മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പരിസര ഉപസമിതിയുടെ പ്രകൃതിപഠന പരിപാടി 'കാടു മുതല്‍ കടലുവരെ' യുടെ ഒന്നാം ഘട്ട ക്യാമ്പ് ചോക്കാട്, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ സമാപിച്ചു. ജില്ലയിലെ വിവിധ പരിസ്ഥിതി മേഖലകളുടെ പ്രത്യേകതകളും അവനേരിടുന്ന വെല്ലുവിളികളും പഠിക്കുന്നതിനാണ് മൂന്നുഘട്ടങ്ങളിലായി ക്യാമ്പ് നടത്തുന്നത്.
ചോക്കാട് ജി.എം.യു.പി. സ്‌കൂളില്‍ ഡോ. ടി. സജീവ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. ടി.പി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്‌ണന്‍, എം. ഫസീല, ഷീബാ രാമചന്ദ്രന്‍, ഡോ. അന്‍സാര്‍, മേച്ചേരി മൊയ്‌തീന്‍, ടി.വി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. കാളികാവ് റെയ്‌ഞ്ച് ഓഫീസര്‍ ഹൈദ്രോസ് കുട്ടി, കെ.കെ. ശശിധരന്‍, കെ. രാജേന്ദ്രന്‍, ടി. അജിത്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. രണ്ടാംഘട്ടം നവംബറില്‍ മങ്കടയില്‍ നടക്കും.
Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts
Sunday, October 12, 2008
Tuesday, October 7, 2008
കാടുമുതല്‍ കടലുവരെ
മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന പരിസ്ഥിതി പഠനപരിപാടി 'കാടുമുതല്‍ കടലുവരെ' ഒക്ടോബര്‍ എട്ടിന് ആരംഭിക്കും. ആദ്യത്തെ ക്യാമ്പ് ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളിലായി ചോക്കാട്, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ നടക്കും. വനസന്ദര്‍ശനം, ഫിലിംപ്രദര്‍ശനം എന്നിവയുണ്ടാകും. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ മലപ്പുറം പരിഷത് ഭവനുമായി ബന്ധപ്പെടണം. ഫോണ്‍: 9447974767, 2734767.
Saturday, August 30, 2008
മരങ്ങള്‍ സംരക്ഷിക്കാന്‍
കൊല്ലം:ആശ്രാമം മുതല്‍ കടപ്പാക്കട വരെയുള്ള മരങ്ങള്‍ സംരക്ഷിച്ച് നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ സായാഹ്നധര്‍ണ നടത്തി. വികസിതരാഷ്ട്രങ്ങള്‍പോലും നഗരങ്ങളിലെ പച്ചപ്പുകള്‍ പരമാവധി സംരക്ഷിച്ചുകൊണ്ടാണ് നഗരവികസനം നടത്തുന്നതെന്നും കൊല്ലം കോര്‍പ്പറേഷനും അത്തരം സമീപനം സ്വീകരിക്കണമെന്നും ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത അന്താരാഷ്ട്രാ പരിസ്ഥിതിസംരക്ഷണസമിതി പ്രതിനിധി ഡോ. എസ്.ഫൈസി അഭിപ്രായപ്പെട്ടു.
പരിഷത്ത് ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്‌ണന്‍, കേന്ദ്ര നിര്‍വാഹകസമിതിയംഗം ജി.രാജശേഖരന്‍, പരിസര സബ്‌കമ്മിറ്റി ചെയര്‍മാന്‍ ഡോ. ക.കെ.അപ്പുക്കുട്ടന്‍, പ്രൊഫ.എന്‍.രവി എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എസ്. സാനു അധ്യക്ഷത വഹിച്ചു. പരിസര സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. എഫ്.ജോര്‍ജ്ജ് ഡിക്രൂസ് സ്വാഗതവും വികസന സബ്‌കമ്മിറ്റി കണ്‍വീനര്‍ വി.കെ.മധുസൂദനന്‍ നന്ദിയും പറഞ്ഞു. ധര്‍ണയ്‌ക്കുമുമ്പ് പരിഷത്ത് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിനും ധര്‍ണയ്‌ക്കും എസ്.രാജശേഖരവാര്യര്‍, വി.ജോണ്‍, ഉണ്ണിക്കൃഷ്‌ണന്‍, ജി.രാജു, വി.ചന്ദ്രശേഖരന്‍, ലില്ലി കര്‍ത്ത എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe to:
Posts (Atom)