
26 ഏപ്രില്‍ 2009 ഞായര്‍ : ഞങ്ങളുടെ പ്രിയപ്പെട്ട മാധവന്‍ മാഷ് വിടപറഞ്ഞു....അര്‍പ്പണബോധമുള്ള ഒരു മാതൃകാ അദ്ധ്യാപകനെ കൂടി നമുക്ക് നഷ്ടമായിരിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം സര്‍വശിക്ഷാ അഭിയാന്‍ കണ്ണൂര്‍ ജില്ലാ പ്രോജക്ട് ഓഫീസറായിരുന്നു.
പാലയാട് ഡയറ്റില്‍ പ്രിന്‍സിപ്പാളായിരുന്ന മാധവന്‍ മാഷ് രണ്ടരവര്‍ഷം മുമ്പാണ് എസ്.എസ്.എ. പ്രോജക്ട് ഓഫീസറായി ചുമതലയേറ്റത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്ത പെരുങ്കോന്നിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പെരുങ്കോന്നിലെ എ.വി.പരമേശ്വരന്‍ നമ്പീശന്റെയും എം.ലക്ഷ്‌മിക്കുട്ടിയുടെയും മകനാണ്. ഭാര്യ ഇന്ദിര (അധ്യാപിക, ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്, ചുഴലി). മക്കള്‍: അപര്‍ണ, അര്‍ച്ചന (ഇരുവരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രാധാമണി, ഗണേശന്‍(മലബാര്‍ ഓഫ്‌സെറ്റ് പ്രസ്, ശ്രീകണുപുരം), പ്രസന്ന.
മാഷിന് പരിഷത്ത് സുഹൃത്തുക്കളുടെ ആദരാഞ്ജലികള്‍......