Thursday, October 9, 2008

നാടുണര്‍ത്തി ശാസ്ത്രസാംസകാരികോത്സവങ്ങള്‍ തുടങ്ങി.

കാസര്‍കോഡ്- ബന്തടുക്ക: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മുന്നാട്‌ ധിഷണാ അക്കാദമിയില്‍ ശാസ്‌ത്ര-സാംസ്‌കാരികോത്സവം നടത്തുന്നു. ഒക്ടോബര്‍ 6മുതല്‍ നവംബര്‍ ഒന്നുവരെ പരിപാടികള്‍ നീളും.

സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംശ്രീകള്‍ എന്നിവയുടെ സഹകരണത്തോടെ സെമിനാറുകള്‍, യുവസംഗമം, പരിശീലന ക്ലാസ്സുകള്‍, സംവാദം, മത്സരങ്ങള്‍, കര്‍ഷക സംഗമം, ജനപ്രതിനിധി സംഗമം എന്നിവ ഉണ്ടാകും.

ഗാന്ധി ചിത്രരചനാ മത്സരവും, ഉപന്യാസ മത്സരവും നടത്തുമെന്ന്‌ കണ്‍വീനര്‍ സി.സുരേഷും, ചെയര്‍മാന്‍ എം.അനന്തനും അറിയിച്ചു.

മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്ര സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

പരിപാടിയില്‍ സോപ്പുനിര്‍മ്മാണ പരിശീലനങ്ങള്‍, അങ്കണവാടി ടീച്ചര്‍മാര്‍ക്ക്‌ കളിക്കോപ്പ്‌ നിര്‍മ്മാണ പരിശീലനം, കാരണവര്‍ കൂട്ടം, ആരോഗ്യശില്‌പശാല, ഫിലിം ഫെസ്റ്റിവല്‍, ശാസ്‌ത്രപ്രഭാഷണപരമ്പര, പ്രദര്‍ശനങ്ങള്‍, ഭൗമോത്സവം, സമൂഹകൃഷി, കലാപരിപാടികള്‍ തുടങ്ങി പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഓരോ പരിപാടി നടത്തും. ഒക്ടോബര്‍ മധ്യത്തോടെയാണ്‌ പരിപാടികള്‍ ആരംഭിക്കുക.

ചുങ്കത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്‌.ഓമന ചെയര്‍പേഴ്‌സണും കെ.സി.മുരളീധരന്‍ ജനറല്‍കണ്‍വീനറുമായി സംഘാടക സമിതി രൂപവത്‌കരിച്ചു. യോഗത്തില്‍ വി.പി.വേലായുധന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

കെ.കെ.ജനാര്‍ദ്ദനന്‍, കെ.അരുണ്‍കുമാര്‍, അഡ്വ.കെ.കെ.രാധാകൃഷ്‌ണന്‍, ജോസ്‌ ജേക്കബ്‌, പി.ടി.യോഹന്നാന്‍, വി.എ.സജീം എന്നിവര്‍ സംസാരിച്ചു.

ബാലഭാസ്‌കരന്‍ സ്വാഗതവും കെ.സി.മുരളീധരന്‍ നന്ദിയും പറഞ്ഞു.


ചെറുവത്തൂര്‍:ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം എട്ടിന്‌ കുട്ടമത്ത്‌ യങ്‌മെന്‍സ്‌ ക്ലബ്ബില്‍ നടക്കും. 10 മണിക്ക്‌ യുവസംഗമം. അഞ്ചുമണിക്ക്‌ സാംസ്‌കാരികോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനമ്പത്ത്‌ ഗോവിന്ദന്‍ ഉദ്‌ഘാടനംചെയ്യും.

നവംബര്‍ 14വരെ നീണ്ടുനി'ുന്ന 100 ഓളം വിവിധങ്ങളായ പരിപാടികള്‍ക്ക്‌ ക്ലബ്ബുകളും വായനശാലകളും ആതിഥ്യമരുളും. സ്‌കൂളുകളില്‍ കുട്ടികളുടെ കലാജാഥ, ശാസ്‌ത്രകലാജാഥ, ബാലോത്സവങ്ങള്‍, യുവസംഗമങ്ങള്‍, സ്‌ത്രീ കൂട്ടായ്‌മ, സംവാദ സദസ്സുകള്‍, കാരണവക്കൂട്ടം, കവിയരങ്ങ്‌, കൈയെഴുത്ത്‌ മാസിക, പത്രം എന്നിവയുടെ പ്രകാശനം, കാര്‍ഷികോത്സവം, ചരിത്രാന്വേഷണ യാത്ര, നാടന്‍കലാമേള, പുസ്‌തക പ്രചാരണം തുടങ്ങിയവയാണ്‌ പരിപാടികള്‍. മുനമ്പത്ത്‌ ഗോവിന്ദന്‍ ചെയര്‍മാനും വി.ചന്ദ്രന്‍ വര്‍ക്കിങ്‌ ചെയര്‍മാനും പ്രേമരാജ്‌ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതി സാംസ്‌കാരികോത്സവത്തിന്‌ നേതൃത്വംനല്‌കും.

ഗുരുവായൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചാവക്കാട്‌ മേഖലാ കമ്മറ്റിയുടെ ഒരു മാസത്തെ ശാസ്‌ത്ര സംസ്‌കാരികോത്സവം ബുധനാഴ്‌ച തുടങ്ങും.

ബുധനാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ തമ്പുരാന്‍പടി സെന്ററില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ 'ആണവനയം' പൊതു സംവാദം നടക്കും. ഡോ. എം.പി. പരമേശ്വരന്‍ ഉദ്‌ഘാടനം ചെയ്യും. നവംബര്‍ 9നാണ്‌ സമാപനം.

1 comment:

  1. ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
    താങ്കളുടെ ബ്ലോഗ് േകരള ഇൻൈസഡ് ബ്ലോഗ് റോളിൽ ഉൾപെടുത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി േകരള ഇൻൈസഡ് ബ്ലോഗ് റോൾപേജിൽ ബ്ലോഗ് അഡ്രസ്സ് റ്റൈപ് ചെയ്ത ശേഷം തിരയൂ ബട്ടൺ ഞെക്കിയാൽ മതി. അല്ലെങ്കിൽ ബ്ലോഗ് റോളിൽ സ്വയം തിരയുകയും ആവാം.
    കേരള ഇൻ സൈഡ് ബ്ലോഗ്ഗ് റോൾ കാണാൻ ഇവിടെ keralainside blogroll.ഞെക്കുക

    ഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും വിഭാഗീകരിക്കുന്നതിനും നിങളുടെ ഫീഡ് ലിങ്ക് ഉപയോഗികകാം.
    കൂടുതൽ വിവരങൾക്ക് ഇവിടെ.
    സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക