മലപ്പുറം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം ഒമ്പത്, 10 തീയതികളില്‍ നടക്കും. ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നടക്കുന്ന വിജ്ഞാനോത്സവത്തില്‍ പഞ്ചായത്തുതലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മേഖലാ വിജ്ഞാനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ നിര്‍ദേശിക്കപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്ത് രാവിലെ 9.30ന് വിജ്ഞാനോത്സവ കേന്ദ്രത്തിലെത്തണം. ജില്ലയിലെ വിജ്ഞാനോത്സവ കേന്ദ്രങ്ങള്‍: എ.യു.പി സ്‌കൂള്‍ മലപ്പുറം, ദേവധാര്‍ ഹൈസ്‌കൂള്‍ താനൂര്‍, ഗവ. ഹൈസ്‌കൂള്‍ ആതവനാട്, മൂക്കുതല ഗവ ഹൈസ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് മങ്കട, ജി.യു.പി.എസ് മൂര്‍ക്കനാട്, തൃക്കുളം ജി.യു.പി സ്‌കൂള്‍, കൊണ്ടോട്ടി ജി.എല്‍.പി സ്‌കൂള്‍, ജി.യു.പി.എസ് പുള്ളിയില്‍, ജി.എല്‍.പി.എസ് തുവ്വൂര്‍, മഞ്ചേരി ബി.ആര്‍.സി.
കരുളായി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ വിജ്ഞാനോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ പുള്ളിയില്‍ ഗവ. യു.പി സ്‌കൂളില്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് തുടങ്ങുന്ന പരിപാടികള്‍ ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ ചാന്ദ്രയാന്‍, ചന്ദ്രനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും നിരീക്ഷിക്കല്‍ എന്നിവ ഉണ്ടായിരിക്കും.
എടപ്പാള്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന യുറീക്ക- ശാസ്ത്രകേരളം മേഖലാതല വിജ്ഞാനോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ മൂക്കുതല പി.സി.എന്‍.ജി.എച്ച്.എസ്.എസില്‍ നടക്കും. പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട നൂറോളം വിദ്യാര്‍ഥികളാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കുക. വിജ്ഞാനോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി പൊതുജനങ്ങള്‍ക്കായി നക്ഷത്രനിരീക്ഷണ അവസരം ഉണ്ടായിരിക്കും. വിജ്ഞാനോത്സവത്തിന്റെ നടത്തിപ്പിനായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ നമ്പ്യാര്‍ ചെയര്‍മാനായും ജിജി വര്‍ഗീസ് കണ്‍വീനറായും സ്വാഗതസംഘം രൂപവത്കരിച്ചു.
വളാഞ്ചേരി:ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖലാ വിജ്ഞാനോത്സവം ശനി, ഞായര്‍ ദിവസങ്ങളിലായി ആതവനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക