എടപ്പാള്‍:ഗ്രാമപ്പഞ്ചായത്തും കേരള ശാസ്‌ത്രസാഹിത്യപരിഷത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ബാലോത്സവം നടത്തി. പൊല്‍പ്പാക്കര വായനശാലയില്‍ നടന്ന പരിപാടി വി.വി. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. ജയകൃഷ്‌ണന്‍, പി.ബി. കുമാരി, സുരജ, കെ. വിജയന്‍, സുരേന്ദ്രന്‍, ബാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊല്‍പ്പാക്കര വായനശാലയുടെ കീഴില്‍ ബാലവേദിയും രൂപവത്‌കരിച്ചു.
വിജ്ഞാനോത്സവം നടത്തി
കണ്ണാടിപ്പറമ്പ്: ശാസ്‌ത്രസാഹിത്യ പരിഷത്ത് കണ്ണാടിപ്പറമ്പ് യൂണിറ്റ് വിജ്ഞാനോത്സവം നടത്തി. നാറാത്ത് പഞ്ചായത്തിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുത്തത്.
ദേശസേവാ യു.പി.സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ എം.സുജിത്ത് അധ്യക്ഷതവഹിച്ചു. ഒ.ടി.കോമളവല്ലി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. സി.സുരേശന്‍ സ്വാഗതവും കെ.സതീശന്‍ നന്ദിയും പറഞ്ഞു.
Showing posts with label ബാലോത്സവം. Show all posts
Showing posts with label ബാലോത്സവം. Show all posts
Thursday, November 20, 2008
ബാലോത്സവം
Tuesday, October 21, 2008
ബാലോത്സവം
കോഴിക്കോട്- കൊടുവള്ളി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് കൊടുവള്ളി പഞ്ചായത്ത് ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വെണ്ണക്കാട് ജി.എം.യു.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.കെ. അബ്ദുറഹിമാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ. വിഘ്‌നേശ്വരന്‍, എം. സുരേഷ് ബാബു, സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ. രാജന്‍, വി.കെ. സുകുമാരന്‍, വി.ടി. രമേഷ്, ബോബി ജോസഫ്, വിശാഖന്‍, ബിജു ചൂലൂര്‍ എന്നിവര്‍ ക്ലാസെടുത്തു.
Subscribe to:
Posts (Atom)