Friday, October 31, 2008
ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് കൊടിയേറി
മലപ്പുറം-പൂക്കോട്ടുംപാടം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് അമരമ്പലം പഞ്ചായത്തില്‍ തുടക്കമായി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ജില്ലയിലെ 12 പഞ്ചായത്തുകളിലാണ് നടക്കുക.
പൂക്കോട്ടുംപാടത്ത് ഉദ്‌ഘാടനത്തോടനുബന്ധിച്ച് കൂട്ടയോട്ടം, നാടന്‍പാട്ട്, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത പതാകയുയര്‍ത്തി. ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി.വിനോദ് ഉദ്‌ഘാടനംചെയ്‌തു. എന്‍.സി.പുല്ലങ്കോട്, എം.എം.കൃഷ്‌ണന്‍കുട്ടി, കെ.സി.വേലായുധന്‍, പി.യു.ജോണ്‍, കെ.പ്രസന്നന്‍, സി.പി.സുബ്രഹ്മണ്യന്‍, എന്‍.എന്‍.സുരേന്ദ്രന്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്കാരികോത്സവം
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക