Showing posts with label ശാസ്ത്രവര്‍ഷം. Show all posts
Showing posts with label ശാസ്ത്രവര്‍ഷം. Show all posts

Thursday, May 14, 2009

ശാസ്ത്ര വര്‍ഷം-വിളംബര ജാഥകള്‍ 19 മുതല്‍.

ശാസ്ത്ര വര്‍ഷത്തിന്റെ വിളംബരമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിളംബര ജാഥ സംക്ഖടിപ്പിക്കുന്നു.ഗലീലിയോ ഗലീലിയുടെ ടെലസ്കോപ്പ് നിരീക്ഷണത്തിന്റെ നാനൂറാം വാര്‍ഷികവും ചാള്‍സ് ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഹോമി ജെ ഭാഭയുടെ ജന്മശദാബ്ദി വര്‍ഷവുമായ 2009 ആണ് ശാസ്ത്രവര്‍ഷമായി ആചരിക്കുന്നത്.വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും നടക്കും. വിളംബരമായി രണ്ട് വാഹനജാഥകള്‍ പ്രയാണം നടത്തും.19ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.യു.രാധാകൃഷ്ണന്‍ ഉല്‍ക്ഖാടനം ചെയ്യും.വടക്കന്‍ ജാഥ 20ന് രാവിലെ 10മണിക്ക് പുതിയ തെരുവില്‍ നിന്ന് ആരംഭിച്ച് 23ന് വൈകിട്ട് കണ്ണാടിപറമ്പില്‍ സമാപിക്കും.തെക്കന്‍ ജാഥ 20ന് രാവിലെ 10 മണിക്ക് മുഴുപ്പിലങ്ങാട് നിന്ന് ആരംഭിച്ച് 23ന് വൈകീട്ട് ബ്ലാത്തൂരില്‍ സമാപിക്കും.വര്‍ഷാചരണത്തിന്റെ ഭാഗമായി ആരിരം ശാസ്ത്രക്ലാസ്സുകളും സംക്ഖടിപ്പിക്കും.

Friday, January 2, 2009

ശാസ്ത്രവര്‍ഷം 2009 ബ്ലോഗ് തുടങ്ങി

ശാസ്ത്രവര്‍ഷം 2009 പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ല ഒരു ബ്ലോഗ് തുടങ്ങി. ശാസ്ത്രവര്‍ഷം പരിപാടികളുടെ റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും വിവരങ്ങളും മറ്റും ബ്ലോഗില്‍ ലഭ്യമായിരിക്കും. 2009 ജനുവരി ഒന്നിന് ശാസ്ത്രവര്‍ഷം 2009 ന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുകയുണ്ടായി. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ആ പരിപാടിയുടെ വാര്‍ത്തകള്‍ ബ്ലോഗില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. scienceyear2009.blogspot.com എന്നതാണ് ബ്ലോഗ് വിലാസം.
എല്ലാ ജില്ലകളിലും നടക്കുന്ന ശാസ്ത്രവര്‍ഷം പരിപാടികള്‍ ബ്ലോഗില്‍ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടാവുന്നതാണ്. താത്പര്യമുള്ളവര്‍ എറണാകുളം ജില്ലാ പ്രവര്‍ത്തരുമായി ബന്ധപ്പെടുക. itpublic.in@gmail.com എന്ന വിലാസത്തില്‍ ഫോട്ടോ സഹിതമുള്ള വാര്‍ത്തകള്‍ അയക്കാവുന്നതാണ്.

Tuesday, December 30, 2008

വരൂ ടെലിസ്കോപ്പിലൂടെ പ്രപഞ്ചം കാണൂ.....

ശാസ്ത്രവര്‍ഷം 2009
400 വര്‍ഷങ്ങള്‍ക്കപ്പുറം 1609 ല്‍ ഒരു ദൂരദര്‍ശിനി ആകാശത്തേക്ക് തിരിഞ്ഞുനോക്കി....
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍, വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ , ശുക്രന്റെ വൃദ്ധിക്ഷയങ്ങള്‍, സൂര്യ കളങ്കം , എണ്ണമറ്റ നക്ഷത്രങ്ങള്‍ എല്ലാം കണ്‍മുന്നിലേക്ക്...
സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു..
ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് പുതിയ അറിവാകാന്‍ തുടങ്ങി...
ഡാര്‍വിന്‍ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചിട്ട് 150 വര്‍ഷം...
ചാള്‍സ് ഡാര്‍വിന്‍ ജനിച്ചിട്ട് 200 വര്‍ങ്ങള്‍..


ഈ പശ്ചാത്തലത്തില്‍ 2009 ശാസ്ത്രവര്‍ഷമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആചരിക്കുന്നു. വിവിധ സംഘടനകളുടെ സഹായത്തോടെ സെമിനാറുകള്‍, പരിശീലനങ്ങള്‍, നിരവധി ശാസ്ത്രക്ലാസുകള്‍ , പരീക്ഷണ നിരീക്ഷണങ്ങള്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നു.
ശാസ്ത്രവര്‍ഷം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 2009 ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വച്ച് ചന്ദ്രയാന്‍ ദൌത്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോ. ടി. കെ. അലക്സ് (ഡയറക്ടര്‍ ഐ.എസ്. എ.സി ബംഗളൂരു) നിര്‍വ്വഹിക്കുന്നു.
തുടര്‍ന്ന് വൈകിട്ട് 7 മണിക്ക് ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചുള്ള നക്ഷത്രനിരീക്ഷണവും , സി.ഡി പ്രദര്‍ശനവും ഉണ്ടാകും.
ഈ പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം.

പരിപാടികള്‍

ഉദ്ഘാടനം -- ഡോ. ടി.കെ അലക്സ് (ഡയറക്ടര്‍ ഐ.എസ്. എ.സി ബംഗളൂരു)
ശാസത്രക്ലാസ് -- പ്രൊ. കെ. പാപ്പൂട്ടി (ഡയറക്ടര്‍ , സര്‍വ്വവിജ്ഞാനകോശം)
ടെല്സ്കോപ്പിലൂടെ വാനനിരീക്ഷണം
വീഡിയോ പ്രദര്‍ശനം

Saturday, December 27, 2008

ശാസ്ത്രവര്‍ഷം 2009 ടെലിസ്കോപ്പ് പരിശീലനം

ശാസ്ത്രവര്‍ഷം 2009 സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വച്ച് നടക്കുന്നു. വൈകിട്ട് 4.30 ന് തുടങ്ങുന്ന പരിപാടി രാത്രിയോളം നീളും. ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്താന്‍ പൊതു ജനങ്ങള്‍ക്ക് അന്ന് അവസരമുണ്ട്.

ഇതിനായുള്ള പരിശീലനവും തൃപ്പൂണിത്തുറ അമ്വച്വര്‍ ആസ്ട്ട്രോണമി ഫോറത്തിന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ഡിസംമ്പര്‍ 26 ന് രണ്ടു മണിമുതല്‍ നടന്നു. ക്ലാസുകള്‍ക്ക് ഡോ. എന്‍. ഷാജി നേതൃത്വം നല്‍കി. അസ്ട്രോണമി ഫോറത്തിന്റെ ഉദ്ഘാടനം ശ്രീ സി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

(ടെലിസ്കോപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങിനെ? പരിശീലനത്തില്‍ നിന്നും..)


(ടെലിസ്കോപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങിനെ? പരിശീലനത്തില്‍ നിന്നും.. മറ്റൊരു ദൃശ്യം)



(ശ്രീ. സി. രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു....)