ഈ വര്‍ഷത്തെ പ്രവര്‍ത്തക ക്യാമ്പ്
2009ഫെബ്രുവരി 20-നു അബുദാബി കെ.എസ്.സി-യില്‍
വെച്ച് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുകയാണ്.
അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന
ഈ ഏകദിന ക്യാമ്പില്‍ യു.എ.ഇ.യുടെ
വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
രാവിലെ നടക്കുന്ന വിഭാഗം സംഘടനാ പ്രവര്‍ത്തകര്‍ക്കായും
വൈകീട്ട് 2 മുതല്‍ 4 വരെ നടക്കുന്ന വിഭാഗം
എല്ലാവര്‍ക്കുമായുമാണ് സജ്ജമാക്കിയിരിക്കുന്നത്.
വൈകീട്ട് നടക്കുന്ന വിഭാഗത്തില്‍
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം
കമ്പ്യൂട്ടിംങിനെയുംപരിചയപ്പെടുത്തുന്ന ക്ലാസ്സായിരിക്കും.
എല്ലാ പരിഷത്ത് സുഹൃത്തുക്കളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കാര്യപരിപാടികള്‍
രാവിലെ (അംഗങ്ങള്‍ക്ക് മാത്രം )
09.30 ഉല്‍ഘാടനം : ശ്രീ.തോമസ് വര്‍ഗ്ഗീസ്
മാനേജര്‍ എമിറേറ്റ്സ് ഇന്‍ഷ്യൂറന്‍സ്. അബുദാബി.
(ആഗോള സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ ക്ലാസ്സ്)
10.30 സംഘടനാ ക്ലാസ്സ്
13.00 ഉച്ചഭക്ഷണം
വൈകീട്ട് (ഏവര്‍ക്കും സ്വാഗതം )
13.30 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ / മലയാളം കമ്പ്യൂട്ടിംങ്ങ്.
15.00 വര്‍ത്തമാനകാലത്തെ ഡാര്‍വിന്റെ പ്രസക്തി. - ഡോഃഅബ്ദുള്‍ ഖാദര്‍
16.30 ക്യാമ്പ് അവലോകനം
17.00 സമാപനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായും ബന്ധപ്പെടുക
സുനില്‍ +971-50-5810907
ലക്ഷ്മണന്‍ +971-50-7825809
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക