
മലപ്പുറം: മേരിക്യൂറിയുടെ ജീവിതകഥയും രസതന്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ട് യുറീക്ക രസതന്ത്ര യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. 'ബുണ്‍റാകു' എന്ന പാവനാടകത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന രസതന്ത്രയാത്രയാണ് ജില്ലയിലെത്തിയത്.
സംസ്ഥാനതല രസതന്ത്രയാത്രയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് ഡോ. അനില്‍ ചേലേമ്പ്ര നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍, സെക്രട്ടറി സജി ജേക്കബ്, എ. ശ്രീധരന്‍, കെ. രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് ജാഥകളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. എ.കെ. കൃഷ്ണകുമാര്‍, ചെമ്രക്കാട്ടൂര്‍ സുബ്രഹ്മണ്യന്‍, സി.പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. 21വരെ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.
തിങ്കളാഴ്ച 10മണിക്ക് എടരിക്കോട് ജി.യു.പി.എസ്, കാരാട് എച്ച്.എസ്.എസ്, 12മണിക്ക് കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, എച്ച്.എസ്.എസ്. വാഴക്കാട്, മൂന്നുമണിക്ക് എ.യു.പി.എസ് മണ്ണഴി, ജി.എച്ച്.എസ്.എസ് അരീക്കോട്, അഞ്ചിന് താണിക്കല്‍, തച്ചണ്ണ എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക