Tuesday, January 26, 2010

മാന്ത്രിക മരുന്നുകളും പരസ്യങ്ങളും

മാന്ത്രിക മരുന്നുകളും പരസ്യങ്ങളും ലേഖനം ഇവിടെ ന്നിന്ന് വായിക്കാം

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആരോഗ്യ സംവാദ യാത്ര തുടങ്ങി

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി പനിക്കുന്ന കേരളം സാധ്യമായ പരിഹാരം എന്ന പേരില്‍ ജില്ലയില്‍ ആരോഗ്യ സംവാദയാത്ര തുടങ്ങി. മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് നടന്ന ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗം തലവന്‍ ഡോ. കെ.പി.അരവിന്ദന്‍ യാത്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.വി.ഗോപിനാഥ് പാനല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷതവഹിച്ചു. പി.രമേഷ്‌കുമാര്‍ സ്വാഗതവും വി.എം.മനോജ് നന്ദിയും പറഞ്ഞു.
ഷാഹുല്‍ ഹമീദ്, വി.വി.ദിനേശ് എന്നിവര്‍ ക്യാപ്റ്റന്മാരായും, കെ.അരുണ്‍കുമാര്‍, വി.എം.മനോജ് എന്നിവര്‍ മാനേജര്‍മാരായും കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് മേഖലകളായാണ് സംവാദയാത്ര നടക്കുന്നത്
എല്ലാ ബ്ലോക്കുകളിലും ഒരു പഞ്ചായത്തില്‍ ബഹുജനാരോഗ്യ സംഗമം, ജില്ലയിലെ ഒരു പഞ്ചായത്തില്‍ നടത്തുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തും.
ആരോഗ്യ പാനല്‍ പ്രദര്‍ശനം, പാവനാടകം, ശാസ്ത്ര മാജിക്, കൂട്ടപ്പാട്ട്, സംവാദം, മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യാ പ്രദര്‍ശനം തുടങ്ങിയവയും യാത്രയില്‍ ഉണ്ടാകും. 31 ന് പുഴക്കാട്ടിരി, എരമംഗലം എന്നിവിടങ്ങളില്‍ യാത്ര സമാപിക്കും.

Monday, January 25, 2010

ആരോഗ്യ സംവാദയാത്ര

മലപ്പുറം: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആരോഗ്യ സംവാദയാത്ര തിങ്കളാഴ്ച തുടങ്ങും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. സംവാദയാത്ര ഉദ്ഘാടനംചെയ്യും. പനി പടരാതിരിക്കാനുള്ള ജനകീയ പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കുന്നതിന് സംവാദയാത്ര പ്രേരണ ചെലുത്തും. ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അജന്‍ഡയാക്കുകയെന്നതാണ് സംവാദയാത്രയുടെ മുഖ്യലക്ഷ്യം.ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ സംവാദയാത്ര പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യപ്പാട്ട്, പാവനാടകം, മാജിക്, പാനല്‍ പ്രദര്‍ശനം, സി.ഡി. പ്രദര്‍ശനം എന്നിവ നടത്തും.ഗാര്‍ഹിക-മണ്ണിര-ബയോഗ്യാസ് പരിചയപ്പെടുത്തല്‍ തുടങ്ങിയവ സ്വീകരണകേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.

'സ്ത്രീകളും അധികാരവും'

താനൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന് അനുബന്ധമായി സംഘടിപ്പിക്കുന്ന 'സ്ത്രീകളും അധികാരവും' സെമിനാര്‍ 26ന് 10ന് കെ.പുരം വട്ടത്താണി ജി.എല്‍.പി സ്‌കൂളില്‍ നടക്കും. സെമിനാര്‍ കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഉദ്ഘാടനംചെയ്യും.

Sunday, January 24, 2010

മലപ്പുറത്തിന്റെ മണ്ണും മനസ്സും





പെരിന്തൽമണ്ണ: മുതലാ‍ളിത്തത്തിനും, സാമ്രാജ്യത്വ സാംസ്കാരിക അധിനിവേശത്തിനും എതിരായ പ്രതി സംസ്കാര രൂപീകരണം ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണെന്നും, ഇത് സാധ്യമാകേണ്ടത് കുടുംബത്തിലെ സ്ത്രീ-പുരുഷ തുല്യതയിലൂടെയാണെന്നും ഡോ: കെ.എൻ. പണിക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാൽപത്തിയേഴാം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധമായി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മലപ്പുറം – മണ്ണും മനസ്സും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഉത്പാദനശേഷി വിനിയോഗിക്കുന്ന തരത്തിൽ വികസനപ്രക്രിയയിൽ അടിസ്ഥാനപരമായ മറ്റങ്ങൾ ഉണ്ടാകണം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ് ഏറനാടിന്റെ സാംസ്കാരിക ചരിത്രമെന്നും,ആ പോരാട്ടം മതനിരപേക്ഷമായ രീതിയിലും എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുമാണ് സംഘടിപ്പിച്ചത്. ഇപ്പോൾ കാണുന്ന മതാത്മകമായ പ്രതിരോധ ചിന്തകൾ ചരിത്രത്തിന്റെ വക്രീകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മണ്ണ് ഭൌതിക ജീവിതവും മനസ്സ് ആശയപ്രപഞ്ചവുമാണ്. മണ്ണിനേയും മനസ്സിനേയും കുറിച്ചുള്ള അന്വേഷണം ഈ പ്രദേശത്തെ ഉല്പാദന സംസ്കാരവുമായി ബന്ധപെട്ട അന്വേഷണമാണ്. എന്തുകൊണ്ടാണ് മലപ്പുറം പോലെയുള്ള പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ എന്നതിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിന്റെ കണക്കുകളും അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ തൊഴിലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. മധ്യവർഗ്ഗത്തിന്റെ ഉല്പാദനശേഷി ഉപയോഗിക്കപ്പെടാത്ത സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം വേണം. മുതലാളിത്തത്തിനും മതാത്മക സംസ്കാരത്തിനുമെതിരെ നമ്മുടെ ജീവിതം കൊണ്ടു തന്നെ പ്രതി സംസ്കാരം രൂപപ്പെടുത്തുകയാ‍ണ് ബദൽ മാർഗ്ഗമെന്നും ഡോ: കെ.എൻ. പണിക്കർ പറഞ്ഞു.

സമ്പന്നമായ സാഹിത്യ പാരമ്പര്യം എന്ന വിഷയം ആലങ്കോട് ലീലാIrഷ്ണനും, അറിയപ്പെടാത്ത ഗണിതപാരമ്പര്യം എന്ന വിഷയം ഡോ: പി.ടി.രാമചന്ദ്രനും വൈദ്യം-അറിയപ്പെടാത്തതും അറിയപ്പെടുന്നതും എന്ന വിഷയം ഡോ: എം.വി. വിനോദ് കുമാറും അവതരിപ്പിച്ചു. മാപ്പിളപ്പാറ്റിന്റെ ലോകം വി.എം.കുട്ടിയും, തനതു കലാപാരമ്പര്യം ഡോ: അനിൽ ചേലേമ്പ്രയും മലപ്പുറത്തിന്റെ സ്വന്തം ഫൂട്ബോൾ യു.ഷറഫലിയും നാടകം-ചിത്രകല പി.പി.രാമചന്ദ്രനും അവതരിപ്പിച്ചു.

സെമിനാറുകളിൽ പാലക്കീഴ് നാരായണൻ, ഡോ: എം.ആർ.രാഘവവാര്യർ, കെ.കെ.ജനാർദ്ദനൻ എന്നിവർ അധ്യക്ഷത വഹിച്ചു. കാവുമ്പായി ബാലIrഷ്ൺ സി.വാസുദേവൻ, എം.എസ് മോഹനൻ, എം.ഗോപാലൻ, എന്നിവർ സംസാരിച്ചു. വേണു പാലൂർ സ്വാഗതവും, കെ.മൊയ്തുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി


















Saturday, January 16, 2010

ഗ്രഹണം, അത്ഭുതഭരിതം...




മലപ്പും: മാനത്ത് കനകവള പോലെ ദൃശ്യമായ സൂര്യനെ ജനലക്ഷങ്ങള്‍ ദര്‍ശിച്ചു. അസാധാരണമായ ഈ ആകാശ പ്രതിഭാസം കാണാന്‍ പതിവിനു വിപരീതമായി വന്‍ ഒരുക്കങ്ങള്‍ ജില്ലയിലെ ശാസ്ത്രപ്രേമികളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. അറിവും ആകാംക്ഷയും അത്ഭുതവും കൂറുന്ന കണ്ണുകളോടെയാണ് വലയസൂര്യഗ്രഹണത്തെ കണ്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്വന്തമായി നിര്‍മ്മിച്ചെടുത്ത കണ്ണട ഉപയോഗിച്ചാണ് സൂര്യനെ നോക്കിയത്. കുട്ടികള്‍ നല്‍കിയ കണ്ണടകള്‍ ഉപയോഗിച്ച് രക്ഷാകര്‍ത്താക്കളും കുടുംബാംഗങ്ങളും വലയഗ്രഹണം വീക്ഷിക്കുന്നതില്‍ പങ്കാളികളായി.

ബസ്സ്റ്റാന്‍ഡിലും നഗരകേന്ദ്രങ്ങളിലും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും മറ്റ് ശാസ്ത്രാഭിമുഖ്യമുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ടെലിസേ്കാപ്പിലൂടെ ഗ്രഹണം കാണുവാനുള്ള സൗകര്യം പരിഷത്ത് ഏര്‍പ്പാടാക്കിയിരുന്നു. ഒപ്പം കേരളത്തില്‍ ഗ്രഹണം പൂര്‍ണരൂപത്തില്‍ കണ്ട തിരുവനന്തപുരത്തുനിന്ന് തത്സമയ ഫോണ്‍ സംഭാഷണവും പൊതുജനങ്ങളെ കേള്‍പ്പിച്ചു. മഞ്ചേരിയിലും ടെലിസേ്കാപ്പിലൂടെ ഗ്രഹണം കാണാനുള്ള അവസരം പരിഷത്ത് ഒരുക്കിയിരുന്നു. ഒപ്പം 10,000 കണ്ണടകളും വിതരണം ചെയ്തിരുന്നു. 11 മണിയോടെ തുടങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വലയസൂര്യഗ്രഹണം ദൃശ്യമായി. ഇടയ്ക്ക് മേഘം മറച്ചതിനാല്‍ അല്പനേരം കാഴ്ച തടസ്സപ്പെട്ടു.


പതിറ്റാണ്ടിന്റെ ആരംഭത്തിലെ വലയസൂര്യഗ്രഹണത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അത്യാവേശത്തോടെയാണ് വരവേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒട്ടുമിക്കവര്‍ക്കുമായി കണ്ണടകള്‍ നേരത്തെ നിര്‍മ്മിച്ചിരുന്നു. രാവിലെ 11 മണിയോടെതന്നെ കുട്ടികളെ സ്‌കൂള്‍ ഗ്രൗണ്ടുകളിലെത്തിച്ച് ഗ്രഹണം കാണാന്‍ അധികൃതര്‍ അവസരമൊരുക്കിക്കൊടുത്തു. തുടര്‍ച്ചയായി ആറ് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കരുതെന്ന നിര്‍ദ്ദേശവും സൂര്യഗ്രഹണത്തെ സംബന്ധിച്ച ലഘുവിവരണങ്ങളും അധ്യാപകര്‍ നല്‍കുന്നുണ്ടായിരുന്നു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ചില സ്‌കൂളുകളില്‍ ഏര്‍പ്പാടാക്കിയിരുന്നു. ഗ്രഹണം തുടങ്ങിയ രാവിലെ 11 മണി മുതല്‍ ഏതാണ്ട് മൂന്നുമണിവരെ സ്‌കൂള്‍ കുട്ടികള്‍ ഗ്രഹണം വീക്ഷിച്ചു.

ബസ്സ്റ്റാന്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഗ്രഹണം കാണാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ഉപയോഗിച്ചു. ശാസ്ത്രക്ലബ്ബുകളും ശാസ്ത്രവിഷയ അധ്യാപകരും സ്‌കൂളുകളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാ‍തൃഭൂമി വാർത്ത

Tuesday, January 12, 2010

വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി

മലപ്പുറം: 15ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നീണ്ടുനില്‍ക്കുന്ന വലയ സൂര്യഗ്രഹണം കാണുന്നതിനായി ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗ്രഹണം നിരീക്ഷിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കണ്ണട വിതരണം ചെയ്യുന്നുണ്ട്.

കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് നിര്‍വഹിച്ചു. മുണ്ടുപറമ്പ് എ.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ്ഹാരിസ് അധ്യക്ഷതവഹിച്ചു. വി.ആര്‍. പ്രമോദ് സ്വാഗതവും എ. ശ്രീധരന്‍ നന്ദിയും പറഞ്ഞു. കണ്ണട ആവശ്യമുള്ളവര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള പരിഷത്ത് ഭവനുമായി ബന്ധപ്പെടണം. 15രൂപയാണ് കണ്ണടയുടെ വില. 9895549237, 9447974767

Monday, January 11, 2010

സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്


മലപ്പുറം: 15ന് നടക്കുന്ന വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കും. മലപ്പുറം കളക്ടറേറ്റ് പരിസരത്ത് ടെലസ്‌കോപ്പിന്റെയും സൗരകണ്ണടകളുടെയും സഹായത്തോടെ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ പൊതുജനത്തിനും വിദ്യാര്‍ഥികള്‍ക്കുമായാണ് സൗകര്യമൊരുക്കുക. ഇതോടൊപ്പം സൂര്യഗ്രഹണദൃശ്യങ്ങള്‍ പ്രതിപാദിക്കുന്ന പാനല്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സൗരകണ്ണടകള്‍ ലഭ്യമാക്കാനുള്ള നടപടികളും നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446352439, 9447343249. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടിയായാണ് സൂര്യഗ്രഹണ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.

വിജ്ഞാനോത്സവ വാർത്തകൾ

കരുളായി: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള നിലമ്പൂര്‍ മേഖലാ വിജ്ഞാനോത്സവം പുള്ളി ഗവ. യു.പി. സ്‌കൂളില്‍ തുടങ്ങി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ നടക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. അംബികാദേവി ഉദ്ഘാടനം ചെയ്തു. പി. സജിന്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് സത്യന്‍, പി.കെ. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി. ബെന്നി, പി.സി. ശശീന്ദ്രന്‍, കെ.ആര്‍. മധുസൂദനന്‍, പി.എസ്. രഘുറാം, സി.പി. ബാലഭാസ്‌കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.


എടപ്പാള്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ദ്വിദിന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം മൂക്കുതല പി.സി.എന്‍.ജി.എച്ച്.എസ്.എസ്സില്‍ പരിഷത്ത് ജില്ലാ സെക്രട്ടറി കെ.വിജയന്‍ ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എന്‍. അമല്‍കുമാര്‍ അധ്യക്ഷതവഹിച്ചു.

വിജ്ഞാനോത്സവത്തില്‍ താഴെപറയുന്നവരെ മികച്ച വിദ്യാര്‍ഥികളായി തിരഞ്ഞെടുത്തു.
യു.പി വിഭാഗം: ആനന്ദ് പി (ജി.എം.യു.പി.എസ്, എടപ്പാള്‍), നീലിമ പി.പി (എ.യു.പി.എസ്, നെല്ലിശ്ശേരി), അക്ഷയ് എം.പി (ജി.എം.യു.പി.എസ്, എടപ്പാള്‍), ആര്യകൃഷ്ണ, കീര്‍ത്തി കെ. മേനോന്‍ (ഇരുവരും പി.സി.എന്‍.ജി.എച്ച്.എസ്.എസ്, മൂക്കുതല).
എച്ച്.എസ് വിഭാഗം: അജീഷ് എ.കെ (പി.സി.എന്‍.ജി.എച്ച്.എസ്.എസ്, മൂക്കുതല), ഭരത് മോഹന്‍ യു.എം (പി.സി.എന്‍.ജി.എച്ച്.എസ്.എസ്, മൂക്കുതല), മുഹമ്മദ്ഷമീം പി.ഇ (എം.ഐ.എച്ച്.എസ്, പൊന്നാനി), ഫര്‍ഹാദ് ഇസ്മായില്‍ (എ.വി.എച്ച്.എസ്, പൊന്നാനി), മുഹമ്മദ് ഫായിസ് ടി (ഡി.എച്ച്.ഒ.എച്ച്.എസ്.എസ്, പൂക്കരത്തറ).

വിജ്ഞാനോത്സവത്തിന് വി.ആര്‍. ഗീത, ജയകൃഷ്ണന്‍ പി.ബി, ശ്രീധരന്‍, സുധീര്‍, ഗസല്‍, ഗിരീഷ് യു.എം എന്നിവര്‍ നേതൃത്വംനല്‍കി.

Friday, January 8, 2010

മേഖലാ യുറീക്ക വിജ്ഞാനോത്സവം നാളെ തുടങ്ങും


മലപ്പുറം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം ഒമ്പത്, 10 തീയതികളില്‍ നടക്കും. ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നടക്കുന്ന വിജ്ഞാനോത്സവത്തില്‍ പഞ്ചായത്തുതലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മേഖലാ വിജ്ഞാനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ നിര്‍ദേശിക്കപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്ത് രാവിലെ 9.30ന് വിജ്ഞാനോത്സവ കേന്ദ്രത്തിലെത്തണം. ജില്ലയിലെ വിജ്ഞാനോത്സവ കേന്ദ്രങ്ങള്‍: എ.യു.പി സ്‌കൂള്‍ മലപ്പുറം, ദേവധാര്‍ ഹൈസ്‌കൂള്‍ താനൂര്‍, ഗവ. ഹൈസ്‌കൂള്‍ ആതവനാട്, മൂക്കുതല ഗവ ഹൈസ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് മങ്കട, ജി.യു.പി.എസ് മൂര്‍ക്കനാട്, തൃക്കുളം ജി.യു.പി സ്‌കൂള്‍, കൊണ്ടോട്ടി ജി.എല്‍.പി സ്‌കൂള്‍, ജി.യു.പി.എസ് പുള്ളിയില്‍, ജി.എല്‍.പി.എസ് തുവ്വൂര്‍, മഞ്ചേരി ബി.ആര്‍.സി.



കരുളായി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ വിജ്ഞാനോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ പുള്ളിയില്‍ ഗവ. യു.പി സ്‌കൂളില്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് തുടങ്ങുന്ന പരിപാടികള്‍ ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ ചാന്ദ്രയാന്‍, ചന്ദ്രനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും നിരീക്ഷിക്കല്‍ എന്നിവ ഉണ്ടായിരിക്കും.

എടപ്പാള്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന യുറീക്ക- ശാസ്ത്രകേരളം മേഖലാതല വിജ്ഞാനോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ മൂക്കുതല പി.സി.എന്‍.ജി.എച്ച്.എസ്.എസില്‍ നടക്കും. പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട നൂറോളം വിദ്യാര്‍ഥികളാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കുക. വിജ്ഞാനോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി പൊതുജനങ്ങള്‍ക്കായി നക്ഷത്രനിരീക്ഷണ അവസരം ഉണ്ടായിരിക്കും. വിജ്ഞാനോത്സവത്തിന്റെ നടത്തിപ്പിനായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ നമ്പ്യാര്‍ ചെയര്‍മാനായും ജിജി വര്‍ഗീസ് കണ്‍വീനറായും സ്വാഗതസംഘം രൂപവത്കരിച്ചു.

വളാഞ്ചേരി:ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖലാ വിജ്ഞാനോത്സവം ശനി, ഞായര്‍ ദിവസങ്ങളിലായി ആതവനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

അധ്യാപക ശില്‌പശാല

മലപ്പുറം:കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 47-ാം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ബി.ആര്‍.സി.യില്‍ ഗണിതശാസ്ത്രാധ്യാപക ശില്പശാല സംഘടിപ്പിച്ചു. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ഡയറക്ടര്‍ ഡോ. എ.ജെ. പരമേശ്വരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം.പി.നാരായണനുണ്ണി, വി. വാമനന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. മാത്യു ജോര്‍ജ്, ടി.വി. ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Wednesday, January 6, 2010

പരിസ്ഥിതി-വികസന സെമിനാര്‍.

സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ്.
പരിസ്ഥിതി-വികസന സെമിനാര്‍.
അനുഭവസ്മരണ – കവിസമ്മേളനം

മാന്യ സുഹൃത്തേ
കേരളത്തിന്റെ പാരിസ്ഥിതിക ജാഗ്രതയുടെ നിത്യ സ്മാരകമായ സൈലന്റെ വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ് തികയുകയാണ്. ഈ അവസരത്തില്‍ സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിത്യഹരിത സ്മരണകള്‍ പങ്കിടുന്നതും വര്‍ത്തമാനകാല പാരിസ്ഥിതിക പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ പരിസ്ഥിതി-വികസന പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നതും ഉചിതമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കേരളത്തിന്റെ വികസന പദ്ധതികള്‍ വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതും സമഗ്രവും ശാസ്ത്രീയവുമായ ഒരു സമീപനം രൂപപ്പെടുത്തേണ്ടതും അത്യാവശമായിരിക്കുന്ന ഈ അവസരത്തില്‍, അതിന് തുടക്കം കുറിക്കാനുള്ള ശ്രമമെന്ന നിലക്ക് ഈ രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ പരിഷത്ത് സംഘടിപ്പിക്കുന്നു. അതോടൊപ്പം സൈലന്റ് വാലിയെക്കുറിച്ചുള്ള വിശദമായ ഒരു പഠനം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും പരിഷത് തീരുമാനിച്ചിട്ടുണ്ട്.

2010 ജനുവരി 7 വ്യാഴം രാവിലെ 10 മുതല്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

നവ വത്സരാശംസകളോടെ !
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
പ്രസിഡണ്ട്
വി.വിനോദ്
ജനറല്‍ സെക്രട്ടറി
ടി.ഗംഗാധരന്‍
ചെയര്‍മാന്‍
വി.ആര്‍.രഘുനന്ദനന്‍
കണ്‍വീനര്‍
പരിസരം സബ്ബ്കമ്മിറ്റി

Monday, January 4, 2010

'നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കണം'

വളാഞ്ചേരി: നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയലുകളും കുളങ്ങളും ഇനിയും നികത്തപ്പെട്ടാല്‍ ഭൂജല സന്തുലിതാവസ്ഥ പൂര്‍ണമായും താളംതെറ്റുമെന്നും യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ സംസാരിച്ചു.
ഫിബ്രവരി 12 മുതല്‍ 14 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമയി നടക്കുന്ന പരിപാടികള്‍ ജില്ലാ പ്രസിഡന്റ് കെ.കെ. ജനാര്‍ദ്ദനന്‍ അവതരിപ്പിച്ചു. ഭാരവാഹികള്‍: കെ.കെ. ജനാര്‍ദ്ദനന്‍ (പ്രസി.), വി.രാജലക്ഷ്മി, എ. ശ്രീധരന്‍ (വൈ.പ്രസി.), കെ. വിജയന്‍ (സെക്ര.), എന്‍. മഖ്ബുല്‍, വി.വി. മണികണ്ഠന്‍ (ജോ.സെക്ര.), കെ.കെ. ശശിധരന്‍ (ഖജാ.)

Sunday, January 3, 2010

സാംസ്‌കാരിക മുന്നണി കെട്ടിപ്പടുക്കണം

വളാഞ്ചേരി: ചിന്താ ശൂന്യമായ ഇന്നത്തെ കേരള സമൂഹത്തിന്നു പകരം യുക്തിചിന്തയിലധിഷ്ഠിതമായ സര്ഗാതത്മകതയ്ക്കും ശാസ്ത്രാന്വേഷണത്തിനും പ്രാമുഖ്യം നല്കുഷന്ന സമൂഹം രൂപപ്പെടേണ്ടതുണ്ടെന്നും ഇതിനായി സാംസ്‌കാരിക മുന്നണി കെട്ടിപ്പടുക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജില്ലാ സമ്മേളനം കാടാമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. ജനാര്ദ്ദ നന്‍ അധ്യക്ഷത വഹിച്ചു. യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് യു. കലാനാഥന്‍, കെ.കെ. നാരായണന്‍, മോഹനന്‍ കാടാമ്പുഴ, കറപ്പന്കുോട്ടി, സി. അബ്ദുള്റ‍സാഖ്, കെ.കെ. ശശീന്ദ്രന്‍, കെ.എന്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ. വിജയന്‍, എ. ശ്രീധരന്‍, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ റിപ്പോര്ട്ടു കള്‍ അവതരിപ്പിച്ചു. വൈകീട്ട് കാടാമ്പുഴയില്‍ ശാസ്ത്രസാംസ്‌കാരിക ജാഥയും നടന്നു. വിവിധ മേഖലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വികസനം,ആരോഗ്യം,വിദ്യാഭ്യാസം,പരിസരം,ജൻറർ എന്നീ വിഷയങ്ങളിലെ
പരിഷത്തിൻറെ ഇടപെടൽ സാധ്യതകളെ കുറിച്ച്
ഞായറാഴ്ച പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, സി.പി. സുരേഷ്ബാബു, മോഹനന്‍ മണലില്‍, കെ.എം. മല്ലിക, കെ. രാധന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.