മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പരിസര ഉപസമിതിയുടെ പ്രകൃതിപഠന പരിപാടി 'കാടു മുതല്‍ കടലുവരെ' യുടെ ഒന്നാം ഘട്ട ക്യാമ്പ് ചോക്കാട്, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ സമാപിച്ചു. ജില്ലയിലെ വിവിധ പരിസ്ഥിതി മേഖലകളുടെ പ്രത്യേകതകളും അവനേരിടുന്ന വെല്ലുവിളികളും പഠിക്കുന്നതിനാണ് മൂന്നുഘട്ടങ്ങളിലായി ക്യാമ്പ് നടത്തുന്നത്.
ചോക്കാട് ജി.എം.യു.പി. സ്‌കൂളില്‍ ഡോ. ടി. സജീവ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. ടി.പി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്‌ണന്‍, എം. ഫസീല, ഷീബാ രാമചന്ദ്രന്‍, ഡോ. അന്‍സാര്‍, മേച്ചേരി മൊയ്‌തീന്‍, ടി.വി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. കാളികാവ് റെയ്‌ഞ്ച് ഓഫീസര്‍ ഹൈദ്രോസ് കുട്ടി, കെ.കെ. ശശിധരന്‍, കെ. രാജേന്ദ്രന്‍, ടി. അജിത്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. രണ്ടാംഘട്ടം നവംബറില്‍ മങ്കടയില്‍ നടക്കും.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക