Showing posts with label സംവാദം. Show all posts
Showing posts with label സംവാദം. Show all posts
Monday, November 10, 2008
ജനകീയസംവാദം
വയനാട്- കൊയിലേരി:കേരളീയ വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ശാസ്‌ത്ര സാഹിത്യ പരിഷത്തും കൊയിലേരി ഉദയയും ചേര്‍ന്ന് ജനകീയ സംവാദം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ് ഉദ്‌ഘാടനം ചെയ്‌തു. എം. ലീലാബായ് അധ്യക്ഷതവഹിച്ചു. പി. സുരേഷ്‌ബാബു വിഷയം അവതരിപ്പിച്ചു.
Saturday, October 25, 2008
കേരളീയ വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍
മാനന്തവാടി: ശാസ്‌ത്ര സാഹിത്യ പരിഷത്തും ഉദയ വായനശാലയും ധ്വനി സ്വാശ്രയസംഘവും ചേര്‍ന്ന് കൊയിലേരി ഉദയഗ്രന്ഥാലയത്തില്‍ കേരളീയ വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ 26ന് മൂന്നു മണിക്ക് ജനകീയ സംവാദം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ.എല്‍.പൗലോസ് ഉദ്‌ഘാടനം ചെയ്യും. പി.വി.സന്തോഷ് മോഡറേറ്ററാകും. രണ്ടു മണിക്ക് വായനാമത്സരം നടക്കും. പ്രദേശത്തുള്ള യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് വായനമത്സരം. 27ന് മൂന്നു മണിക്ക് ഊര്‍പ്പള്ളിയില്‍ 'സ്‌ത്രീപുരുഷ സമത്വ സ്വാതന്ത്ര്യം' വിഷയത്തില്‍ സംവാദം നടക്കും. കെ.ജി.സുനില്‍ മോഡറേറ്ററാകും. എ.അജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും.
ലേബലുകള്‍:
പരിഷത്ത്,
വിദ്യാഭ്യാസം,
സംവാദം
Sunday, August 31, 2008
ഗ്രേഡിങ്: പരിഷത്ത് സംവാദം ഇന്ന്
കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളേജ്‌തലത്തില്‍ ഗ്രേഡിങ് സമ്പ്രദായത്തെപ്പറ്റി ഞായറാഴ്‌ച സംവാദം നടത്തും. രണ്ട് മണിക്ക് പരിഷത്ത് ഭവനില്‍ നടക്കുന്ന സംവാദത്തില്‍ ഡോ. കെ.എന്‍.ഗണേഷ്, ഡോ. എം.പി.കണ്ണന്‍, ഡോ. എ.പി.കുട്ടികൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)