Wednesday, January 6, 2010

പരിസ്ഥിതി-വികസന സെമിനാര്‍.

സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ്.
പരിസ്ഥിതി-വികസന സെമിനാര്‍.
അനുഭവസ്മരണ – കവിസമ്മേളനം

മാന്യ സുഹൃത്തേ
കേരളത്തിന്റെ പാരിസ്ഥിതിക ജാഗ്രതയുടെ നിത്യ സ്മാരകമായ സൈലന്റെ വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ് തികയുകയാണ്. ഈ അവസരത്തില്‍ സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിത്യഹരിത സ്മരണകള്‍ പങ്കിടുന്നതും വര്‍ത്തമാനകാല പാരിസ്ഥിതിക പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ പരിസ്ഥിതി-വികസന പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നതും ഉചിതമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കേരളത്തിന്റെ വികസന പദ്ധതികള്‍ വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതും സമഗ്രവും ശാസ്ത്രീയവുമായ ഒരു സമീപനം രൂപപ്പെടുത്തേണ്ടതും അത്യാവശമായിരിക്കുന്ന ഈ അവസരത്തില്‍, അതിന് തുടക്കം കുറിക്കാനുള്ള ശ്രമമെന്ന നിലക്ക് ഈ രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ പരിഷത്ത് സംഘടിപ്പിക്കുന്നു. അതോടൊപ്പം സൈലന്റ് വാലിയെക്കുറിച്ചുള്ള വിശദമായ ഒരു പഠനം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും പരിഷത് തീരുമാനിച്ചിട്ടുണ്ട്.

2010 ജനുവരി 7 വ്യാഴം രാവിലെ 10 മുതല്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

നവ വത്സരാശംസകളോടെ !
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
പ്രസിഡണ്ട്
വി.വിനോദ്
ജനറല്‍ സെക്രട്ടറി
ടി.ഗംഗാധരന്‍
ചെയര്‍മാന്‍
വി.ആര്‍.രഘുനന്ദനന്‍
കണ്‍വീനര്‍
പരിസരം സബ്ബ്കമ്മിറ്റി

2 comments:

  1. അതിരപ്പിള്ളി പദ്ധതിയ്ക്ക് അനുമതി നിഷേധിയ്ക്കുന്നത്തിന്റെ വെളിച്ചത്തില്‍ ഈ സെമിനാറിന് ഏറെ പ്രസക്തിയുണ്ട് .തല മറന്നു എന്നാ തെയ്ക്കുന്നപോലെയുള്ള ഈ ടൂറിസ്റ്റ് വികസനം നമുക്ക് വേണ്ട. സസ്ത്രസഹിത്യപരിഷത്തിനു എല്ലാ ആശംസകളും നേരുന്നു.ഒരു പ്ലസ്ടിക കു നിരോധിത ഭൂമിയായി കേരളത്തെ മാറ്റാനുള്ള വല്ല വഴിയും ചര്‍ച്ച ചെയ്യുമോ?പ്ലാസ്ടിക്കുറീ െസിക്ലിങ്ങിനു എത്രയോ പുതിയ രീതികള്‍ വന്നിട്ടുണ്ട്. അതിനവേണ്ടി എന്തുകൊണ്ട് പരിഷത്ത് മുന്നിട്ടിരങ്ങുന്നില്ല?ആശങ്കകലോടെ

    ReplyDelete
  2. good..
    asrus
    http://asrusworld.blogspot.com

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക