Showing posts with label പൊതുവിദ്യാഭ്യാസം. Show all posts
Showing posts with label പൊതുവിദ്യാഭ്യാസം. Show all posts

Sunday, May 31, 2009

കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കണം - പരിഷത്ത്‌

എടപ്പാള്‍: കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ത്തുകൊണ്ട്‌ രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ മാതൃക കാണിക്കണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പൊന്നാനി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത്‌ കുട്ടികളുടെ ഭാവി തകരാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും സംശയങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വെബ്‌സൈറ്റോ സി.ബി.എസ്‌.ഇ.വെബ്‌ സൈറ്റോ പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു.