Monday, January 11, 2010
സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്
മലപ്പുറം: 15ന് നടക്കുന്ന വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കും. മലപ്പുറം കളക്ടറേറ്റ് പരിസരത്ത് ടെലസ്‌കോപ്പിന്റെയും സൗരകണ്ണടകളുടെയും സഹായത്തോടെ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ പൊതുജനത്തിനും വിദ്യാര്‍ഥികള്‍ക്കുമായാണ് സൗകര്യമൊരുക്കുക. ഇതോടൊപ്പം സൂര്യഗ്രഹണദൃശ്യങ്ങള്‍ പ്രതിപാദിക്കുന്ന പാനല്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സൗരകണ്ണടകള്‍ ലഭ്യമാക്കാനുള്ള നടപടികളും നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446352439, 9447343249. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടിയായാണ് സൂര്യഗ്രഹണ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക