Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Monday, September 8, 2008

സഹവാസ ക്യാമ്പ്‌

കാസര്‍കോഡ്-ബാര: ഓണക്കളികളും ഓണസ്സദ്യയും ഓണപ്പാട്ടുകളുമായി കുട്ടികളുടെ സഹവാസ ക്യാമ്പ്‌ ശാസ്‌ത്രസാഹിത്യപരിഷത്തും ബാര ഗവ. യു.പി.സ്‌കൂള്‍ പി.ടി.എയും ചേര്‍ന്നാണിത്‌ സംഘടിപ്പിച്ചത്‌. ബാര സ്‌കൂളിലെ 60 കുട്ടികളും ജില്ലയിലെ മറ്റ്‌ സ്‌കൂളുകളില്‍നിന്നുള്ള 60 കുട്ടികളുമാണ്‌ ക്യാമ്പില്‍ പങ്കെടുത്തത്‌.

ക്യാമ്പ്‌ എം.പ്രജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു. കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായി. ഡോ. പി.രാജന്‍, എം.വി.സുബ്രഹ്മണ്യന്‍, പി.പി.ഉണ്ണികൃഷ്‌ണന്‍, എം.ലീല, ഒ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.മനോജ്‌ സ്വാഗതവും കെ.ടി.ബാബു നന്ദിയും പറഞ്ഞു.

Friday, September 5, 2008

പ്രഭാഷണം നടത്തി

കൊയ്യം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പെരുന്തലേരി യൂനിറ്റിന്റെ അഭിമുഖ്യത്തില്‍ എങ്ങനെ കൃഷിനന്നായി ചെയ്യാം എന്ന വിഷയത്തില്‍ മലപ്പട്ടം പ്രഭാകരന്‍ പ്രഭാഷണം നടത്തി. കെ.കെ. രവി അധ്യക്ഷനായി. പി. പ്രഭാകരന്‍ സ്വാഗതവും പി.വി. സതീശന്‍ നന്ദിയും പറഞ്ഞു.

Thursday, September 4, 2008

വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം: അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കി

കണ്ണൂര്‍-പഴയങ്ങാടി: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം- അതിജീവനം എങ്ങനെ' വിഷയത്തില്‍ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കി.

പി.നാരായണന്‍കുട്ടി അധ്യക്ഷനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. മോഹന്റോയി, കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഡോ. ഹബീബ്‌ മുഹമ്മദ്‌ എന്നിവര്‍ ക്ലാസ്സെടുത്തു.

അധ്യാപകരെയും പ്ലസ്‌ ടു വിദ്യാര്‍ഥികളെയും ഒരുമിച്ചിരുത്തി വിദ്യാര്‍ഥികള്‍ക്ക്‌ മാതൃകാ പരിപാടികളും നല്‍കി. പി.വി.പ്രസാദ്‌, പി.രാജീവന്‍, എം.രഞ്‌ജിത്ത്‌ കുമാര്‍, വി.വി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 50 അധ്യാപകര്‍ പങ്കെടുത്തു.

Wednesday, September 3, 2008

അനുശോചിച്ചു

ആലപ്പുഴ-എസ്‌.എല്‍.പുരം: നാടകപ്രവര്‍ത്തകനും ജനകീയ കലാകാരനുമായ ആര്‍. ഗിരിധരന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പീപ്പിള്‍സ്‌ തീയേറ്റര്‍ അസോസിയേഷന്‍ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌, വേള്‍ഡ്‌ ഡ്രാമാറ്റിക്‌ സ്റ്റഡി സെന്റര്‍ എന്നീ സംഘടനകള്‍ അനുശോചിച്ചു.

മാരാരിക്കുളം വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത്‌ പി.എം. ആന്റണി, ടി.എസ്‌. സജീവ്‌കുമാര്‍, നടന്‍ അനൂപ്‌ ചന്ദ്രന്‍, ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന കലാകണ്‍വീനര്‍ കെ.വി. വിജയന്‍, മാരാരിക്കുളം വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡി. ഹര്‍ഷകുമാര്‍, ജയന്‍ ആര്‍. കൃഷ്‌ണ, സന്തോഷ്‌കുമാര്‍, അവിനാശ്‌, ആര്യാട്‌ ഭാര്‍ഗവന്‍, കലവൂര്‍ ബിസി, ബാബു ആമച്ചിറ, എം. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, August 28, 2008

ആണവക്കരാര്‍ നടപ്പാക്കുന്നത്‌ തെറ്റ്‌ -എം.പി. പരമേശ്വരന്‍

വടകര: ആണവ റിയാക്ടര്‍ സ്ഥാപിച്ച്‌ വൈദ്യുതി ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ ഊര്‍ജക്കമ്മി ഉയര്‍ത്തിക്കാട്ടി ആണവക്കരാറിലേര്‍പ്പെടാനുള്ള അത്യുത്സാഹം ദുരുപദിഷ്ടമാണെന്ന്‌ ആണവ ശാസ്‌ത്രജ്ഞന്‍ ഡോ. എം.പി. പരമേശ്വരന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതുവര്‍ഷം ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ച്‌ ചെയര്‍മാന്‍സ്ഥാനം പോലും ഉപേക്ഷിച്ച്‌ കേരളത്തില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്‌ ആണവോര്‍ജത്തിന്‌ ഇനി ഭാവിയില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍പ്പോലും 30 വര്‍ഷമായി പുതിയ ആണവ റിയാക്ടര്‍ സ്ഥാപിക്കാതിരിക്കുന്നതും അവര്‍ സൂര്യരശ്‌മിയില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുമൊക്കെയാണ്‌ ഇന്ത്യ മാതൃകയാക്കേണ്ടത്‌.

മണലില്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. കൊടക്കാട്‌ ശ്രീധരന്‍ സംസാരിച്ചു. പി. ബാലന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

മാനസികസംഘര്‍ഷം-അതിജീവനം എങ്ങനെ

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി അധ്യാപകര്‍ക്കായി 30ന്‌ 10 മണിക്ക്‌ മാടായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശീലന പരിപാടി നടത്തുന്നു. 'വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം-അതിജീവനം എങ്ങനെ' എന്ന വിഷയത്തിലാണ്‌ പരിശീലനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫ. ഡോ. മോഹന്റോയി നേതൃത്വംനല്‍കും.

Sunday, August 24, 2008

വിദ്യാഭ്യാസജാഥ

ആലപ്പുഴ-ചെട്ടികുളങ്ങര:കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിനോടനുബന്ധിച്ചുള്ള വിദ്യാഭ്യാസജാഥ മാവേലിക്കരയില്‍ ഞായറാഴ്‌ച നടക്കും. രാവിലെ 9.30ന്‌ ചെട്ടികുളങ്ങര ക്ഷേത്രജംഗ്‌ഷന്‍, 11ന്‌ തട്ടാരമ്പലം, 11.45ന്‌ മാവേലിക്കര, ഒന്നിന്‌ മാങ്കാംകുഴി എന്നിവിടങ്ങളില്‍ പര്യടനം നടക്കും.

Friday, August 22, 2008

യുറീക്കാ വിജ്ഞാനോത്സവം

മലപ്പുറം-നിലമ്പൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിക്കുന്ന യുറീക്കാ വിജ്ഞാനോത്സവത്തിന്റെ സ്‌കൂള്‍തല മത്സരം ആഗസ്‌ത്‌ 27ന്‌ നടക്കും. ഇതിന്റെ മുന്നോടിയായുള്ള അധ്യാപക പരിശീലനവും ചോദ്യപേപ്പര്‍ വിതരണവും 22ന്‌ നിലമ്പൂര്‍ ബി.ആര്‍.സിയില്‍ നടക്കും. ഉപജില്ലയിലെ എല്‍.പി, യു.പി. ഹൈസ്‌കൂളുകളില്‍ നിന്നുള്ള ഓരോ അധ്യാപകര്‍ വീതം പങ്കെടുക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എടപ്പാള്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌നടത്തുന്ന യുറീക്ക - ശാസ്‌ത്രകേരളം വിജ്ഞാനോത്സവം അന്താരാഷ്ട്ര ഭൗമവര്‍ഷമായി ആചരിക്കുന്നു. ഈ വര്‍ഷം ഭൗമോത്സവമായി നടത്തുന്നു.

ഇതിന്റെ ഭാഗമായുള്ള സ്‌കൂള്‍തല വിജ്ഞനോത്സവം 27ന്‌ നടക്കും. നടത്തിപ്പിനായി അധ്യാപകര്‍ക്കുള്ള പരിശീലനം 22ന്‌ 2ന്‌ എടപ്പാള്‍ ബി.ആര്‍.സിയില്‍ നടക്കും. ഒരു വിദ്യാലയത്തില്‍ നിന്നും ഒരധ്യാപന്‍ പങ്കെടുക്കണം.

Wednesday, August 20, 2008

ജനകീയ കലാസംഗമം

അങ്കമാലി മേഖല, നീലീശ്വരം യൂണിറ്റ്.
ജനകീയ കലാസംഗമം
(സംസ്ഥാന തലം)
ആഗസ്റ്റ് 30,31 ശനി ഞായര്‍ തീയ്യതികളില്‍

നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂളില്‍ വച്ച് നടക്കുന്നു.

പിന്നിട്ട കാല്‍ നൂറ്റാണ്ടുകളായി ശാസ്ത്രസാംസ്കാരിക കലാ ജാഥകള്‍ വഴി ജനങ്ങളെ ബോധ വത്ക്കരിക്കുവാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്തു വരുന്ന ബോധന രീതിയാണ് ജനകീയ കലാജാഥകള്‍.

തെരുവു നാടകങ്ങള്‍, സംഗീത ശില്‍പ്പങ്ങള്‍, വില്ലടിച്ചാന്‍ പാട്ട്, കാവ്യരംഗാവിഷ്കാരം എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളിലായി ഇക്കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി പരിഷത്ത് ജനകീയ കലാജാഥകള്‍ വഴി ഗ്രാമ-നഗരവാസികളെ ആശയസംവാദത്തിന് പ്രേരിപ്പിക്കുകയുണ്ടായി. ഇതിനെ ഒരു മാറ്റം വരുത്തുന്നതിനു വേണ്ടിയാണ് നീലീശ്വരത്ത് നടക്കുന്ന കലാസംഗമം. പരിഷത്ത് പ്രവര്‍ത്തകര്‍, മറ്റ് പുരോഗമന-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഈ ക്യാമ്പില്‍ ഒത്തു ചേരുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍റെ സമരാരംഭകരില്‍ പ്രമുഖനായ ഡോ.എം.പി. പരമേശ്വരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതാണ്. കാവുമ്പായി ബാലകൃഷ്ണന്‍, സംസ്കാരകേരളം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

പരിഷത്ത് സംസ്ഥാന ക്യാമ്പിന് കലാജാഥ കണ്‍വീനര്‍ ശ്രീ. കൊടക്കാട് ശ്രീധരന്‍ നേതൃത്വം നല്‍കുന്നു. പരിഷത്ത് ഭാരവാഹികളായ സര്‍വ്വശ്രീ കെ.കെ കൃഷ്ണകുമാര്‍, എന്‍. യു മാത്യു, എസ്.എസ് മധു എന്നിവര്‍ ക്യാമ്പിന്‍റെ സംഘാടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നു. ഇരുന്നൂറ് ജനകീയ കലാജാഥാ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. അങ്കമാലി എം.എല്‍.എ ജോസ് തെറ്റയില്‍ ചെയര്‍മാനായും വി.കെ ഷാജി ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.

Friday, August 15, 2008

സാംസ്‌കാരികോത്സവവുമായി പരിഷത്ത്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സാംസ്‌കാരികോത്സവം സംഘടിപ്പിക്കും.

ആഗോള വത്‌കരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശാസ്‌ത്രബോധം വളര്‍ത്താനും പ്രാദേശികകൂട്ടായ്‌മ വളര്‍ത്തിയെടുക്കാനുമാണിത്‌. നവംബറില്‍ നടക്കുന്ന പരിപാടിക്ക്‌ മുന്നോടിയായി ജില്ലയില്‍ കൂടാളിമേഖല കേന്ദ്രീകരിച്ച്‌ പൈലറ്റ്‌പരിപാടി നടത്തും. കൂടാളി, അഞ്ചരക്കണ്ടി, എളയാവൂര്‍, പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണിത്‌. വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ പരിപാടികള്‍ നടക്കുക. ശാസ്‌ത്രക്ലാസുകള്‍, ബോധവത്‌കരണ പരിപാടി, ഫിലിം ഷോ, പ്രാദേശിക പഠനം, ഡോക്യുമെന്ററി നിര്‍മാണം. കലാജാഥകള്‍, യുവസംഗമം, ഗ്രാമോത്സവം തുടങ്ങിയവയുണ്ടാകും.

Thursday, August 14, 2008

സംവാദം

ശ്രീകണുപുരം: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ശ്രീകണുപുരം മേഖലാ കമ്മിറ്റി 'ആണവക്കരാറും ഊര്‍ജ്ജ പ്രതിസന്ധിയും' എന്ന വിഷയത്തില്‍ സംവാദം നടത്തി. ടി.വി.നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.ഹരിദാസന്‍ അധ്യക്ഷനായി. സോമസുന്ദരന്‍, കെ.സി.ബാലകൃഷ്‌ണന്‍, ടി.ഷിജു, പി.രഘൂത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, August 10, 2008

വരുന്നു ഭൗമോത്സവങ്ങള്‍


മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന 'വിജ്ഞാനോത്സവം 2008' ഭൗമോത്സവമായി ആഘോഷിക്കും.

സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആഗസ്‌ത്‌ 24നാണ്‌. അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയുടെ ആഹ്വാനപ്രകാരം ഈ വര്‍ഷം ഭൗമവര്‍ഷമായി ആചരിക്കുന്നതിനാലാണ്‌ വിജ്ഞാനോത്സവം ഭൗമോത്സവമാക്കിയത്‌. സ്‌കൂള്‍തലത്തില്‍ മുന്നൊരുക്കം എന്ന നിലയില്‍ മുന്‍കൂട്ടി ചെയ്‌തുവരേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന പോസ്റ്ററുകള്‍ വിദ്യാലയങ്ങളില്‍ എത്തിക്കും. എല്‍.പി.തലത്തില്‍ കാലവര്‍ഷത്തെക്കുറിച്ചും യു.പി, ഹൈസ്‌കൂള്‍തലങ്ങളില്‍ ഭൂമിയുടെ മാതൃകകള്‍ നിര്‍മിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ്‌ മുന്‍കൂട്ടി ചെയ്യേണ്ടത്‌. ഇതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങള്‍ 22ന്‌ ഉപജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.

സ്‌കൂളിനകത്തും പുറത്തും നടക്കുന്ന ജ്ഞാനനിര്‍മിതികള്‍ ശാസ്‌ത്രീയമാക്കുകയും കുട്ടികള്‍ക്ക്‌ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹായം ലഭ്യമാക്കുകയും ചെയ്യുന്ന മാതൃകയിലാണ്‌ ഭൗമോത്സവം നടത്തുക. പഞ്ചായത്തുതല ഭൗമോത്സവം നവംബര്‍ എട്ട്‌, ഒമ്പത്‌ തീയതികളിലായിരിക്കും.

Saturday, August 9, 2008

യൂറിക്ക മാസിക പ്രചാരണ ഉദ്‌ഘാടനം

കോഴിക്കോട്-പാലാഴി: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഒളവണ്ണ പഞ്ചായത്ത്‌തല യൂറിക്ക മാസിക പ്രചാരണ ഉദ്‌ഘാടനം പാലാഴിയില്‍ പി.അജിത്ത്‌ എന്ന വിദ്യാര്‍ഥിയെ വരിസംഖ്യ ചേര്‍ത്തിക്കൊണ്ട്‌ പ്രൊഫ. ഡി.കെ. ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത്‌ കണ്‍വീനര്‍ യു. അഖിലേഷ്‌, സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിക്ക്‌ യൂണിറ്റ്‌സെക്രട്ടറി ടി. പ്രകാശന്‍ പ്രസിഡന്റ്‌ കെ.ടി. സുരേശന്‍, അരുണ്‍ പി. എന്നിവര്‍ നേതൃത്വം നല്‍കി.

Friday, August 8, 2008

ബഹിരാകാശ ക്വിസ്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മേഖലാ കമ്മിറ്റി 'ബഹിരാകാശക്വിസ്‌' നടത്തും. യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ്‌ മത്സരം. പാപ്പിനിശ്ശേരി ഉപജില്ലാ, കണ്ണൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ ഓരോ സ്‌കൂളില്‍നിന്ന്‌ രണ്ട്‌വീതം യു.പി. വിദ്യാര്‍ഥികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം. ഒമ്പതിന്‌ 9.30 മുതല്‍ കണ്ണൂര്‍ പരിഷത്ത്‌ഭവനിലാണ്‌ പരിപാടി. വിവരങ്ങള്‍ക്ക്‌ 9995324733, 2700424 നമ്പറുകളില്‍ ബന്ധപ്പെടാം.

Thursday, August 7, 2008

ആണവക്കരാറില്‍ ചൈനയുടെ താത്‌പര്യവും -ഡോ. ആര്‍.വി.ജി.മേനോന്‍

കണ്ണൂര്‍: ആണവക്കരാറില്‍ ഇന്ത്യ ഒപ്പിടുന്നതിനെ എതിര്‍ക്കുന്നവര്‍ ചൈനയെ അനുകൂലിക്കുന്നവരാണെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ ഡോ. ആര്‍.വി.ജി.മേനോന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്‌ത്രമാസം ക്ലാസുകള്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കരാറില്‍ ഒപ്പിടുക വഴി ആണവായുധ വികസനത്തെ പരിമിതപ്പെടുത്താം. ചൈനയുടെ താത്‌പര്യം ഇതാണ്‌. ഇന്ത്യ ചൈനയ്‌ക്ക്‌ ആണവ ബദല്‍ ആവില്ലെന്ന്‌ കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്‌.

ചൈന ആഗ്രഹിക്കുന്നതും ഇതുതന്നെ. ആണവക്കരാറില്‍ ചൈന ഒപ്പിട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ നിബന്ധനകളൊന്നുമില്ല. ആത്മാഭിമാനമുള്ള രാജ്യത്തിന്‌ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്‌ ഇക്കാര്യം. 123 കരാറില്‍ മാത്രമാണ്‌ ഒപ്പിടുന്നതെന്നാണ്‌ നമ്മുടെ ഭരണാധികാരികള്‍ പറയുന്നത്‌. ഹൈഡ്‌ ആക്ട്‌ ബാധകമല്ലെന്ന്‌ ഇവര്‍ പറയുന്നു. 123 കരാറിന്‌ നിയമസാധുതയുള്ളത്‌ ഹൈഡ്‌ ആക്ട്‌ ഉള്ളതുകൊണ്ട്‌ മാത്രമാണ്‌-അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍ സ്വാഗതവും എം.പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

Wednesday, August 6, 2008

പരിഷത്ത്‌ പരിസ്ഥിതിപഠന പരിപാടി നടത്തും

കണ്ണൂര്‍: ഭൗമവര്‍ഷാചരണത്തിന്റെ ഭാഗമായി പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക പരിസ്ഥിതിപഠന പരിപാടി സംഘടിപ്പിക്കും. ഭൂമിക്ക്‌ പരിക്കേ'ുമ്പോള്‍ എന്നതാണ്‌ പഠന വിഷയം. പരമാവധി 5 പേരടങ്ങുന്ന ഗ്രൂപ്പായാണ്‌ പഠനം നടത്തേണ്ടത്‌. പങ്കെടുക്കുന്നവര്‍ 10നകം കണ്ണൂര്‍ പരിഷത്ത്‌ഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700424. പഠനഗ്രൂപ്പുകള്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ക്ക്‌ ഡോ.ഖലീല്‍ ചൊവ്വ(9447300189), പ്രൊഫ.എം.ഭാസ്‌കരന്‍(0497 2867500), ടി.വി.നാരായണന്‍(9447007325), എ.രാഘവന്‍(9446533830) എന്നിവരെ ബന്ധപ്പെടാം.

Tuesday, August 5, 2008

ആര്‍.വി.ജി.മേനോന്റെ ക്ലാസ്‌ ആറിന്‌

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ശാസ്‌ത്ര മാസം ക്ലാസുകളുടെ ഉദ്‌ഘാടനവും പ്രഭാഷണവും ആറിന്‌ നടക്കും. വൈകിട്ട്‌ നാലിന്‌ കണ്ണൂര്‍ ടി.കെ.ബാലന്‍ സ്‌മാരക ഹാളില്‍ ഡോ.ആര്‍.വി.ജി.മേനോന്‍ ഉദ്‌ഘാടനംചെയ്യും.

Monday, August 4, 2008

വിദ്യാഭ്യാസ ധര്‍ണ

കോഴിക്കോട്‌: കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഒളവണ്ണ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തീരാങ്കാവ്‌ അങ്ങാടിയില്‍ വിദ്യാഭ്യാസ സംരക്ഷണ ധര്‍ണ നടത്തി. മണലില്‍ മോഹനന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. പി.എം.വിനോദ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. യു.അഖിലേഷ്‌ സംസാരിച്ചു. ടി.അനൂപ്‌ സ്വാഗതവും വി.ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.

Monday, July 28, 2008

ആഗോളതാപനം: സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: മഴ കുറയാനുള്ള കാരണം ആഗോളതാപനം മൂലമാണെന്ന്‌ കരുതാനാവില്ലെന്ന്‌ പരിസ്ഥിതിപ്രവര്‍ത്തകനും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം.) ഡയറക്ടറുമായ പ്രൊഫ. എം.കെ. പ്രസാദ്‌ അഭിപ്രായപ്പെട്ടു. ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍ സംഘടിപ്പിച്ച 'ആഗോളതാപനം' എന്ന സെമിനാര്‍ ഉദ്‌ഘാടനംചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആണവ വൈദ്യുതി ഉത്‌പാദനം ആഗോളതാപനത്തിന്റെ ആക്കം കൂട്ടും. ഊര്‍ജചോര്‍ച്ചയും ഉത്‌പാദന പ്രക്രിയയിലൂടെ വരുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്തതുതന്നെ അതിന്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീമും കൊമേഴ്‌സ്‌ വിഭാഗവും ചേര്‍ന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സഹകരണത്തോടെയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. എം.ആര്‍. ബാലകൃഷ്‌ണന്‍, പ്രൊഫ. ജ്യോതിലക്ഷ്‌മി, ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ സെക്രട്ടറി ജയരാജ്‌, വിനോദ്‌, രഞ്‌ജിത്ത്‌, മുഹമ്മദ്‌ അസ്‌ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Saturday, July 26, 2008

ആത്മീയ വ്യവസായത്തിനെതിരെ ബോധവത്‌കരണം

മലപ്പുറം-വാഴയൂര്‍: ''വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം'' എന്ന വിഷയത്തെ ആസ്‌പദമാക്കി ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരാടില്‍ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചു. യു.കലാനാഥന്‍ ഉദ്‌ഘാടനംചെയ്‌തു. ജെയിംസ്‌ പീറ്ററിന്റെ നേതൃത്വത്തില്‍ ദിവ്യാദ്‌ഭുത അനാവരണ പരിപാടി നടത്തി. പ്രധാനാധ്യാപകന്‍ ജെയിംസ്‌ അഗസ്റ്റിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രമേയം എം.സി.ഹരിദാസ്‌ അവതരിപ്പിച്ചു. എ.ചിത്രാംഗദന്‍ അധ്യക്ഷതവഹിച്ചു. പി.കെ.വിനോദ്‌കുമാര്‍ സ്വാഗതവും പി.കൃഷ്‌ണദാസ്‌ നന്ദിയും പറഞ്ഞു.