വളാഞ്ചേരി: ചിന്താ ശൂന്യമായ ഇന്നത്തെ കേരള സമൂഹത്തിന്നു പകരം യുക്തിചിന്തയിലധിഷ്ഠിതമായ സര്ഗാതത്മകതയ്ക്കും ശാസ്ത്രാന്വേഷണത്തിനും പ്രാമുഖ്യം നല്കുഷന്ന സമൂഹം രൂപപ്പെടേണ്ടതുണ്ടെന്നും ഇതിനായി സാംസ്‌കാരിക മുന്നണി കെട്ടിപ്പടുക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജില്ലാ സമ്മേളനം കാടാമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. ജനാര്ദ്ദ നന്‍ അധ്യക്ഷത വഹിച്ചു. യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് യു. കലാനാഥന്‍, കെ.കെ. നാരായണന്‍, മോഹനന്‍ കാടാമ്പുഴ, കറപ്പന്കുോട്ടി, സി. അബ്ദുള്റസാഖ്, കെ.കെ. ശശീന്ദ്രന്‍, കെ.എന്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ. വിജയന്‍, എ. ശ്രീധരന്‍, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ റിപ്പോര്ട്ടു കള്‍ അവതരിപ്പിച്ചു. വൈകീട്ട് കാടാമ്പുഴയില്‍ ശാസ്ത്രസാംസ്‌കാരിക ജാഥയും നടന്നു. വിവിധ മേഖലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വികസനം,ആരോഗ്യം,വിദ്യാഭ്യാസം,പരിസരം,ജൻറർ എന്നീ വിഷയങ്ങളിലെ
പരിഷത്തിൻറെ ഇടപെടൽ സാധ്യതകളെ കുറിച്ച്
ഞായറാഴ്ച പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, സി.പി. സുരേഷ്ബാബു, മോഹനന്‍ മണലില്‍, കെ.എം. മല്ലിക, കെ. രാധന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
പത്രം കോപ്പിയടി .. കി കി കി കി
ReplyDelete