Saturday, January 16, 2010
ഗ്രഹണം, അത്ഭുതഭരിതം...
മലപ്പും: മാനത്ത് കനകവള പോലെ ദൃശ്യമായ സൂര്യനെ ജനലക്ഷങ്ങള്‍ ദര്‍ശിച്ചു. അസാധാരണമായ ഈ ആകാശ പ്രതിഭാസം കാണാന്‍ പതിവിനു വിപരീതമായി വന്‍ ഒരുക്കങ്ങള്‍ ജില്ലയിലെ ശാസ്ത്രപ്രേമികളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. അറിവും ആകാംക്ഷയും അത്ഭുതവും കൂറുന്ന കണ്ണുകളോടെയാണ് വലയസൂര്യഗ്രഹണത്തെ കണ്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്വന്തമായി നിര്‍മ്മിച്ചെടുത്ത കണ്ണട ഉപയോഗിച്ചാണ് സൂര്യനെ നോക്കിയത്. കുട്ടികള്‍ നല്‍കിയ കണ്ണടകള്‍ ഉപയോഗിച്ച് രക്ഷാകര്‍ത്താക്കളും കുടുംബാംഗങ്ങളും വലയഗ്രഹണം വീക്ഷിക്കുന്നതില്‍ പങ്കാളികളായി.
ബസ്സ്റ്റാന്‍ഡിലും നഗരകേന്ദ്രങ്ങളിലും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും മറ്റ് ശാസ്ത്രാഭിമുഖ്യമുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ടെലിസേ്കാപ്പിലൂടെ ഗ്രഹണം കാണുവാനുള്ള സൗകര്യം പരിഷത്ത് ഏര്‍പ്പാടാക്കിയിരുന്നു. ഒപ്പം കേരളത്തില്‍ ഗ്രഹണം പൂര്‍ണരൂപത്തില്‍ കണ്ട തിരുവനന്തപുരത്തുനിന്ന് തത്സമയ ഫോണ്‍ സംഭാഷണവും പൊതുജനങ്ങളെ കേള്‍പ്പിച്ചു. മഞ്ചേരിയിലും ടെലിസേ്കാപ്പിലൂടെ ഗ്രഹണം കാണാനുള്ള അവസരം പരിഷത്ത് ഒരുക്കിയിരുന്നു. ഒപ്പം 10,000 കണ്ണടകളും വിതരണം ചെയ്തിരുന്നു. 11 മണിയോടെ തുടങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വലയസൂര്യഗ്രഹണം ദൃശ്യമായി. ഇടയ്ക്ക് മേഘം മറച്ചതിനാല്‍ അല്പനേരം കാഴ്ച തടസ്സപ്പെട്ടു.
പതിറ്റാണ്ടിന്റെ ആരംഭത്തിലെ വലയസൂര്യഗ്രഹണത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അത്യാവേശത്തോടെയാണ് വരവേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒട്ടുമിക്കവര്‍ക്കുമായി കണ്ണടകള്‍ നേരത്തെ നിര്‍മ്മിച്ചിരുന്നു. രാവിലെ 11 മണിയോടെതന്നെ കുട്ടികളെ സ്‌കൂള്‍ ഗ്രൗണ്ടുകളിലെത്തിച്ച് ഗ്രഹണം കാണാന്‍ അധികൃതര്‍ അവസരമൊരുക്കിക്കൊടുത്തു. തുടര്‍ച്ചയായി ആറ് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കരുതെന്ന നിര്‍ദ്ദേശവും സൂര്യഗ്രഹണത്തെ സംബന്ധിച്ച ലഘുവിവരണങ്ങളും അധ്യാപകര്‍ നല്‍കുന്നുണ്ടായിരുന്നു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ചില സ്‌കൂളുകളില്‍ ഏര്‍പ്പാടാക്കിയിരുന്നു. ഗ്രഹണം തുടങ്ങിയ രാവിലെ 11 മണി മുതല്‍ ഏതാണ്ട് മൂന്നുമണിവരെ സ്‌കൂള്‍ കുട്ടികള്‍ ഗ്രഹണം വീക്ഷിച്ചു.
ബസ്സ്റ്റാന്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഗ്രഹണം കാണാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ഉപയോഗിച്ചു. ശാസ്ത്രക്ലബ്ബുകളും ശാസ്ത്രവിഷയ അധ്യാപകരും സ്‌കൂളുകളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മാതൃഭൂമി വാർത്ത
Subscribe to:
Post Comments (Atom)
മികച്ച വായന നല്‍കിയ താങ്കള്‍ക്ക് ആശംസകള്‍..!!
ReplyDeleteസ്വാഗതം..
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/
ആശംസകൾ
ReplyDelete