Saturday, October 22, 2011

ഒറ്റയല്ലഒറ്റയല്ല ഒറ്റയല്ല


പ്രിയപെട്ട മുല്ലനേഴി മാഷിന് ആദരാഞജലികൾ


അമ്മയും നന്മയും ഒന്നാണ്,
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്ത ജീവിതപാതയില്‍
ഒറ്റയല്ലഒറ്റയല്ല ഒറ്റയല്ല ...."
Monday, October 17, 2011

രസതന്ത്രയാത്രയെത്തി

മലപ്പുറം:
മേരിക്യൂറിയുടെ ജീവിതകഥയും രസതന്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ട് യുറീക്ക രസതന്ത്ര യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. 'ബുണ്‍റാകു' എന്ന പാവനാടകത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന രസതന്ത്രയാത്രയാണ് ജില്ലയിലെത്തിയത്. 

സംസ്ഥാനതല രസതന്ത്രയാത്രയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് ഡോ. അനില്‍ ചേലേമ്പ്ര നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍, സെക്രട്ടറി സജി ജേക്കബ്, എ. ശ്രീധരന്‍, കെ. രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് ജാഥകളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. എ.കെ. കൃഷ്ണകുമാര്‍, ചെമ്രക്കാട്ടൂര്‍ സുബ്രഹ്മണ്യന്‍, സി.പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. 21വരെ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.

തിങ്കളാഴ്ച 10മണിക്ക് എടരിക്കോട് ജി.യു.പി.എസ്, കാരാട് എച്ച്.എസ്.എസ്, 12മണിക്ക് കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, എച്ച്.എസ്.എസ്. വാഴക്കാട്, മൂന്നുമണിക്ക് എ.യു.പി.എസ് മണ്ണഴി, ജി.എച്ച്.എസ്.എസ് അരീക്കോട്, അഞ്ചിന് താണിക്കല്‍, തച്ചണ്ണ എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.

Monday, September 26, 2011

കേരളത്തിന്റെ വികസനം


പെരിന്തല്‍മണ്ണ: കേരളത്തിന്റെ വികസനം സംബന്ധിച്ച് വിപുലമായ ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് തീരുമാനിച്ചു. സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴും സാംസ്‌കാരികമായും പാരിസ്ഥിതികമായും സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക.
പരിഷത്ത് മുന്‍ ജന. സെക്രട്ടറി പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ആഗോള മൂലധന ശക്തികള്‍ വന്‍ സാമ്പത്തികമാന്ദ്യം നേരിടുകയാണെന്നും ഇത് മറികടക്കാന്‍ പ്രകൃതിവിഭവങ്ങളുടെ മേല്‍ കടന്നാക്രമണവും ചൂഷണവും ശക്തിപ്പെടുത്തിയിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സജി ജേക്കബ്, വി.വിനോദ്, പി.രമേശ്കുമാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കെ.അപ്പുണ്ണി, ഒ.കേശവന്‍, സുനില്‍ പെഴുങ്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wednesday, September 14, 2011

പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

മറ്റൊരു കേരളത്തിനായ്

വിപുലമായ വികസന കാമ്പയിന്‍ സംഘടിപ്പിക്കും

മീനങ്ങാടി : 'വേണം മറ്റൊരു കേരളം' എന്ന പേരില്‍ വിപുലമായമായൊരു വികസന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനിച്ചു. കേരളത്തില്‍ ഇന്നു പ്രചരിച്ചു വരുന്ന വികസന നിലപാടും പ്രവര്‍ത്തനങ്ങളും, സംസ്ഥാനം നേരിടുന്ന ഉദ്പ്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയങ്ങള്‍, മാഫിയാവത്കരണം, പ്രകൃതി വിഭവധൂര്‍ത്ത് എന്നിവയൊന്നും പരിഹരിക്കാന്‍ സഹായകമല്ല. മാത്രമല്ല ഇന്നത്തെ രീതി ജീവിത സംഘര്‍ഷങ്ങളും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതുമാണ്. വികസനത്തെ സാമ്പത്തിക വളര്‍ച്ചാനിരക്കുമായി മാത്രം ബന്ധപ്പെടുത്തി നേട്ട കോട്ടങ്ങള്‍ കണക്കാക്കുന്നതിന് പകരം ജനങ്ങളുടെ മൊത്തത്തിലുള്ള സാമൂഹ്യ സാംസ്കാരിക പ്രക്രിയായി കാണണമെന്ന് പരിഷത്ത് കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.

കേരളത്തിലെ മണ്ണും സംസ്കാരവും വലിയതോതില്‍ കടന്നാക്രമിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുകയാണ്. ഇന്നത്തെ നവലിബറല്‍ നയങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം വര്‍ധിപ്പിക്കുന്നു. പുറം വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്നതും ഉപഭോഗത്തിലും ഊഹക്കച്ചവടത്തിലും ഊന്നുന്നതുമായ ഇന്നത്തെ വികസന സമീപനം സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളെയും അധ്വാനശേഷിയേയും ശാസ്ത്രീയമായി വികസിപ്പിക്കുകയോ വിന്യസിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തുകയാണ് പരിഷത്ത് കാമ്പയിന്റെ മുഖ്യലക്ഷ്യം.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നതാണ് വികസന കാമ്പയിന്റെ ഒന്നാം ഘട്ടം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 31ന് തൃശൂരില്‍ നടക്കും. കേരളപ്പിറവി ദിനത്തില്‍ പരിഷത്തിന്റെ 136 മേഖലാതലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗൃഹസന്ദര്‍ശനം, പ്രാദേശിക വികസന പ്രശ്നങ്ങള്‍ കണ്ടെത്തല്‍, പ്രശ്നപഠനം, ജനകീയ ഇടപെടല്‍, ശാസ്ത്രപുസ്തക- മാസികാ പ്രചരണം, പ്രാദേശിക ജാഥകള്‍, വീട്ടുമുറ്റക്ലാസുകള്‍, കലാജാഥ എന്നിയൊക്കെ ഇക്കാലയളവില്‍ നടത്തും.

സംസ്ഥാന പദയാത്ര: വികസന കാമ്പയിന്റെ ഭാഗമായി 2012 ജനുവരിയില്‍ സംസ്ഥാനതലത്തിലുള്ള പദയാത്ര സംഘടിപ്പിക്കും. വളരെ വിപുലമായ രണ്ടു കാല്‍നട പ്രചരണ ജാഥകളാണ് നടത്തുന്നത്. കാസര്‍ക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നാരംഭിച്ച് എറണാകുളത്തു സമാപിക്കുന്നതായിരിക്കും പദയാത്ര. കേരളത്തിന്റെ ഇന്നത്തെ പോക്ക് ശരിയല്ലെന്ന് കരുതുന്ന എല്ലാ കലാ-സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകരേയും ഈ കാമ്പയിനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും.

സെപ്തംബര്‍ മൂന്നു മുതല്‍ മൂന്നു ദിവസമായി നടന്നുവന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. വികസന കാമ്പയിന്റെ ആസൂത്രണം, ശാസ്ത്രപ്രചരണം സംബന്ധിച്ച ക്ലാസ്, സംഘടനാ അവലോകനം, ശാസ്ത്രത്തിന്റെ സാമൂഹ്യ ധര്‍മം എന്ന ജെ ഡി ബര്‍ണാലിന്റെ ഗ്രന്ഥത്തെ പരിചയപ്പെടുത്തല്‍ എന്നിവയെല്ലാം ക്യാമ്പില്‍ നടക്കുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രൊ കെ പാപ്പുട്ടി, ഡോ എം പി പരമേശ്വരന്‍, ഡോ കെ എന്‍ ഗണേഷ്, ടി ഗംഗാധരന്‍, പ്രൊ ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ക്യാമ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

കെ ടി രാധാകൃഷ്ണന്‍ ടി പി ശ്രീശങ്കര്‍

പ്രസിഡന്റ് ജനറല്‍ സെക്രട്ടറിThursday, July 7, 2011

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം 2011

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍
'അടുക്കളയിലെ രസതന്ത്രം'
എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
നിത്യജീവിതത്തിലെ സമസ്തമേഖലയിലും സാന്നിദ്ധ്യമറിയിക്കുന്ന ശാസ്ത്രശാഖയായ രസതന്ത്രത്തിന്റെ
അടുക്കളയിലെ പ്രസക്തിയാവും ക്ലാസ് ചര്‍ച്ചചെയ്യുക.
ആലുവ യു.സി.കോളേജില്‍ നിന്നും രസതന്ത്ര വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത
പ്രൊഫ. ഡോ. കെ.പി. ഉണ്ണികൃഷ്ണന്‍ ക്ലാസ് നയിക്കും.

ജൂലൈ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക്
ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ നടക്കുന്ന
ഈ ക്ലാസ്സില്‍ താങ്കള്‍ സുഹൃത്തുക്കളുമൊത്ത് പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇതേസമയത്തു തന്നെ ബാലവേദിയും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
മൊഴൂര്‍ വേണു. (055-5130407)
മുരളി.ഐ.പി. (055-5379729)
Sharjah chapter conducting a class


'Chemistry in the Kitchen'


as part of celebration of

International Year of Chemistry 2011.

This class will be lead by Prof. Dr. K.P.Unnikrishnan, Retd. Head of Department, Chemistry. U.C.College, Alwaye.

For children there will be a Childrens forum (Balavedi) also at the same time.

Venu : Emirates National School, Sharjah.
Time : 2011 July 08, Friday 04.00 PM

More information please contact:
Mozhoor Venu : 055-5130407
Murali.I.P : 055-5379729

Wednesday, April 27, 2011

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഏഴാം വാർഷികം

സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ.ചാപ്റ്ററിന്റെ ഏഴാമത് വാർഷികം 29-04-2011 നു വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകീട്ട് 6.00 മണി വരെ നടക്കുന്നു. ഷാർജ, എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ വെച്ച് നടക്കുന്ന വാർഷിക സമ്മേളനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ശ്രീ.കെ.കെ.കൃഷ്ണകുമാർ പങ്കെടുക്കും.

താങ്കൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ
പ്രസിഡണ്ട് : മനോജ്കുമാർ
കോർഡിനേറ്റർ : അരുൺ പരവൂർ


കാര്യപരിപാടികൾ
(രാവിലെ 9.00 മണി മുതൽ വൈകീട്ട് 6.00 മണി വരെ)
 • രജിസ്ട്രേഷൻ
 • സ്വാഗതം
 • അനുശോചനം
 • അദ്ധ്യക്ഷപ്രസംഗം
 • ഉൽഘാടനം
 • പ്രമേയം
 • സംഘടനാ വാർഷിക റിപ്പോർട്ട് അവതരണം
 • സംഘടനാ സാമ്പത്തിക റിപ്പോർട്ട് അവതരണം
 • പ്രമേയം
 • സംഘടന - ശ്രീ .കെ.കെ.കൃഷ്ണകുമാർ
 • ഭാവി പ്രവർത്തന രേഖ
 • ഗ്രൂപ്പ് ചർച്ച
 • ഉച്ചഭക്ഷണം
 • കവിതാലാപനം
 • പ്രമേയം
 • ക്ലാസ്സ് - രസതന്ത്ര വർഷാചരണത്തിന്റെ പ്രാധാന്യം - അവതരണം പ്രൊഫഃ കെ.പി.ഉണ്ണികൃഷ്ണൻ
 • റിപ്പോർട്ട് ചർച്ച അവതരണം
 • പ്രമേയം
 • ക്ലാസ്സ് - പ്രപഞ്ചവും മനുഷ്യന്റെ വികാസവും - അവതരണം ശ്രീ .കെ.കെ.കൃഷ്ണകുമാർ
 • പരിഷദ് ഗാനം
 • ചർച്ചക്ക് മറുപടി
 • ക്രഡൻഷ്യൽ റിപ്പോർട്ട്
 • പുതിയ ഭാരവാഹിളുടെ തെരെഞ്ഞെടുപ്പ്
 • സമാപനം

Thursday, April 21, 2011

ഷാർജ ചാപ്റ്റർ വാർഷികം

സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏഴാം വാർഷികത്തിനു മുന്നോടിയായി നടക്കുന്ന ഷാർജ ചാപ്റ്റർ വാർഷികം
വെള്ളിയാഴ്ച (2011 ഏപ്രിൽ 22) ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ വെച്ച് ഉച്ചക്ക് 2.30 മുതൽ.
ഉൽഘാടകൻ :- പ്രൊഫസർ : കെ.പി.ഉണ്ണികൃഷ്ണൻ, രസതന്ത്ര വിഭാഗം മുൻ മേധാവി യു.സി.കോളേജ്, ആലുവ.

Wednesday, March 23, 2011

വിദ്യാഭ്യാസ സെമിനാര്‍

പ്രിയ സുഹൃത്തെ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ദുബായ് ചാപ്റ്റര്‍
ഏഴാം വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടിയായി
വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു

സ്ഥലം : ഗള്‍ഫ് മോഡല്‍ സ്കൂള്‍ , ഖിസൈസ്, ദുബായ്.
സമയം : 2011 മാര്‍ച്ച് 25, വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്

അവതാരകന്‍ : ശ്രീ. കെ.കെ. ശിവദാസന്‍ മാസ്റ്റര്‍
(ജില്ലാ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ - കോഴിക്കോടു്)

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉത്തമ പൌരനെ സൃഷ്ടിക്കുകയാണോ?
ഇതൊരു പഴയ ചോദ്യമാണു്.

വിവര വിസ്ഫോടനത്തിന്റെ വര്‍ത്തമാന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക്
ലഭിക്കുന്നത് ഉത്തമ മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണോ? എന്നത് ഏതൊരു
രക്ഷിതാവിനെയും അലട്ടുന്നതാണു്.

മാറിയ സാഹചര്യത്തിലെ വെല്ലുവിളികളെ നേരിടുന്നതിനു് അടുത്ത തലമുറയെ
സജ്ജരാക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന്
ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പറുകള്‍ :
050-395 17 55 അല്ലെങ്കില്‍ 050-488 90 76

ഈ അറിയിപ്പ് താങ്കളുടെ സുഹൃത്തുക്കളെയും അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു


സ്നേഹാദരങ്ങളോടെ
എ.എം.റിയാസ്
കോ-ഓര്‍ഡിനേറ്റര്‍
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ദുബായ് ചാപ്റ്റര്‍

Tuesday, February 22, 2011

അബുദാബി ചങ്ങാതിക്കൂട്ടം -2011 ഫെബ്രുവരി 25 ന്

ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് യു.എ.ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ചങ്ങാതിക്കൂട്ടം -2011 ഫെബ്രുവരി 25 ന് വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.അബുദാബിയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കളിയിലൂടെ പഠനമെന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് നയം നിറവേറ്റുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടത്തില്‍ ക്രാഫ്റ്റ്, സയന്‍സ്, തീയേറ്റര്‍, ഗെയിം എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചായിരിക്കും പരിപാടികള്‍. കളിയും കാര്യവും സമന്വയിപ്പിക്കുന്ന അദ്ധ്യയന പരിപാടിയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് കെ.എസ്.എസ്.പി. ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
050 581 0907, 0505 806 629, 050 311 6734, 050 4145 939
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.