Friday, January 30, 2009

കുട്ടികളുടെ ചലച്ചിത്ര പഠനക്കളരി

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ടൗണ്‍ കമ്മിറ്റിയുടെ കുട്ടികളുടെ ഫിലിം ക്ലബ്ബ്‌ രൂപവത്‌കരണവും ചലച്ചിത്ര പഠനക്കളരിയും ശനിയാഴ്‌ചയും ഞായറാഴ്‌ചയും (ജന:31, ഫെബ്രു:1) കണ്ണൂര്‍ പരിഷത്‌ഭവനില്‍ നടക്കും. ശനിയാഴ്‌ച 10 മണിക്ക്‌ നടന്‍ വിനീത്‌കുമാര്‍ ഉദ്‌ഘാടനം ചെയ്യും. മഞ്‌ജുളന്‍, വിജയകുമാര്‍ ബ്ലാത്തൂര്‍, വി.ചന്ദ്രബാബു, ജനാര്‍ദ്ദനന്‍ എന്നിവര്‍ ക്ലാസെടുക്കും. ലോക സിനിമകളും പ്രദര്‍ശിപ്പിക്കും. ശനിയാഴ്‌ച ഒന്‍പതുമണിക്ക്‌ റജിസ്‌ട്രേഷന്‍ ആരംഭിക്കും.

Wednesday, January 28, 2009

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലവര്‍ധന തടയണം

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലവര്‍ധന തടയണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാടായി ബോയ്‌സ്‌ ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ശാസ്‌ത്രവര്‍ഷം കാമ്പയിന്‍ വിശദാംശങ്ങള്‍ സി.പി.നാരായണന്‍ അവതരിപ്പിച്ചു. ശാസ്‌ത്ര നേട്ടങ്ങളെ സ്ഥാപിത താല്‍പര്യക്കാരും മതചിന്തകരും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ടി.കെ.ദേവരാജന്‍ അധ്യക്ഷനായി. 'ചക്കരക്കല്‍ ടൗണ്‍ പഠനം' പി.പി.ബാബുവും, 'ബീഹാര്‍ ദുരിതാശ്വാസ ക്യാമ്പ്‌ അനുഭവങ്ങള്‍' ഡോ. ഹബീബ്‌ റഹ്‌മാനും അവതരിപ്പിച്ചു. ഊര്‍ജ സംരക്ഷണത്തിനും വികേന്ദ്രീകൃത ഊര്‍ജ ഉത്‌പാദനത്തിനുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തര നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വി.വി.ശ്രീനിവാസന്‍, പി.വി.ദിവാകരന്‍, കെ.ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പ്രൊഫ. എന്‍.കെ.ഗോവിന്ദന്‍ ( പ്രസിഡന്റ് ) എം.പങ്കജാക്ഷന്‍, പി.സൗമിനി (വൈ.പ്രസിഡന്റ്), പി.വി.ദിവാകരന്‍ (സെക്രട്ടറി), പ്രഭാകരന്‍ കോവൂര്‍, പി.നാരായണന്‍കുട്ടി (ജോ.സെക്ര), എം.വിനോദന്‍ (ഖജാ.).

Monday, January 26, 2009

കണ്ണൂര്‍ ജില്ലാ വാര്‍ഷികം

മൂന്നുവര്‍ഷംകൊണ്ട്‌ കേരളത്തില്‍ രണ്ടുകോടി സി.എഫ്‌. ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന്‌ ആസൂത്രണ സമിതിയംഗം പി.വി.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ വാര്‍ഷികം മാടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എഫ്‌. ബള്‍ബ്‌വഴി 1200 മെഗാവാട്ട്‌ വൈദ്യുതി ലാഭിക്കാനാകും. ബള്‍ബിന്റെ സബ്‌സിഡി കഴിച്ചുള്ള 10 രൂപ നാലുമാസത്തെ ബില്ലിലൂടെ ഈടാക്കാനാണ്‌ ധാരണ. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ലക്ഷം സി.എഫ്‌. ബള്‍ബുകള്‍ ഈവര്‍ഷം സൗജന്യമായി നല്‌കുമെന്നും അദ്ദേഹം പറഞ്ഞു. വി.വിനോദ്‌ അധ്യക്ഷനായി. പി.നാരായണന്‍കുട്ടി, പി.വി.പ്രസാദ്‌ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ അധ്യക്ഷനായി. പി.വി.ദിവാകരന്‍, എം.കെ.പ്രമോദ്‌ബാബു എന്നിവര്‍ സംസാരിച്ചു. ഭൗമോത്സവ വിജയികള്‍ക്ക്‌ സമ്മാനം നല്‌കി. ശാസ്‌ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ ആവിഷ്‌കരിക്കും. സമാപന സമ്മേളനം തിങ്കളാഴ്‌ച നടക്കും

ബഹിരാകാശത്തെ ആരോഗ്യപ്രശ്നങ്ങള്‍.

ഹിരാകാശസഞ്ചാരം വളരെ കൌതുകമുണര്‍ത്തുന്നൊരു കാര്യമാണ്. ഭൂമിക്കുവെളിയില്‍ഗ്രഹാന്തരപ്രദേശങ്ങളില്‍ പറന്നു നടക്കുകയെന്ന സയന്‍സ് ഫിക്‍ഷനിലെ സങ്കല്‍പ്പങ്ങള്‍ ആധുനികശാസ്ത്രം യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്തു. ഇന്ന് അതൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ദശകങ്ങള്‍ക്കു മുമ്പ് ജീവന്‍ പണയംവെച്ചു നടത്തിയിരുന്ന റോക്കറ്റ് യാത്രയൊക്കെ പഴങ്കഥയായി. ഇപ്പോള്‍ ഒരു വിമാന യാത്രയുടെ ലാഘവത്തോടെ സഞ്ചാരികളെ ബഹിരാ‍കാശത്തേക്കുകൊണ്ടുപോകാനും സുരക്ഷിതമായി തിരികെയെത്തിക്കാനും സ്പേസ് ഷട്ടിലുകളുണ്ട്. ബഹിരാകാശത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്പേസ് സ്റ്റേഷനുകള്‍ക്കകത്ത് സഞ്ചാരികള്‍ക്കുതാമസിക്കാനും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനും സൌകര്യമൊരുക്കിയിട്ടുണ്ട്. ഭാവിയില്‍ ചന്ദ്രനിലുംചൊവ്വയിലുമൊക്കെ ചെന്നു കോളനികള്‍ പണിത് താമസിക്കുന്ന കാര്യം ശാസ്ത്രജ്ഞര്‍ സ്വപ്നംകാണുകയാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ബഹിരാകാശയാത്ര നടത്തിയാലോയെന്ന്തോന്നിപ്പോകും...

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

മാന്ത്രിക മരുന്നുകളും ആക്ഷേപാര്‍ഹ പരസ്യങ്ങളും

രോഗികളുടെ സുരക്ഷ ഉദ്ദേശിച്ചുകൊണ്ടുള്ള ഔഷധനിയന്ത്രണ നിയമങ്ങളും അത് ഉറപ്പിക്കാനുള്ളസംവിധാനങ്ങളും നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെഇവിടെ ഡ്രഗ് & കോസ്മറ്റിക്സ് ആക്ട് നിയമാവലികള്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏതുരാസൌഷധവും, തദ്ദേശീയമായാലും ഇറക്കുമതിചെയ്തതായാലും, നിയമവ്യവസ്ഥകള്‍ പാലിച്ച് ഡ്രഗ്സ് കണ്‍‌ട്രോളറുടെ അനുമതി സമ്പാ‍ദിച്ചേ പൊതുവിപണനം നടത്താനാവൂ. ഉപയോഗത്തില്‍ ഗുണനിലവാരം കുറഞ്ഞുകണ്ടാല്‍ മരുന്നിന്റെ വിപണനാംഗീകാരം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

ശാസ്ത്രഗതിയില്‍ പ്രസിദ്ധീകരിച്ച,
ഡോഃമനോജ് കോമത്തിന്റെ മാന്ത്രിക മരുന്നുകളും ആക്ഷേപാര്‍ഹ പരസ്യങ്ങളും പൂര്‍ണ്ണലേഖനം വായിക്കുക.

സൈബോര്‍ഗ് യുഗം.

നുഷ്യനെ യന്ത്രവുമായി (അതോ തിരിച്ചോ?) സമാകലനം ചെയ്യുന്നസൈബോര്‍ഗ്എന്ന പുതിയ ജനുസ്സ് പിറക്കുകയാണോ?
ആധുനിക സാങ്കേതിക പരിപ്രേക്ഷ്യങ്ങളിലേക്ക്, ഭാവി സാധ്യതകളിലേക്ക്
നമുക്കൊന്നു കണ്ണോടിക്കാം...

ശാസ്ത്രകേരളത്തില്‍ പ്രസിദ്ധീകരിച്ച ഡോ:മനോജ് കോമത്തിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.


അമര്‍ത്യതക്കു പിന്നാലെ ...

വാര്‍ധക്യവും മരണവുമെന്ന ജീവശാസ്ത്രപരമായ അനിവാര്യതകളെക്കുറിച്ച്
ആധുനിക മനുഷ്യന്‍ ബോധവാനായിട്ടുണ്ട്.
എന്നിട്ടും നിത്യയൌവ്വനവും ദീര്‍ഘായുസ്സുമെന്ന സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ശരാശരി മനുഷ്യായുസ്സില്‍ 20 വര്‍ഷത്തിന്റെവര്‍ദ്ധനയെങ്കിലുമുണ്ടായിട്ടുണ്ട്.

ഇനിയും വര്‍ദ്ധന സാധ്യമാണോ?
എങ്കില്‍ മനുഷ്യായുസ്സ് എത്രത്തോളം നീട്ടാന്‍ സാധിക്കും?
ഇക്കാര്യത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ നിലപാടുകള്‍ എന്തൊക്കെയാണ്?

ഡോ:മനോജ് കോമത്തിന്റെ ലേഖനത്തില്‍ നിന്നും.


ചരിത്രത്തില്‍ നിന്നൊരേട് ...

താണ്ട് ഒരു നൂറ്റാണ്ടോളം മുമ്പാണ് സംഭവം.

ഡെന്മാര്‍ക്കിലെ കോപ്പന്‍‌ഹേഗന്‍ സര്‍വ്വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷനടക്കുന്നു. ഭൌതികശാസ്ത്രത്തിലെ ചോദ്യങ്ങളിലൊന്ന് ഇപ്രകാരമായിരുന്നു:

ഒരു ബാരോമീറ്റര്‍ ഉപയോഗിച്ച് അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ ഉയരംകാണുന്നതെങ്ങിനെ?”

ഭൂതലത്തില്‍ നിന്നുള്ള ഉയരവും വായുമര്‍ദ്ദവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ഉത്തരം കാണേണ്ടുന്ന ഒരു സ്ഥിരം ചോദ്യം. പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം അതിന് ഉത്തരമെഴുതി. കൂട്ടത്തില്‍ നീല്‍‌സ് എന്നപയ്യന്‍ എഴുതിയ ഉത്തരം അദ്ധ്യാപകനെ സ്തബ്ധനാക്കി...

ഡോ:മനോജ് കോമത്തിന്റെ ലേഖനത്തില്‍ നിന്നും.
പൂര്‍ണ്ണലേഖനം ഇവിടെവായിക്കുക.

Thursday, January 15, 2009

വിഷത്തെ നശിപ്പിക്കൂ... പാമ്പുകളെയല്ല.

കേരളീയരുടെ മുന്നില്‍ ഇന്നും ഒരു ഭീഷണിയായി നിലകൊള്ളുന്ന പാമ്പുകടിയെ, ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിശകലനം ചെയ്യുകയാണ് ഡോക്ടര്‍ വി.വി.പിള്ള, കൊച്ചി അമൃതാ ഇന്‍സ്റ്റിട്യൂട്ടിലെ പോയ്സണ്‍ കണ്‍‌ട്രോള്‍ സെന്ററിന്റെ തലവനായ അദ്ദേഹം സര്‍പ്പവിഷ ചികിത്സയിലെ ആധുനിക സമീപനങ്ങള്‍ അഭിമുഖത്തിലൂടെ(ശാസ്ത്രഗതി ജനുവരി ലക്കം) ഇവിടെ വ്യക്തമാക്കുന്നു.

Sunday, January 11, 2009

തൃശൂര്‍ ജില്ലാ വാര്‍ഷികം

വികസനത്തിനായി ഭൂമിയുടെ ഊഹക്കച്ചവടം അവസാനിപ്പിക്കണം- ഡോ. ഹരിലാല്‍
വാടാനപ്പള്ളി: ഭൂമിയുടെപേരിലുള്ള എല്ലാവിധ ഊഹക്കച്ചവടവും പൂര്‍ണണമായി അവസാനിപ്പിക്കുകയാണ്‌ കേരളത്തിന്റെ വികസനത്തിനുള്ള മാര്‍ഗമെന്ന്‌ സംസ്ഥാന ആസൂത്രണബോര്‍ഡ്‌ അംഗം ഡോ. കെ.എന്‍. ഹരിലാല്‍ അഭിപ്രായപ്പെട്ടു. ഇതിന്‌ നിയമപരമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ശാസ്‌ത്ര സാഹാത്യ പരിഷത്ത്‌ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരള വികസനവും' എന്ന വിഷയത്തില്‍ ഡോ. ഹരിലാല്‍ ക്ലാസെടുത്തു. ഉത്‌പാദനോപാധിയായല്ല, സമ്പാദ്യം സൂക്ഷിക്കാനുള്ള ആസ്‌തിമാത്രമായി ഭൂമി മാറി. ഇത്‌ കൃഷി, വ്യവസായം തുടങ്ങി എല്ലാ ഉത്‌പാദന പ്രവര്‍ത്തനങ്ങളേയും അസാധ്യമാക്കുകയാണ്‌ -ഹരിലാല്‍ പറഞ്ഞു.

ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ. ഹാരിസ്‌ബാബു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസന്താ മഹേശ്വരന്‍, പി.കെ. രാജേശ്വരന്‍, പ്രേമചന്ദ്രന്‍ പുതൂര്‍, മഹേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്‌ച രാവിലെ 11ന്‌ ശാസ്‌ത്രവര്‍ഷത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ക്ലാസെടുക്കും.

Thursday, January 8, 2009

തിരുവനന്തപുരം ജില്ലാവാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം 2009 ജനുവരി 10, 11 തീയതികളില്‍ നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. വാര്‍ഷിക സമ്മേളനം വര്ക്കല രാധാകൃഷ്ണന്‍ എം ഫി ഉദ്ഘാടനം ചെയ്യും

കഴക്കൂട്ടം മേഖലാവാര്‍ഷികം

കഴക്കൂട്ടം മേഖലാവാര്‍ഷികം 2008 ഡിസംബര്‍ 28നു ഗവ യു പി എസ് പോത്തന്‍കോട്ടു വച്ച് നടന്നു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് സജ്ഞീവ് സി
സെക്രട്ടറി ശശി സാര്‍
ജോ.സെക്രട്ടറി ഗോപകുമാര്‍ വി പി
വൈ.പ്രസിഡന്റ് ജയകുമാര്‍
ട്രഷറര്‍ സദനരാജന്‍

Tuesday, January 6, 2009

തളിപ്പറമ്പ് മേഖലാസമ്മേളനം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ സമ്മേളനം ജനുവരി 3, 4 തീയതികളില്‍ നടുവില്‍ ഹൈസ്കൂളില്‍ വച്ച് നടന്നു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : എന്‍. കെ ഗോവിന്ദന്‍ മാസ്റ്റര്‍.
സെക്രട്ടറി : ടി. കെ. മുരളീധരന്‍.
ട്രഷറര്‍ : എന്‍. വേണുഗോപാലന്‍ മാസ്റ്റര്‍.
ജോ. സെക്രട്ടറി : പി. കെ. രാജേന്ദ്രന്‍.
വൈസ്. പ്രസി. : കെ. വി. ഹരിദാസന്‍.


Friday, January 2, 2009

ശാസ്ത്രവര്‍ഷം 2009 ബ്ലോഗ് തുടങ്ങി

ശാസ്ത്രവര്‍ഷം 2009 പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ല ഒരു ബ്ലോഗ് തുടങ്ങി. ശാസ്ത്രവര്‍ഷം പരിപാടികളുടെ റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും വിവരങ്ങളും മറ്റും ബ്ലോഗില്‍ ലഭ്യമായിരിക്കും. 2009 ജനുവരി ഒന്നിന് ശാസ്ത്രവര്‍ഷം 2009 ന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുകയുണ്ടായി. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ആ പരിപാടിയുടെ വാര്‍ത്തകള്‍ ബ്ലോഗില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. scienceyear2009.blogspot.com എന്നതാണ് ബ്ലോഗ് വിലാസം.
എല്ലാ ജില്ലകളിലും നടക്കുന്ന ശാസ്ത്രവര്‍ഷം പരിപാടികള്‍ ബ്ലോഗില്‍ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടാവുന്നതാണ്. താത്പര്യമുള്ളവര്‍ എറണാകുളം ജില്ലാ പ്രവര്‍ത്തരുമായി ബന്ധപ്പെടുക. itpublic.in@gmail.com എന്ന വിലാസത്തില്‍ ഫോട്ടോ സഹിതമുള്ള വാര്‍ത്തകള്‍ അയക്കാവുന്നതാണ്.