Showing posts with label മൂല്യനിര്‍ണയം. Show all posts
Showing posts with label മൂല്യനിര്‍ണയം. Show all posts
Thursday, September 4, 2008
ടെര്‍മിനല്‍ പരീക്ഷ: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് പരിഷത്ത്
മാനന്തവാടി: പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ നിരാകരിച്ച് ടെര്‍മിനല്‍ പരീക്ഷാരീതി നടപ്പാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ലാസ്‌മുറി അനുഭവങ്ങളുടെ ഭാഗമായിത്തന്നെ നടക്കുന്ന നിരന്തര മൂല്യനിര്‍ണയത്തില്‍ ഓരോ കുട്ടിയുടെയും പ്രകടനം കൃത്യമായി നിര്‍ണയിക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയും. അനുഭവക്രമത്തില്‍ ആവശ്യമായ മാറ്റവും വരുത്താം. സാമ്പ്രദായിക രീതിയിലുള്ള വിലയിരുത്തലായി മൂല്യനിര്‍ണയത്തെ കാണുന്നവര്‍ക്കാണ് ടെര്‍മിനല്‍ പരീക്ഷ നടത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ളത്. ക്ലാസ്‌മുറിയിലെ അധ്യയനസമയം വര്‍ധിപ്പിക്കാനും കൂടി ഉദ്ദേശിച്ചാണ് ദേശീയ-സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് വര്‍ഷത്തില്‍ രണ്ടു ടെര്‍മിനല്‍ മൂല്യനിര്‍ണയം മതി എന്ന് നിര്‍ദേശിച്ചത്. അതനുസരിച്ച് ഒന്നാം ടെര്‍മിനല്‍ മൂല്യനിര്‍ണയം ഒക്ടോബറില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കാനിരിക്കുകയാണ്. അതിനുമുമ്പ് ഓണപ്പരീക്ഷയെന്ന ഓമനപ്പേരിലുള്ള പരീക്ഷാ നടത്തിപ്പിന്റെ പിന്നില്‍ സാമ്പത്തികലക്ഷ്യമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. പി.വി. സന്തോഷ്, വി.കെ. മനോജ്, പി.പി. ബാലചന്ദ്രന്‍, കെ.ടി. ശ്രീവത്സന്‍, ടി.പി. സന്തോഷ്, പി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ലേബലുകള്‍:
പരിഷത്ത്,
പാഠ്യപദ്ധതി,
മൂല്യനിര്‍ണയം
Subscribe to:
Posts (Atom)