Showing posts with label ബാലവേദി. Show all posts
Showing posts with label ബാലവേദി. Show all posts

Thursday, May 20, 2010

ബാലവേദി പ്രവര്‍ത്തനങ്ങള്‍ - കവി പി.കെ.ഗോപി ഉല്‍ഘാടനം ചെയ്യും.

സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പ്രധാന പ്രവര്‍ത്തന മേഖല കളിലൊന്നാണ് ബാലവേദികള്‍ എന്നറിയാമല്ലോ? കുട്ടികളില്‍ ശാസ്ത്രാഭിരുചിയും, പാരിസ്ഥിതികാവബോധവും, സാമൂഹ്യബോധവും, രാജ്യസ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷത്ത് ബാലവേദി രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. വിവിധങ്ങളായ പ്രവര്‍ത്തങ്ങള്‍ (ചങ്ങാതിക്കൂട്ടം, പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന) ഈ രംഗത്ത് നടത്തി വരുന്നു.

2010 മെയ് 21നു വെള്ളിയാഴ്ച, ഉച്ചക്ക് 2.30ന്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയാണ്.
അതിഥികളായെത്തുന്ന കവി. പി.കെ.ഗോപിയും, ടി.ഗംഗാധരന്‍ മാഷും (കേരള ശാസ്ത്രസാഹിത്യ പരിഷത് മുന്‍ ജനറല്‍ സെക്രട്ടറി.) ഈ ചടങ്ങിനെ ധന്യമാക്കുന്നു.

കുട്ടികളുമൊത്ത് പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിണമെന്നഭ്യര്‍ത്ഥിക്കുന്നു.
ദയവായി താങ്കളുടെ സുഹൃദ് വലയത്തിലും ഈ വിവരം അറിയിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 06-5725810 അല്ലെങ്കില്‍ 050-3097209 വിളിക്കുക.



സ്നേഹത്തോടെ ...


ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഷാര്‍ജ ചാപ്റ്റര്‍.

പ്രസിഡണ്ട്
അഡ്വഃ ശ്രീകുമാരി

കോര്‍ഡിനേറ്റര്‍
വേണു മുഴൂര്‍.

Wednesday, September 3, 2008

പരിശീലനം സംഘടിപ്പിച്ചു

മലപ്പുറം: ഓണാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മേഖലാതലത്തില്‍ 'പൊന്നോണക്കൂട്ടങ്ങള്‍' സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാപരിശീലനം പരിഷത്‌ഭവനില്‍ നടന്നു. പി.രമേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. ടി.വി.ഗോവിന്ദന്‍കുട്ടി, കെ.ശ്രീധരന്‍, പി.വിനയന്‍ എന്നിവര്‍ നേതൃത്വംനല്‌കി.

ബാലവേദി ക്യാമ്പ്‌ സമാപിച്ചു

കണ്ണൂര്‍-ചൂളിയാട്‌: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ ബാലവേദി ക്യാമ്പ്‌ സമാപിച്ചു. ഓണാവധിക്ക്‌ ബാലവേദി സംഘടിപ്പിക്കുന്ന 'പൊന്നോണ കൂട്ടങ്ങള്‍' എന്ന പരിപാടിയുടെ പരിശീലനവും നടന്നു. നവോദയ ഗ്രന്ഥാലയത്തില്‍ മലപ്പട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.ഗോപാലന്‍ അധ്യക്ഷനായി. പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍, കെ.വി.ശ്യാമള, ഇ.സോമസുന്ദരന്‍, പട്ടം ഭാസ്‌കരന്‍, കെ.പി.രാമകൃഷ്‌ണന്‍, രമേശന്‍ കടൂര്‍, കൃഷ്‌ണന്‍ കുറിയ, സുരേന്ദ്രന്‍ കടമ്പേരി, ബിജു നിടുവാലൂര്‍ എന്നിവര്‍ സംസാരിച്ചു. പി.പി.ലക്ഷ്‌മണന്‍ സ്വാഗതവും ടി.ഷിജു നന്ദിയും പറഞ്ഞു.

Sunday, August 31, 2008

പൊന്നോണക്കൂട്ടങ്ങളുടെ പരിശീലനം ഇന്ന്‌

മലപ്പുറം: ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഓണക്കാലത്ത്‌ സംഘടിപ്പിക്കുന്ന പൊന്നോണക്കൂട്ടങ്ങളുടെ പരിശീലനം ഞായറാഴ്‌ച രാവിലെ 10 മുതല്‍ മലപ്പുറം ബസ്‌സ്റ്റാന്‍ഡിന്‌ സമീപമുള്ള പരിഷത്ത്‌ ഭവനില്‍ നടക്കും. കുരുത്തോലകള്‍ ഉപയോഗിച്ച്‌ വിവിധ അലങ്കാര വസ്‌തുക്കള്‍ നിര്‍മിക്കുന്ന കുരുത്തോലക്കളരിക്ക്‌ പി.വി. ഗോവിന്ദനുണ്ണി നേതൃത്വംനല്‌കും. ഒറിഗാമി, പസിലുകള്‍ എന്നിവയ്‌ക്ക്‌ ശ്രീധരനും നേതൃത്വംനല്‍കും. പൊന്നോണക്കൂട്ടങ്ങളുടെ പ്രവര്‍ത്തന മൊഡ്യൂളുകള്‍ ബാലവേദി ജില്ലാ കണ്‍വീനര്‍ പി. വിനയന്‍ അവതരിപ്പിച്ചു. പരിശീലന താത്‌പര്യമുള്ള ബാലവേദി പ്രവര്‍ത്തകരും അധ്യാപകരും രാവിലെ 10ന്‌ മുമ്പായി പരിഷത്ത്‌ ഭവനില്‍ എത്തിച്ചേരണമെന്ന്‌ ജില്ലാ സെക്രട്ടറി പി. രമേശ്‌കുമാര്‍ അറിയിച്ചു. ഫോണ്‍: 9447974767.