Showing posts with label പൊന്നോണക്കൂട്ടം. Show all posts
Showing posts with label പൊന്നോണക്കൂട്ടം. Show all posts
Sunday, August 31, 2008
പൊന്നോണക്കൂട്ടങ്ങളുടെ പരിശീലനം ഇന്ന്
മലപ്പുറം: ശാസ്‌ത്ര സാഹിത്യ പരിഷത്ത് ഓണക്കാലത്ത് സംഘടിപ്പിക്കുന്ന പൊന്നോണക്കൂട്ടങ്ങളുടെ പരിശീലനം ഞായറാഴ്‌ച രാവിലെ 10 മുതല്‍ മലപ്പുറം ബസ്‌സ്റ്റാന്‍ഡിന് സമീപമുള്ള പരിഷത്ത് ഭവനില്‍ നടക്കും. കുരുത്തോലകള്‍ ഉപയോഗിച്ച് വിവിധ അലങ്കാര വസ്‌തുക്കള്‍ നിര്‍മിക്കുന്ന കുരുത്തോലക്കളരിക്ക് പി.വി. ഗോവിന്ദനുണ്ണി നേതൃത്വംനല്‌കും. ഒറിഗാമി, പസിലുകള്‍ എന്നിവയ്‌ക്ക് ശ്രീധരനും നേതൃത്വംനല്‍കും. പൊന്നോണക്കൂട്ടങ്ങളുടെ പ്രവര്‍ത്തന മൊഡ്യൂളുകള്‍ ബാലവേദി ജില്ലാ കണ്‍വീനര്‍ പി. വിനയന്‍ അവതരിപ്പിച്ചു. പരിശീലന താത്‌പര്യമുള്ള ബാലവേദി പ്രവര്‍ത്തകരും അധ്യാപകരും രാവിലെ 10ന് മുമ്പായി പരിഷത്ത് ഭവനില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി പി. രമേശ്‌കുമാര്‍ അറിയിച്ചു. ഫോണ്‍: 9447974767.
ലേബലുകള്‍:
പരിഷത്ത്,
പൊന്നോണക്കൂട്ടം,
ബാലവേദി
Subscribe to:
Posts (Atom)