ബഹിരാകാശസഞ്ചാരം വളരെ കൌതുകമുണര്‍ത്തുന്നൊരു കാര്യമാണ്. ഭൂമിക്കുവെളിയില്‍ഗ്രഹാന്തരപ്രദേശങ്ങളില്‍ പറന്നു നടക്കുകയെന്ന സയന്‍സ് ഫിക്‍ഷനിലെ സങ്കല്‍പ്പങ്ങള്‍ ആധുനികശാസ്ത്രം യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്തു. ഇന്ന് അതൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ദശകങ്ങള്‍ക്കു മുമ്പ് ജീവന്‍ പണയംവെച്ചു നടത്തിയിരുന്ന റോക്കറ്റ് യാത്രയൊക്കെ പഴങ്കഥയായി. ഇപ്പോള്‍ ഒരു വിമാന യാത്രയുടെ ലാഘവത്തോടെ സഞ്ചാരികളെ ബഹിരാകാശത്തേക്കുകൊണ്ടുപോകാനും സുരക്ഷിതമായി തിരികെയെത്തിക്കാനും സ്പേസ് ഷട്ടിലുകളുണ്ട്. ബഹിരാകാശത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്പേസ് സ്റ്റേഷനുകള്‍ക്കകത്ത് സഞ്ചാരികള്‍ക്കുതാമസിക്കാനും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനും സൌകര്യമൊരുക്കിയിട്ടുണ്ട്. ഭാവിയില്‍ ചന്ദ്രനിലുംചൊവ്വയിലുമൊക്കെ ചെന്നു കോളനികള്‍ പണിത് താമസിക്കുന്ന കാര്യം ശാസ്ത്രജ്ഞര്‍ സ്വപ്നംകാണുകയാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ബഹിരാകാശയാത്ര നടത്തിയാലോയെന്ന്തോന്നിപ്പോകും...
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.
രോഗികളുടെ സുരക്ഷ ഉദ്ദേശിച്ചുകൊണ്ടുള്ള ഔഷധനിയന്ത്രണ നിയമങ്ങളും അത് ഉറപ്പിക്കാനുള്ളസംവിധാനങ്ങളും നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെഇവിടെ ഡ്രഗ് & കോസ്മറ്റിക്സ് ആക്ട് നിയമാവലികള്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏതുരാസൌഷധവും, തദ്ദേശീയമായാലും ഇറക്കുമതിചെയ്തതായാലും, നിയമവ്യവസ്ഥകള്‍ പാലിച്ച് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി സമ്പാദിച്ചേ പൊതുവിപണനം നടത്താനാവൂ. ഉപയോഗത്തില്‍ ഗുണനിലവാരം കുറഞ്ഞുകണ്ടാല്‍ മരുന്നിന്റെ വിപണനാംഗീകാരം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
ശാസ്ത്രഗതിയില്‍ പ്രസിദ്ധീകരിച്ച, ഡോഃമനോജ് കോമത്തിന്റെ മാന്ത്രിക മരുന്നുകളും ആക്ഷേപാര്‍ഹ പരസ്യങ്ങളും പൂര്‍ണ്ണലേഖനം വായിക്കുക.
വാര്‍ധക്യവും മരണവുമെന്ന ജീവശാസ്ത്രപരമായ അനിവാര്യതകളെക്കുറിച്ച്
ആധുനിക മനുഷ്യന്‍ ബോധവാനായിട്ടുണ്ട്.
എന്നിട്ടും നിത്യയൌവ്വനവും ദീര്‍ഘായുസ്സുമെന്ന സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ശരാശരി മനുഷ്യായുസ്സില്‍ 20 വര്‍ഷത്തിന്റെവര്‍ദ്ധനയെങ്കിലുമുണ്ടായിട്ടുണ്ട്.
ഇനിയും വര്‍ദ്ധന സാധ്യമാണോ?
എങ്കില്‍ മനുഷ്യായുസ്സ് എത്രത്തോളം നീട്ടാന്‍ സാധിക്കും?
ഇക്കാര്യത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ നിലപാടുകള്‍ എന്തൊക്കെയാണ്?
ഡോ:മനോജ് കോമത്തിന്റെ ലേഖനത്തില്‍ നിന്നും.
ഏതാണ്ട് ഒരു നൂറ്റാണ്ടോളം മുമ്പാണ് സംഭവം.
ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷനടക്കുന്നു. ഭൌതികശാസ്ത്രത്തിലെ ചോദ്യങ്ങളിലൊന്ന് ഇപ്രകാരമായിരുന്നു:
“ഒരു ബാരോമീറ്റര്‍ ഉപയോഗിച്ച് അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ ഉയരംകാണുന്നതെങ്ങിനെ?”
ഭൂതലത്തില്‍ നിന്നുള്ള ഉയരവും വായുമര്‍ദ്ദവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ഉത്തരം കാണേണ്ടുന്ന ഒരു സ്ഥിരം ചോദ്യം. പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം അതിന് ഉത്തരമെഴുതി. കൂട്ടത്തില്‍ നീല്‍സ് എന്നപയ്യന്‍ എഴുതിയ ഉത്തരം അദ്ധ്യാപകനെ സ്തബ്ധനാക്കി...
ഡോ:മനോജ് കോമത്തിന്റെ ലേഖനത്തില്‍ നിന്നും.
പൂര്‍ണ്ണലേഖനം ഇവിടെവായിക്കുക.