂർ,കാഞ്ഞാണീ തുടങ്ങി ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ന് ഉള്ള വയലുകളിൽ തീരെ കൃഷിയില്ലാത്ത ഒരു സ്ഥലമായി മാറിയിരിക്കുന്നു ഏങ്ങണ്ടിയൂരും. വയലുകളിൽ നിന്നും വെള്ളം ഒഴികിപ്പോകുവാൻ ഉള്ള സാധ്യതകൾ കുറഞ്ഞുവരുന്നു.
ReplyDeleteപ്രസംഗങ്ങൾക്കും ചർച്ചകൾക്കും അപ്പുറം പരിഷത്ത് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും ജനങ്ങളിൽ ബോധവൽക്കരണവും നടത്തിയാൽ നന്നായിരുന്നു.പഴ്യ ഒരു അനുഭാവിയെന്നനിലയിൽ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ.