പെരിന്തൽമണ്ണ: മുതലാളിത്തത്തിനും, സാമ്രാജ്യത്വ സാംസ്കാരിക അധിനിവേശത്തിനും എതിരായ പ്രതി സംസ്കാര രൂപീകരണം ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണെന്നും, ഇത് സാധ്യമാകേണ്ടത് കുടുംബത്തിലെ സ്ത്രീ-പുരുഷ തുല്യതയിലൂടെയാണെന്നും ഡോ: കെ.എൻ. പണിക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാൽപത്തിയേഴാം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധമായി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മലപ്പുറം – മണ്ണും മനസ്സും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഉത്പാദനശേഷി വിനിയോഗിക്കുന്ന തരത്തിൽ വികസനപ്രക്രിയയിൽ അടിസ്ഥാനപരമായ മറ്റങ്ങൾ ഉണ്ടാകണം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ് ഏറനാടിന്റെ സാംസ്കാരിക ചരിത്രമെന്നും,ആ പോരാട്ടം മതനിരപേക്ഷമായ രീതിയിലും എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുമാണ് സംഘടിപ്പിച്ചത്. ഇപ്പോൾ കാണുന്ന മതാത്മകമായ പ്രതിരോധ ചിന്തകൾ ചരിത്രത്തിന്റെ വക്രീകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ണ് ഭൌതിക ജീവിതവും മനസ്സ് ആശയപ്രപഞ്ചവുമാണ്. മണ്ണിനേയും മനസ്സിനേയും കുറിച്ചുള്ള അന്വേഷണം ഈ പ്രദേശത്തെ ഉല്പാദന സംസ്കാരവുമായി ബന്ധപെട്ട അന്വേഷണമാണ്. എന്തുകൊണ്ടാണ് മലപ്പുറം പോലെയുള്ള പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ എന്നതിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിന്റെ കണക്കുകളും അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ തൊഴിലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. മധ്യവർഗ്ഗത്തിന്റെ ഉല്പാദനശേഷി ഉപയോഗിക്കപ്പെടാത്ത സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം വേണം. മുതലാളിത്തത്തിനും മതാത്മക സംസ്കാരത്തിനുമെതിരെ നമ്മുടെ ജീവിതം കൊണ്ടു തന്നെ പ്രതി സംസ്കാരം രൂപപ്പെടുത്തുകയാണ് ബദൽ മാർഗ്ഗമെന്നും ഡോ: കെ.എൻ. പണിക്കർ പറഞ്ഞു.
സമ്പന്നമായ സാഹിത്യ പാരമ്പര്യം എന്ന വിഷയം ആലങ്കോട് ലീലാIrഷ്ണനും, അറിയപ്പെടാത്ത ഗണിതപാരമ്പര്യം എന്ന വിഷയം ഡോ: പി.ടി.രാമചന്ദ്രനും വൈദ്യം-അറിയപ്പെടാത്തതും അറിയപ്പെടുന്നതും എന്ന വിഷയം ഡോ: എം.വി. വിനോദ് കുമാറും അവതരിപ്പിച്ചു. മാപ്പിളപ്പാറ്റിന്റെ ലോകം വി.എം.കുട്ടിയും, തനതു കലാപാരമ്പര്യം ഡോ: അനിൽ ചേലേമ്പ്രയും മലപ്പുറത്തിന്റെ സ്വന്തം ഫൂട്ബോൾ യു.ഷറഫലിയും നാടകം-ചിത്രകല പി.പി.രാമചന്ദ്രനും അവതരിപ്പിച്ചു.
സെമിനാറുകളിൽ പാലക്കീഴ് നാരായണൻ, ഡോ: എം.ആർ.രാഘവവാര്യർ, കെ.കെ.ജനാർദ്ദനൻ എന്നിവർ അധ്യക്ഷത വഹിച്ചു. കാവുമ്പായി ബാലIrഷ്ൺ സി.വാസുദേവൻ, എം.എസ് മോഹനൻ, എം.ഗോപാലൻ, എന്നിവർ സംസാരിച്ചു. വേണു പാലൂർ സ്വാഗതവും, കെ.മൊയ്തുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി
niruthiyittu podey
ReplyDeleteറഫീഖ് ചേട്ടാ,
ReplyDeleteഎല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.com
ആജ്ഞാതൻ മുടങ്ങാതെ കൃത്യമായി ബ്ലോഗ് സന്ദർശിക്കുന്നതിനും,പ്രതികരണങ്ങൾ അറീക്കുന്നതിന്നും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഇവിടെ രേഖപെറ്റുത്തട്ടെ...തുടരുക.
ReplyDeleteറ്റോംസ്,
ReplyDeleteനന്ദി.