Saturday, February 13, 2010
സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകള്‍
മലപ്പുറം: മാറുന്ന ലോകക്രമത്തില്‍ സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകളായി മാറുകയാണെന്ന് പശ്ചിമ ബംഗാള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. മാലിനി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ആഗോളീകരണത്തിന്റെ ഫലമായി സ്ത്രീകള്‍ പരമ്പരാഗത ചുറ്റുപാടുകളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്നാണ് ധാരണയെങ്കിലും ഉപഭോഗ സംസ്‌കാരത്തിന്റെയും കമ്പോളത്തിന്റെയും ബന്ധനങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് 47-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സാംസ്‌കാരിക ശീലങ്ങളെയും ആചാരങ്ങളെയും കമ്പോളവത്കരിക്കുകയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍.അവ സംഘടിത കോര്‍പ്പറേറ്റ് വ്യവസായമായി മാറിയിരിക്കുകയാണിപ്പോള്‍. സാംസ്‌കാരിക ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും വന്‍തോതില്‍ വാണിജ്യവത്കരിക്കുകയും ആഗോളവ്യാപാരവുമായി കണ്ണിചേര്‍ക്കപ്പെടുകയുമാണ്.
ആഗോളീകരണത്തില്‍ സാംസ്‌കാരിക വിപണിയെ നിയന്ത്രിക്കുന്നത് സമ്പന്ന രാജ്യങ്ങളാണ്. ഇവര്‍ ദരിദ്രരാജ്യങ്ങള്‍ക്ക് മേല്‍ ഒരു സാംസ്‌കാരിക മൂല്യവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ്. ലിംഗ പദവി എന്നത് സ്വാഭാവികമോ ജന്മസിദ്ധമോ എന്നതിലുപരി സാംസ്‌കാരികവും മനുഷ്യഭാഷയിലൂടെ രൂപപ്പെടുന്ന ബന്ധങ്ങളെ പ്രതിനിധാനം ചെയ്യുന്നതുമാണ്. ലിംഗ പദവി മനുഷ്യനിര്‍മ്മിതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസപരവും തൊഴില്‍പരവുമായും സ്ത്രീകള്‍ മുന്നേറിയെങ്കിലും അവരുടെ മാനസീക അടിമത്തത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന വിദ്യാഭാസ നിലവാരത്തില്‍പോലും ജ്യോതിഷവും ജാതകവും കുടുംബ പീഡനവും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നു. വിവാഹംപോലും കമ്പോളവത്കരിച്ചിരിക്കുകയാണ്. പുതിയ വിഭവങ്ങള്‍ക്ക് കമ്പോളസാധ്യത ഉണ്ടാക്കുന്നതിന് ഇത് വഴിയൊരുക്കുകയാണ്. ദരിദ്രര്‍ക്കും പ്രാന്തവത്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടി ലക്ഷ്യബോധത്തോടെയുള്ള ചെറുത്ത് നില്‍പ്പ് അനിവാര്യമാണെന്നും അതിന് ഇടത് സംഘടനകള്‍ മുമ്പോട്ട് വരണമെന്നും മാലിനി ഭട്ടാചാര്യ ഓര്‍മ്മിപ്പിച്ചു
ചടങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവന്‍ എം.പി, അഡ്വ .എം. ഉമ്മര്‍ എം.എല്‍.എ, പ്ലാനിങ് ബോര്‍ഡ് അംഗം സി.പി. നാരായണന്‍, പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. മല്ലിക എ ന്നിവര്‍ പ്രസംഗിച്ചു. ജന. കണ്‍വീനര്‍ കെ.കെ. ജനാര്‍ദ്ദന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വിജയന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജന. സെക്രട്ടറി വി.വിനോദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി. രവി പ്രകാശ് വരവുചെലവുകണക്കും അവതരിപ്പിച്ചു.
മലപ്പുറം: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 47-ാം വാര്‍ഷികസമ്മേളനം മലപ്പുറം ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസം ഉദ്ഘാടനസമ്മേളനവും തുടര്‍ന്ന് പ്രതിനിധി സമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ബാലകൃഷ്ണന്‍(തിരുവനന്തപുരം), അഡ്വ. ശിവന്‍(കൊല്ലം), ജി. സ്റ്റാലിന്‍(പത്തനംതിട്ട), പ്രൊഫ. ബാബു ചെറിയാന്‍(കോട്ടയം), പി. രവീന്ദ്രന്‍(ഇടുക്കി), അഡ്വ. സുജിത്ത്(ആലപ്പുഴ), എം.ഡി. യമുന, രാധാകൃഷ്ണക്കുറുപ്പ്(എറണാകുളം), പ്രദീപ്കുമാര്‍(തൃശ്ശൂര്‍), എന്‍.എം. ഗീത(പാലക്കാട്), ജിജി വര്‍ഗീസ്(മലപ്പുറം), എ.പി. പ്രേമാനന്ദ്(കോഴിക്കോട്), കെ.വി. രാജു(വയനാട്), ബി. വേണു(കണ്ണൂര്‍), വി.എസ്. ബാബു(കാസര്‍കോട്) എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് മലപ്പുറം നഗരത്തില്‍ ശാസ്ത്രജാഥയും നടത്തി.
ശാസ്ത്രമാസികാ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ 10ന് 'ജീനോമിക ഗവേഷണം-സാധ്യതകള്‍' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സിലെ ഡോ. വിനോദ് സ്‌കറിയ ക്ലാസെടുക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് 3.30ന് 'ശാസ്ത്രവും ജനാധിപത്യവും' എന്ന വിഷയത്തില്‍ ഡോ. രാജന്‍ ഗുരുക്കള്‍ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക പ്രഭാഷണം നടത്തും.

Tuesday, January 26, 2010
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആരോഗ്യ സംവാദ യാത്ര തുടങ്ങി
മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി പനിക്കുന്ന കേരളം സാധ്യമായ പരിഹാരം എന്ന പേരില്‍ ജില്ലയില്‍ ആരോഗ്യ സംവാദയാത്ര തുടങ്ങി. മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് നടന്ന ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗം തലവന്‍ ഡോ. കെ.പി.അരവിന്ദന്‍ യാത്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.വി.ഗോപിനാഥ് പാനല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷതവഹിച്ചു. പി.രമേഷ്‌കുമാര്‍ സ്വാഗതവും വി.എം.മനോജ് നന്ദിയും പറഞ്ഞു.
ഷാഹുല്‍ ഹമീദ്, വി.വി.ദിനേശ് എന്നിവര്‍ ക്യാപ്റ്റന്മാരായും, കെ.അരുണ്‍കുമാര്‍, വി.എം.മനോജ് എന്നിവര്‍ മാനേജര്‍മാരായും കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് മേഖലകളായാണ് സംവാദയാത്ര നടക്കുന്നത്
എല്ലാ ബ്ലോക്കുകളിലും ഒരു പഞ്ചായത്തില്‍ ബഹുജനാരോഗ്യ സംഗമം, ജില്ലയിലെ ഒരു പഞ്ചായത്തില്‍ നടത്തുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തും.
ആരോഗ്യ പാനല്‍ പ്രദര്‍ശനം, പാവനാടകം, ശാസ്ത്ര മാജിക്, കൂട്ടപ്പാട്ട്, സംവാദം, മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യാ പ്രദര്‍ശനം തുടങ്ങിയവയും യാത്രയില്‍ ഉണ്ടാകും. 31 ന് പുഴക്കാട്ടിരി, എരമംഗലം എന്നിവിടങ്ങളില്‍ യാത്ര സമാപിക്കും.

Monday, January 25, 2010
ആരോഗ്യ സംവാദയാത്ര
മലപ്പുറം: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആരോഗ്യ സംവാദയാത്ര തിങ്കളാഴ്ച തുടങ്ങും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. സംവാദയാത്ര ഉദ്ഘാടനംചെയ്യും. പനി പടരാതിരിക്കാനുള്ള ജനകീയ പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കുന്നതിന് സംവാദയാത്ര പ്രേരണ ചെലുത്തും. ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അജന്‍ഡയാക്കുകയെന്നതാണ് സംവാദയാത്രയുടെ മുഖ്യലക്ഷ്യം.ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ സംവാദയാത്ര പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യപ്പാട്ട്, പാവനാടകം, മാജിക്, പാനല്‍ പ്രദര്‍ശനം, സി.ഡി. പ്രദര്‍ശനം എന്നിവ നടത്തും.ഗാര്‍ഹിക-മണ്ണിര-ബയോഗ്യാസ് പരിചയപ്പെടുത്തല്‍ തുടങ്ങിയവ സ്വീകരണകേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.
'സ്ത്രീകളും അധികാരവും'
താനൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന് അനുബന്ധമായി സംഘടിപ്പിക്കുന്ന 'സ്ത്രീകളും അധികാരവും' സെമിനാര്‍ 26ന് 10ന് കെ.പുരം വട്ടത്താണി ജി.എല്‍.പി സ്‌കൂളില്‍ നടക്കും. സെമിനാര്‍ കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഉദ്ഘാടനംചെയ്യും.
Sunday, January 24, 2010
മലപ്പുറത്തിന്റെ മണ്ണും മനസ്സും
പെരിന്തൽമണ്ണ: മുതലാളിത്തത്തിനും, സാമ്രാജ്യത്വ സാംസ്കാരിക അധിനിവേശത്തിനും എതിരായ പ്രതി സംസ്കാര രൂപീകരണം ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണെന്നും, ഇത് സാധ്യമാകേണ്ടത് കുടുംബത്തിലെ സ്ത്രീ-പുരുഷ തുല്യതയിലൂടെയാണെന്നും ഡോ: കെ.എൻ. പണിക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാൽപത്തിയേഴാം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധമായി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മലപ്പുറം – മണ്ണും മനസ്സും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഉത്പാദനശേഷി വിനിയോഗിക്കുന്ന തരത്തിൽ വികസനപ്രക്രിയയിൽ അടിസ്ഥാനപരമായ മറ്റങ്ങൾ ഉണ്ടാകണം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ് ഏറനാടിന്റെ സാംസ്കാരിക ചരിത്രമെന്നും,ആ പോരാട്ടം മതനിരപേക്ഷമായ രീതിയിലും എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുമാണ് സംഘടിപ്പിച്ചത്. ഇപ്പോൾ കാണുന്ന മതാത്മകമായ പ്രതിരോധ ചിന്തകൾ ചരിത്രത്തിന്റെ വക്രീകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ണ് ഭൌതിക ജീവിതവും മനസ്സ് ആശയപ്രപഞ്ചവുമാണ്. മണ്ണിനേയും മനസ്സിനേയും കുറിച്ചുള്ള അന്വേഷണം ഈ പ്രദേശത്തെ ഉല്പാദന സംസ്കാരവുമായി ബന്ധപെട്ട അന്വേഷണമാണ്. എന്തുകൊണ്ടാണ് മലപ്പുറം പോലെയുള്ള പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ എന്നതിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിന്റെ കണക്കുകളും അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ തൊഴിലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. മധ്യവർഗ്ഗത്തിന്റെ ഉല്പാദനശേഷി ഉപയോഗിക്കപ്പെടാത്ത സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം വേണം. മുതലാളിത്തത്തിനും മതാത്മക സംസ്കാരത്തിനുമെതിരെ നമ്മുടെ ജീവിതം കൊണ്ടു തന്നെ പ്രതി സംസ്കാരം രൂപപ്പെടുത്തുകയാണ് ബദൽ മാർഗ്ഗമെന്നും ഡോ: കെ.എൻ. പണിക്കർ പറഞ്ഞു.
സമ്പന്നമായ സാഹിത്യ പാരമ്പര്യം എന്ന വിഷയം ആലങ്കോട് ലീലാIrഷ്ണനും, അറിയപ്പെടാത്ത ഗണിതപാരമ്പര്യം എന്ന വിഷയം ഡോ: പി.ടി.രാമചന്ദ്രനും വൈദ്യം-അറിയപ്പെടാത്തതും അറിയപ്പെടുന്നതും എന്ന വിഷയം ഡോ: എം.വി. വിനോദ് കുമാറും അവതരിപ്പിച്ചു. മാപ്പിളപ്പാറ്റിന്റെ ലോകം വി.എം.കുട്ടിയും, തനതു കലാപാരമ്പര്യം ഡോ: അനിൽ ചേലേമ്പ്രയും മലപ്പുറത്തിന്റെ സ്വന്തം ഫൂട്ബോൾ യു.ഷറഫലിയും നാടകം-ചിത്രകല പി.പി.രാമചന്ദ്രനും അവതരിപ്പിച്ചു.
സെമിനാറുകളിൽ പാലക്കീഴ് നാരായണൻ, ഡോ: എം.ആർ.രാഘവവാര്യർ, കെ.കെ.ജനാർദ്ദനൻ എന്നിവർ അധ്യക്ഷത വഹിച്ചു. കാവുമ്പായി ബാലIrഷ്ൺ സി.വാസുദേവൻ, എം.എസ് മോഹനൻ, എം.ഗോപാലൻ, എന്നിവർ സംസാരിച്ചു. വേണു പാലൂർ സ്വാഗതവും, കെ.മൊയ്തുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി
Saturday, January 16, 2010
ഗ്രഹണം, അത്ഭുതഭരിതം...
മലപ്പും: മാനത്ത് കനകവള പോലെ ദൃശ്യമായ സൂര്യനെ ജനലക്ഷങ്ങള്‍ ദര്‍ശിച്ചു. അസാധാരണമായ ഈ ആകാശ പ്രതിഭാസം കാണാന്‍ പതിവിനു വിപരീതമായി വന്‍ ഒരുക്കങ്ങള്‍ ജില്ലയിലെ ശാസ്ത്രപ്രേമികളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. അറിവും ആകാംക്ഷയും അത്ഭുതവും കൂറുന്ന കണ്ണുകളോടെയാണ് വലയസൂര്യഗ്രഹണത്തെ കണ്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്വന്തമായി നിര്‍മ്മിച്ചെടുത്ത കണ്ണട ഉപയോഗിച്ചാണ് സൂര്യനെ നോക്കിയത്. കുട്ടികള്‍ നല്‍കിയ കണ്ണടകള്‍ ഉപയോഗിച്ച് രക്ഷാകര്‍ത്താക്കളും കുടുംബാംഗങ്ങളും വലയഗ്രഹണം വീക്ഷിക്കുന്നതില്‍ പങ്കാളികളായി.
ബസ്സ്റ്റാന്‍ഡിലും നഗരകേന്ദ്രങ്ങളിലും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും മറ്റ് ശാസ്ത്രാഭിമുഖ്യമുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ടെലിസേ്കാപ്പിലൂടെ ഗ്രഹണം കാണുവാനുള്ള സൗകര്യം പരിഷത്ത് ഏര്‍പ്പാടാക്കിയിരുന്നു. ഒപ്പം കേരളത്തില്‍ ഗ്രഹണം പൂര്‍ണരൂപത്തില്‍ കണ്ട തിരുവനന്തപുരത്തുനിന്ന് തത്സമയ ഫോണ്‍ സംഭാഷണവും പൊതുജനങ്ങളെ കേള്‍പ്പിച്ചു. മഞ്ചേരിയിലും ടെലിസേ്കാപ്പിലൂടെ ഗ്രഹണം കാണാനുള്ള അവസരം പരിഷത്ത് ഒരുക്കിയിരുന്നു. ഒപ്പം 10,000 കണ്ണടകളും വിതരണം ചെയ്തിരുന്നു. 11 മണിയോടെ തുടങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വലയസൂര്യഗ്രഹണം ദൃശ്യമായി. ഇടയ്ക്ക് മേഘം മറച്ചതിനാല്‍ അല്പനേരം കാഴ്ച തടസ്സപ്പെട്ടു.
പതിറ്റാണ്ടിന്റെ ആരംഭത്തിലെ വലയസൂര്യഗ്രഹണത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അത്യാവേശത്തോടെയാണ് വരവേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒട്ടുമിക്കവര്‍ക്കുമായി കണ്ണടകള്‍ നേരത്തെ നിര്‍മ്മിച്ചിരുന്നു. രാവിലെ 11 മണിയോടെതന്നെ കുട്ടികളെ സ്‌കൂള്‍ ഗ്രൗണ്ടുകളിലെത്തിച്ച് ഗ്രഹണം കാണാന്‍ അധികൃതര്‍ അവസരമൊരുക്കിക്കൊടുത്തു. തുടര്‍ച്ചയായി ആറ് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കരുതെന്ന നിര്‍ദ്ദേശവും സൂര്യഗ്രഹണത്തെ സംബന്ധിച്ച ലഘുവിവരണങ്ങളും അധ്യാപകര്‍ നല്‍കുന്നുണ്ടായിരുന്നു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ചില സ്‌കൂളുകളില്‍ ഏര്‍പ്പാടാക്കിയിരുന്നു. ഗ്രഹണം തുടങ്ങിയ രാവിലെ 11 മണി മുതല്‍ ഏതാണ്ട് മൂന്നുമണിവരെ സ്‌കൂള്‍ കുട്ടികള്‍ ഗ്രഹണം വീക്ഷിച്ചു.
ബസ്സ്റ്റാന്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഗ്രഹണം കാണാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ഉപയോഗിച്ചു. ശാസ്ത്രക്ലബ്ബുകളും ശാസ്ത്രവിഷയ അധ്യാപകരും സ്‌കൂളുകളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മാതൃഭൂമി വാർത്ത
Tuesday, January 12, 2010
വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി
മലപ്പുറം: 15ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നീണ്ടുനില്‍ക്കുന്ന വലയ സൂര്യഗ്രഹണം കാണുന്നതിനായി ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗ്രഹണം നിരീക്ഷിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കണ്ണട വിതരണം ചെയ്യുന്നുണ്ട്.
കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് നിര്‍വഹിച്ചു. മുണ്ടുപറമ്പ് എ.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ്ഹാരിസ് അധ്യക്ഷതവഹിച്ചു. വി.ആര്‍. പ്രമോദ് സ്വാഗതവും എ. ശ്രീധരന്‍ നന്ദിയും പറഞ്ഞു. കണ്ണട ആവശ്യമുള്ളവര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള പരിഷത്ത് ഭവനുമായി ബന്ധപ്പെടണം. 15രൂപയാണ് കണ്ണടയുടെ വില. 9895549237, 9447974767

Monday, January 11, 2010
സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്
മലപ്പുറം: 15ന് നടക്കുന്ന വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കും. മലപ്പുറം കളക്ടറേറ്റ് പരിസരത്ത് ടെലസ്‌കോപ്പിന്റെയും സൗരകണ്ണടകളുടെയും സഹായത്തോടെ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ പൊതുജനത്തിനും വിദ്യാര്‍ഥികള്‍ക്കുമായാണ് സൗകര്യമൊരുക്കുക. ഇതോടൊപ്പം സൂര്യഗ്രഹണദൃശ്യങ്ങള്‍ പ്രതിപാദിക്കുന്ന പാനല്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സൗരകണ്ണടകള്‍ ലഭ്യമാക്കാനുള്ള നടപടികളും നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446352439, 9447343249. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടിയായാണ് സൂര്യഗ്രഹണ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.
Subscribe to:
Posts (Atom)