വളാഞ്ചേരി: ശാസ്‌ത്ര സാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് മാറാക്കരയിലെ കാടാമ്പുഴയില്‍ തുടക്കമായി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന സാംസ്‌കാരികോത്സവങ്ങളിലെ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം കെ.ടി.ജലീല്‍ എം.എല്‍.എ ഉത്സവക്കൊടിക്കൂറ ഉയര്‍ത്തി നിര്‍വഹിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. എം.എന്‍.കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ഇടയത്ത് അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ എ.പി.മൊയ്‌തീന്‍കുട്ടി, കെ.പി.നാരായണന്‍, പി.പി.ബഷീര്‍, ഡോ.വി.ആര്‍.നായര്‍, കെ.ടി.കറപ്പന്‍കുട്ടി, കുറ്റിപ്പുറം ബി.ആര്‍,സി. ട്രെയ്‌നര്‍ രാധാമണി അയങ്കലത്ത്, പി.രമേഷ്‌കുമാര്‍, സജി ജേക്കബ്, കെ.കെ.ശശീന്ദ്രന്‍, കാടാമ്പുഴ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ മരവട്ടത്തുനിന്ന് തുടങ്ങിയ മാരത്തോണ്‍ കൂട്ടയോട്ടം കാടാമ്പുഴയില്‍ അവസാനിച്ചു.
സാംസ്‌കാരികോത്സവത്തിലെ മുഖ്യ ഇനമായ കൂട്ടചിത്രം വര ഒക്ടോ.25ന് നാലരയ്‌ക്ക് കാടാമ്പുഴയില്‍ നടക്കും. ജില്ലയിലെ പ്രമുഖരായ ചിത്രകാരന്മാര്‍ 20 മീറ്റര്‍ ദൈര്‍ഘ്യമുള്ള കൂറ്റന്‍ കാന്‍വാസില്‍ ചിത്രങ്ങള്‍ വരയ്‌ക്കും.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക