Tuesday, January 12, 2010

വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി

മലപ്പുറം: 15ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നീണ്ടുനില്‍ക്കുന്ന വലയ സൂര്യഗ്രഹണം കാണുന്നതിനായി ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗ്രഹണം നിരീക്ഷിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കണ്ണട വിതരണം ചെയ്യുന്നുണ്ട്.

കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് നിര്‍വഹിച്ചു. മുണ്ടുപറമ്പ് എ.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ്ഹാരിസ് അധ്യക്ഷതവഹിച്ചു. വി.ആര്‍. പ്രമോദ് സ്വാഗതവും എ. ശ്രീധരന്‍ നന്ദിയും പറഞ്ഞു. കണ്ണട ആവശ്യമുള്ളവര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള പരിഷത്ത് ഭവനുമായി ബന്ധപ്പെടണം. 15രൂപയാണ് കണ്ണടയുടെ വില. 9895549237, 9447974767

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക