Tuesday, January 26, 2010

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആരോഗ്യ സംവാദ യാത്ര തുടങ്ങി

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി പനിക്കുന്ന കേരളം സാധ്യമായ പരിഹാരം എന്ന പേരില്‍ ജില്ലയില്‍ ആരോഗ്യ സംവാദയാത്ര തുടങ്ങി. മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് നടന്ന ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗം തലവന്‍ ഡോ. കെ.പി.അരവിന്ദന്‍ യാത്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.വി.ഗോപിനാഥ് പാനല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷതവഹിച്ചു. പി.രമേഷ്‌കുമാര്‍ സ്വാഗതവും വി.എം.മനോജ് നന്ദിയും പറഞ്ഞു.
ഷാഹുല്‍ ഹമീദ്, വി.വി.ദിനേശ് എന്നിവര്‍ ക്യാപ്റ്റന്മാരായും, കെ.അരുണ്‍കുമാര്‍, വി.എം.മനോജ് എന്നിവര്‍ മാനേജര്‍മാരായും കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് മേഖലകളായാണ് സംവാദയാത്ര നടക്കുന്നത്
എല്ലാ ബ്ലോക്കുകളിലും ഒരു പഞ്ചായത്തില്‍ ബഹുജനാരോഗ്യ സംഗമം, ജില്ലയിലെ ഒരു പഞ്ചായത്തില്‍ നടത്തുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തും.
ആരോഗ്യ പാനല്‍ പ്രദര്‍ശനം, പാവനാടകം, ശാസ്ത്ര മാജിക്, കൂട്ടപ്പാട്ട്, സംവാദം, മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യാ പ്രദര്‍ശനം തുടങ്ങിയവയും യാത്രയില്‍ ഉണ്ടാകും. 31 ന് പുഴക്കാട്ടിരി, എരമംഗലം എന്നിവിടങ്ങളില്‍ യാത്ര സമാപിക്കും.

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക