വികസനത്തിനായി ഭൂമിയുടെ ഊഹക്കച്ചവടം അവസാനിപ്പിക്കണം- ഡോ. ഹരിലാല്‍
വാടാനപ്പള്ളി: ഭൂമിയുടെപേരിലുള്ള എല്ലാവിധ ഊഹക്കച്ചവടവും പൂര്‍ണണമായി അവസാനിപ്പിക്കുകയാണ് കേരളത്തിന്റെ വികസനത്തിനുള്ള മാര്‍ഗമെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ അഭിപ്രായപ്പെട്ടു. ഇതിന് നിയമപരമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ശാസ്‌ത്ര സാഹാത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരള വികസനവും' എന്ന വിഷയത്തില്‍ ഡോ. ഹരിലാല്‍ ക്ലാസെടുത്തു. ഉത്‌പാദനോപാധിയായല്ല, സമ്പാദ്യം സൂക്ഷിക്കാനുള്ള ആസ്‌തിമാത്രമായി ഭൂമി മാറി. ഇത് കൃഷി, വ്യവസായം തുടങ്ങി എല്ലാ ഉത്‌പാദന പ്രവര്‍ത്തനങ്ങളേയും അസാധ്യമാക്കുകയാണ് -ഹരിലാല്‍ പറഞ്ഞു.
ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഹാരിസ്‌ബാബു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസന്താ മഹേശ്വരന്‍, പി.കെ. രാജേശ്വരന്‍, പ്രേമചന്ദ്രന്‍ പുതൂര്‍, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്‌ച രാവിലെ 11ന് ശാസ്‌ത്രവര്‍ഷത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ക്ലാസെടുക്കും.
Showing posts with label ജില്ലാവാര്‍ഷികം. Show all posts
Showing posts with label ജില്ലാവാര്‍ഷികം. Show all posts
Sunday, January 11, 2009
Thursday, January 8, 2009
തിരുവനന്തപുരം ജില്ലാവാര്‍ഷികം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം 2009 ജനുവരി 10, 11 തീയതികളില്‍ നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. വാര്‍ഷിക സമ്മേളനം വര്ക്കല രാധാകൃഷ്ണന്‍ എം ഫി ഉദ്ഘാടനം ചെയ്യും
Subscribe to:
Posts (Atom)