Showing posts with label അങ്കമാലി മേഖല. Show all posts
Showing posts with label അങ്കമാലി മേഖല. Show all posts

Monday, May 18, 2009

ശാസ്ത്രവര്‍ഷം 2009 സ്വാഗതസംഘം രൂപീകരിച്ചു

ചാള്‍സ് ഡാര്‍വ്വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും ഗലീലിയോ ടെലിസ്കോപ്പ് ആകാശത്തേക്ക് ചൂണ്ടിയതിന്റെ 400 വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവര്‍ഷം 2009 പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം 18-05-2009 തിങ്കളാഴ്ച ടെല്‍ക്ക് എംപ്ലോയീസ് ഹാളില്‍ നടന്നു.
മെയ് 30,31 തീയതികളില്‍ തിങ്കളാഴ്ച ടെല്‍ക്ക് എംപ്ലോയീസ് ഹാളില്‍ വിവിധ ക്ലാസുകളും, വാനനിരീക്ഷണവും ഉള്‍പ്പടെ വിപുലമായ പരിപാടികളോടെ ശാസ്ത്രവര്‍ഷാചരണം നടത്താന്‍ തീരുമാനിച്ചു. ശ്രീ. എം.ജി നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അങ്കമാലി എം.എല്‍.എ ശ്രീ ജോസ് തെറ്റയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീ. താണ്ടു ടീച്ചര്‍ എന്നിവരെ രക്ഷാധികാരികളായി തീരുമാനിച്ചു.

സ്വാഗതസംഘം
ചെയര്‍മാന്‍ : പ്രൊ.എം.കെ. രാമചന്ദ്രന്‍ (പ്രിന്‍സിപ്പല്‍, ശ്രീ ശങ്കര കോളേജ് കാലടി)

വൈ. ചെയര്‍മാന്‍ : ഇ.വി. കമലാക്ഷന്‍
കണ്‍വീനര്‍ : ടി. എല്യാസ്
ജോ.കണ്‍വീനര്‍ : പി.സി സോമസുന്ദരം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം ശ്രീ. എസ്.എസ് മധു, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല പ്രസിഡന്റ് ശ്രീ. ഇ.ടി രാജന്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാരായ ശ്രീ. കെ.കെ സലി, ശ്രീ. പുഷ്പ മോഹനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Wednesday, August 20, 2008

ജനകീയ കലാസംഗമം

അങ്കമാലി മേഖല, നീലീശ്വരം യൂണിറ്റ്.
ജനകീയ കലാസംഗമം
(സംസ്ഥാന തലം)
ആഗസ്റ്റ് 30,31 ശനി ഞായര്‍ തീയ്യതികളില്‍

നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂളില്‍ വച്ച് നടക്കുന്നു.

പിന്നിട്ട കാല്‍ നൂറ്റാണ്ടുകളായി ശാസ്ത്രസാംസ്കാരിക കലാ ജാഥകള്‍ വഴി ജനങ്ങളെ ബോധ വത്ക്കരിക്കുവാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്തു വരുന്ന ബോധന രീതിയാണ് ജനകീയ കലാജാഥകള്‍.

തെരുവു നാടകങ്ങള്‍, സംഗീത ശില്‍പ്പങ്ങള്‍, വില്ലടിച്ചാന്‍ പാട്ട്, കാവ്യരംഗാവിഷ്കാരം എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളിലായി ഇക്കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി പരിഷത്ത് ജനകീയ കലാജാഥകള്‍ വഴി ഗ്രാമ-നഗരവാസികളെ ആശയസംവാദത്തിന് പ്രേരിപ്പിക്കുകയുണ്ടായി. ഇതിനെ ഒരു മാറ്റം വരുത്തുന്നതിനു വേണ്ടിയാണ് നീലീശ്വരത്ത് നടക്കുന്ന കലാസംഗമം. പരിഷത്ത് പ്രവര്‍ത്തകര്‍, മറ്റ് പുരോഗമന-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഈ ക്യാമ്പില്‍ ഒത്തു ചേരുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍റെ സമരാരംഭകരില്‍ പ്രമുഖനായ ഡോ.എം.പി. പരമേശ്വരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതാണ്. കാവുമ്പായി ബാലകൃഷ്ണന്‍, സംസ്കാരകേരളം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

പരിഷത്ത് സംസ്ഥാന ക്യാമ്പിന് കലാജാഥ കണ്‍വീനര്‍ ശ്രീ. കൊടക്കാട് ശ്രീധരന്‍ നേതൃത്വം നല്‍കുന്നു. പരിഷത്ത് ഭാരവാഹികളായ സര്‍വ്വശ്രീ കെ.കെ കൃഷ്ണകുമാര്‍, എന്‍. യു മാത്യു, എസ്.എസ് മധു എന്നിവര്‍ ക്യാമ്പിന്‍റെ സംഘാടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നു. ഇരുന്നൂറ് ജനകീയ കലാജാഥാ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. അങ്കമാലി എം.എല്‍.എ ജോസ് തെറ്റയില്‍ ചെയര്‍മാനായും വി.കെ ഷാജി ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.