Showing posts with label കടപ്പാട് : ടി.കെ.ഡി. Show all posts
Showing posts with label കടപ്പാട് : ടി.കെ.ഡി. Show all posts

Monday, September 1, 2008

ശാസ്ത്ര സാംസ്കാരികോത്സവം

വരുന്ന ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവം സംക്ഖടിപ്പിക്കും.

ഇതിനോടനുബന്ധിച്ച് ശാസ്ത്ര ക്ലാസ്സുകള്‍, രചനോത്സവം, വായനോത്സവം, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, ബാലോത്സവം, യുവ സംഗമം, വനിതാ സംഗമം, ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനങ്ങള്‍ തുടങ്ങിയ വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കി വരുന്നു.

കേരളത്തിന്റെ പൊതു മണ്‍ധലത്തെ പകുത്തെടുക്കുന്ന കമ്പോളത്തിനും മത സാമുദായികതക്കുമെതിരായ ശക്തമായ പ്രാദേശിക ചെറുത്തുനില്‍പ്പുകളുടെ തുടക്കമായി ഈ പ്രവര്‍ത്തനങ്ങളെ മാറ്റുമെന്ന് ഈ പരിപാടിയോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ പ്രത്യേക നിര്‍ദ്ദേശത്തില്‍ പറയുന്നു.