മഞ്ചേരി: വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസം സാമൂഹികമായ ലക്ഷ്യങ്ങളെ അവഗണിക്കുകയാണെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'വിദ്യാഭ്യാസം പുതിയ നയസമീപനങ്ങളും കേരളവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. പി. മുഹമ്മദ്ഷാഫി അധ്യക്ഷതവഹിച്ചു. കെ.ടി. രാധാകൃഷ്ണന്‍ ആമുഖാവതരണം നടത്തി. ഡോ.കെ.എന്‍. ഗണേഷ്, പി.വി. പുരുഷോത്തമന്‍, കെ. ശശിധരന്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു.
കെ.എ.പി.ടി. യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് ഡി.എ. ഹരിഹരന്‍, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.എ. സുദേവന്‍, എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. ജനാര്‍ദനന്‍, പി. രമേഷ്‌കുമാര്‍, കെ. ജയ്ദീപ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക