മലപ്പുറം-താനൂര്‍: താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിലുള്ള ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പുത്തന്‍തെരു നായനാര്‍ സ്‌മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന 'ദൃശ്യോത്സവം' തിങ്കളാഴ്‌ച തുടങ്ങും.
ഗ്രന്ഥാലയ പരിസരത്ത് വൈകീട്ട് അഞ്ചിന് നടക്കുന്ന സിനിമാപ്രദര്‍ശനങ്ങളുടെയും ചര്‍ച്ചകളുടെയും ഉദ്‌ഘാടനം എം.എം. സചീന്ദ്രന്‍ നിര്‍വഹിക്കും. ചാര്‍ലി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസ്' ഉദ്‌ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തകരച്ചെണ്ട, നൈറ്റ് ഫേ്‌ളാഗ്, പാന്‍ഡ് ലാബ്രിന്ത്, വൈറ്റ് ബലൂണ്‍, സിനിമാ പാരഡൈസോം എന്നിവ പ്രദര്‍ശിപ്പിക്കും.