Showing posts with label സെമിനാര്‍. Show all posts
Showing posts with label സെമിനാര്‍. Show all posts

Wednesday, March 23, 2011

വിദ്യാഭ്യാസ സെമിനാര്‍

പ്രിയ സുഹൃത്തെ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ദുബായ് ചാപ്റ്റര്‍
ഏഴാം വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടിയായി
വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു

സ്ഥലം : ഗള്‍ഫ് മോഡല്‍ സ്കൂള്‍ , ഖിസൈസ്, ദുബായ്.
സമയം : 2011 മാര്‍ച്ച് 25, വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്

അവതാരകന്‍ : ശ്രീ. കെ.കെ. ശിവദാസന്‍ മാസ്റ്റര്‍
(ജില്ലാ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ - കോഴിക്കോടു്)

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉത്തമ പൌരനെ സൃഷ്ടിക്കുകയാണോ?
ഇതൊരു പഴയ ചോദ്യമാണു്.

വിവര വിസ്ഫോടനത്തിന്റെ വര്‍ത്തമാന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക്
ലഭിക്കുന്നത് ഉത്തമ മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണോ? എന്നത് ഏതൊരു
രക്ഷിതാവിനെയും അലട്ടുന്നതാണു്.

മാറിയ സാഹചര്യത്തിലെ വെല്ലുവിളികളെ നേരിടുന്നതിനു് അടുത്ത തലമുറയെ
സജ്ജരാക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന്
ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പറുകള്‍ :
050-395 17 55 അല്ലെങ്കില്‍ 050-488 90 76

ഈ അറിയിപ്പ് താങ്കളുടെ സുഹൃത്തുക്കളെയും അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു


സ്നേഹാദരങ്ങളോടെ
എ.എം.റിയാസ്
കോ-ഓര്‍ഡിനേറ്റര്‍
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ദുബായ് ചാപ്റ്റര്‍

Sunday, January 24, 2010

മലപ്പുറത്തിന്റെ മണ്ണും മനസ്സും





പെരിന്തൽമണ്ണ: മുതലാ‍ളിത്തത്തിനും, സാമ്രാജ്യത്വ സാംസ്കാരിക അധിനിവേശത്തിനും എതിരായ പ്രതി സംസ്കാര രൂപീകരണം ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണെന്നും, ഇത് സാധ്യമാകേണ്ടത് കുടുംബത്തിലെ സ്ത്രീ-പുരുഷ തുല്യതയിലൂടെയാണെന്നും ഡോ: കെ.എൻ. പണിക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാൽപത്തിയേഴാം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധമായി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മലപ്പുറം – മണ്ണും മനസ്സും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഉത്പാദനശേഷി വിനിയോഗിക്കുന്ന തരത്തിൽ വികസനപ്രക്രിയയിൽ അടിസ്ഥാനപരമായ മറ്റങ്ങൾ ഉണ്ടാകണം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ് ഏറനാടിന്റെ സാംസ്കാരിക ചരിത്രമെന്നും,ആ പോരാട്ടം മതനിരപേക്ഷമായ രീതിയിലും എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുമാണ് സംഘടിപ്പിച്ചത്. ഇപ്പോൾ കാണുന്ന മതാത്മകമായ പ്രതിരോധ ചിന്തകൾ ചരിത്രത്തിന്റെ വക്രീകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മണ്ണ് ഭൌതിക ജീവിതവും മനസ്സ് ആശയപ്രപഞ്ചവുമാണ്. മണ്ണിനേയും മനസ്സിനേയും കുറിച്ചുള്ള അന്വേഷണം ഈ പ്രദേശത്തെ ഉല്പാദന സംസ്കാരവുമായി ബന്ധപെട്ട അന്വേഷണമാണ്. എന്തുകൊണ്ടാണ് മലപ്പുറം പോലെയുള്ള പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ എന്നതിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിന്റെ കണക്കുകളും അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ തൊഴിലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. മധ്യവർഗ്ഗത്തിന്റെ ഉല്പാദനശേഷി ഉപയോഗിക്കപ്പെടാത്ത സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം വേണം. മുതലാളിത്തത്തിനും മതാത്മക സംസ്കാരത്തിനുമെതിരെ നമ്മുടെ ജീവിതം കൊണ്ടു തന്നെ പ്രതി സംസ്കാരം രൂപപ്പെടുത്തുകയാ‍ണ് ബദൽ മാർഗ്ഗമെന്നും ഡോ: കെ.എൻ. പണിക്കർ പറഞ്ഞു.

സമ്പന്നമായ സാഹിത്യ പാരമ്പര്യം എന്ന വിഷയം ആലങ്കോട് ലീലാIrഷ്ണനും, അറിയപ്പെടാത്ത ഗണിതപാരമ്പര്യം എന്ന വിഷയം ഡോ: പി.ടി.രാമചന്ദ്രനും വൈദ്യം-അറിയപ്പെടാത്തതും അറിയപ്പെടുന്നതും എന്ന വിഷയം ഡോ: എം.വി. വിനോദ് കുമാറും അവതരിപ്പിച്ചു. മാപ്പിളപ്പാറ്റിന്റെ ലോകം വി.എം.കുട്ടിയും, തനതു കലാപാരമ്പര്യം ഡോ: അനിൽ ചേലേമ്പ്രയും മലപ്പുറത്തിന്റെ സ്വന്തം ഫൂട്ബോൾ യു.ഷറഫലിയും നാടകം-ചിത്രകല പി.പി.രാമചന്ദ്രനും അവതരിപ്പിച്ചു.

സെമിനാറുകളിൽ പാലക്കീഴ് നാരായണൻ, ഡോ: എം.ആർ.രാഘവവാര്യർ, കെ.കെ.ജനാർദ്ദനൻ എന്നിവർ അധ്യക്ഷത വഹിച്ചു. കാവുമ്പായി ബാലIrഷ്ൺ സി.വാസുദേവൻ, എം.എസ് മോഹനൻ, എം.ഗോപാലൻ, എന്നിവർ സംസാരിച്ചു. വേണു പാലൂർ സ്വാഗതവും, കെ.മൊയ്തുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി


















Wednesday, January 6, 2010

പരിസ്ഥിതി-വികസന സെമിനാര്‍.

സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ്.
പരിസ്ഥിതി-വികസന സെമിനാര്‍.
അനുഭവസ്മരണ – കവിസമ്മേളനം

മാന്യ സുഹൃത്തേ
കേരളത്തിന്റെ പാരിസ്ഥിതിക ജാഗ്രതയുടെ നിത്യ സ്മാരകമായ സൈലന്റെ വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ് തികയുകയാണ്. ഈ അവസരത്തില്‍ സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിത്യഹരിത സ്മരണകള്‍ പങ്കിടുന്നതും വര്‍ത്തമാനകാല പാരിസ്ഥിതിക പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ പരിസ്ഥിതി-വികസന പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നതും ഉചിതമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കേരളത്തിന്റെ വികസന പദ്ധതികള്‍ വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതും സമഗ്രവും ശാസ്ത്രീയവുമായ ഒരു സമീപനം രൂപപ്പെടുത്തേണ്ടതും അത്യാവശമായിരിക്കുന്ന ഈ അവസരത്തില്‍, അതിന് തുടക്കം കുറിക്കാനുള്ള ശ്രമമെന്ന നിലക്ക് ഈ രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ പരിഷത്ത് സംഘടിപ്പിക്കുന്നു. അതോടൊപ്പം സൈലന്റ് വാലിയെക്കുറിച്ചുള്ള വിശദമായ ഒരു പഠനം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും പരിഷത് തീരുമാനിച്ചിട്ടുണ്ട്.

2010 ജനുവരി 7 വ്യാഴം രാവിലെ 10 മുതല്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

നവ വത്സരാശംസകളോടെ !
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
പ്രസിഡണ്ട്
വി.വിനോദ്
ജനറല്‍ സെക്രട്ടറി
ടി.ഗംഗാധരന്‍
ചെയര്‍മാന്‍
വി.ആര്‍.രഘുനന്ദനന്‍
കണ്‍വീനര്‍
പരിസരം സബ്ബ്കമ്മിറ്റി

Wednesday, August 12, 2009

അബുദാബിയില്‍ യുദ്ധവിരുദ്ധ സെമിനാര്‍ നടന്നു.

ഹിരോഷിമ, നാഗസാക്കി ദിനങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് ആഗസ്റ്റ് 7 ന് അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബുദാബി കെ.എസ്.സി.യില്‍ നടന്നു. സെമിനാര്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും, സംസ്ഥാന ബാലവേദി കണ്‍‌വീനറുമായ ശ്രീ. രാജശേഖരന്‍ ഉല്‍ഘാടനം ചെയ്തു.

‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയം രാജീവ് ചേലനാട്ടും, ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയം ടി.പി.ഗംഗാധരനും അവതരിപ്പിച്ചു. അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് ഷെഫീക് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ 35-പേര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വേലായുധന്‍, സുനീര്‍, ധനേഷ്, പ്രദോഷ്, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ശാന്തിഗീതമാലപിക്കുകയും, വൈസ് പ്രസിഡണ്ട് മഹേഷ് നന്ദിയും പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി, വിവിധ പത്രങ്ങളില്‍ വന്ന യുദ്ധഭീകരതയുടെ ദൃശ്യങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.


Thursday, August 6, 2009

യുദ്ധ വിരുദ്ധ സെമിനാര്‍ - അബൂദാബിയില്‍


1945 ആഗസ്റ്റ് ആറിന് അമേരിക്കയുടെ “ലിറ്റില്‍ ബോയ്” എന്ന ഓമനപ്പേരില്‍
അറിയപ്പെടുന്ന ആറ്റം ബോംബ് ഹിരോഷിമയില്‍ 140,000 പേരേയും,
ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയില്‍ “ഷാറ്റ് മാന്‍” 80,000 പേരേയുമാണ്
നിമിഷനേരം കൊണ്ട് ചാരം പോലും അവശേഷിപ്പിക്കാതെ
ഭൂമുഖത്ത് നിന്ന് ആവിയാക്കി കളഞ്ഞത്,
ജന്തു സസ്യ ജാലങ്ങളുടെ കണക്കുകള്‍ പുറമെ...

ഈ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്
ആഗസ്റ്റ് 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്,
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യുദ്ധവിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നു.

യുദ്ധം തുടര്‍കഥയാവുകയും
യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും,
യുദ്ധമുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടിപ്പിടിക്കാന്‍
വെമ്പല്‍കൊള്ളുന്ന സാമ്രാജ്യത്വം വിഭവങ്ങള്‍ കുന്നുകൂട്ടുകയും
അതിനെതിരെ നില്‍ക്കുന്ന
രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക്
വലിച്ചിഴക്കുകയും ചെയ്യുന്നു.

ഇനിയൊരു യുദ്ധം വേണ്ട ...
ഹിരോഷിമകളിനി വേണ്ട ...
നാഗസാക്കികളിനി വേണ്ട ...
പട്ടിണികൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ ...
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ ...
....
....
ഇനിവേണ്ട ഇനിവേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ ...


വിഷയാവതരണം :
1. രാജീവ് ചേലനാട്ട്  (യുദ്ധത്തിന്റെ രാഷ്ട്രീയം)
2. ടി.പി.ഗംഗാധരന്‍ (യുദ്ധവും മാധ്യമങ്ങളും)


സെമിനാറിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു...

അഭിവാദനങ്ങളൊടെ
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി,
അബൂദാബി ചാപ്റ്റര്‍.

പ്രസിഡണ്ട്
ഷഫീക്

കോര്‍ഡിനേറ്റര്‍
കുഞ്ഞൈല്ലത്ത് ലക്ഷ്മണന്‍


Monday, February 9, 2009

കാര്‍ഷിക ചെറുകിട ഉല്പാദന മേഖലകള്‍ പുനരുദ്ധരിക്കുക-പ്രഭാത് പട്നായിക്

ഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഉല്പാദനരംഗത്തും കൂടുതല്‍ മുതല്‍മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച “ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും“ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുതലാളിത്ത വികസന ക്രമം കര്‍ഷകരെ പിഴിയുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. മുമ്പ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കി. കാര്‍ഷിക മേഖലക്കുള്ള ഗവണ്‍മെന്‍റ് നിക്ഷേപങ്ങളും വായ്പകളും വെട്ടിക്കുറച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച കൂടിയായപ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഇതിന് സഹായിക്കുന്നതിന് പകരം കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റുവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. ദിവാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ഇസഹാഖ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്‍ , ഷാജു ആന്‍റണി, ടി.കെ. നാരായണദാസ് എന്നിവര്‍ സംസാരിച്ചു.

Monday, November 10, 2008

കണികാപരീക്ഷണം: സെമിനാര്‍ ഇന്ന്‌

തേഞ്ഞിപ്പലം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാലിക്കറ്റ്‌ സര്‍വകലാശാല 'രചന' കലാ സാംസ്‌കാരികവേദിയും പരിഷത്തും സംയുക്തമായി 'കണികാപരീക്ഷണം: പ്രതീക്ഷകളും ആശങ്കകളും' എന്ന വിഷയത്തില്‍ തിങ്കളാഴ്‌ച വൈകീട്ട്‌ സെമിനാര്‍ നടത്തും. സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ഉദ്‌ഘാടനംചെയ്യും.