ലോകപരിസര ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗവുമായിചേര്‍ന്ന് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. നടത്തിയ പ്രബന്ധരചനാമത്സരത്തിന്റെ സമ്മാനദാനം ഫെബ്രുവരി 6-ന്, ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
വിവിധ എമിറേറ്റുകളിലെ 11 വിദ്യാലയങ്ങളില്‍ നിന്നും 256 കുട്ടികളുടെ പ്രബന്ധങ്ങളാണ് ലഭിച്ചത്. മൂന്ന് തലങ്ങളിലായി നടന്ന പരിശോധനയില്‍ നിന്നും 5 വിദ്യാര്‍ത്ഥികള്‍ക്ക് എ+ ഗ്രേഡും, 10 വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡും നല്‍കി.
സമ്മാനദാനത്തിനു മുന്നോടിയായി നടന്ന പ്രശ്നോത്തരിമത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു. ഡോഃഅബ്ദുള്‍ഖാദര്‍ നയിച്ച പ്രശ്നോത്തരിയുടെ വിഷയം "Climate change - We are at a cross road" ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരേപോലെവിജ്ഞാനപ്രദമായ ഈ മത്സരത്തില്‍ Delhi Private School, Sharjah. യിലെ കൂട്ടുകാര്‍ കൂടുതല്‍മാര്‍ക്ക് നേടി ഒന്നാം സ്ഥാനം നേടി.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക