Showing posts with label സംസ്ഥാനവാര്‍ഷികം. Show all posts

Sunday, February 14, 2010
Thursday, February 26, 2009
കേരളത്തിന്റെ മദ്യാസക്തി
(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം)
കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകര്‍ക്കുന്ന പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. പ്രതിവര്‍ഷം 9 ലിറ്റര്‍ ആണെന്നാണ് പുതിയ കണക്ക്. അതായത് 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2%വും മദ്യപാനികളാണ്. ഇന്ത്യന്‍ ശരാശരി 31.9% ആണ്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് 7500 കോടി രൂപയുടെ ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗികമായ കണക്ക്. 2007-2008 ല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം വിറ്റുവരവ് 3670 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 527 കോടിരൂപ കൂടുതലാണിത്. അതായത് 17% വര്‍ദ്ധന. 2008-09 ല്‍ ചുരുങ്ങിയത് 20% വര്‍ദ്ധന കണക്കാക്കിയാല്‍ ഏതാണ്ട് 3750 കോടി രൂപയോളം സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യത്തിനായി ജനങ്ങള്‍ ചിലവാക്കുന്നു. ഇതിനുപുറമെ പട്ടാള ക്യാന്റീന്‍ വഴിയുള്ളതും, കള്ള്, കള്ളവാറ്റ്, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7500 കോടി രൂപയോളമായേക്കും. കേരളത്തിലെ ഇപ്പോഴത്തെ അരിക്കച്ചവടം വര്‍ഷത്തില്‍ 2880 കോടി രൂപയുടേതാണ്.
കേരളത്തില്‍ മദ്യപാനത്തിന്റെ തീവ്രത കൂടികൊണ്ടിരിക്കയാണ്. 20 വര്‍ഷം മുന്‍പ് 300 ല്‍ ഒരാളാണ് കേരളത്തില്‍ മദ്യപാനിയെന്നുണ്ടെങ്കില്‍ ഇപ്പോഴത് 20 ല്‍ ഒരാളായി വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986 ല്‍ 19 വയസ്സായിരുന്നത് 1990 ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇത് വീണ്ടും കുറഞ്ഞ് 13 ആയിരിക്കുന്നു.
കേരളത്തിലെ ഔദ്യോഗിക മദ്യവില്പനയുടെ കുത്തക, സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷനാണ്. 1984-ലാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഇതിന്റെ വിറ്റുവരവ് ഓരോവര്‍ഷവും ഗണ്യമായി കൂടികൊണ്ടിരിക്കയാണ്. 1984-ല്‍ 55 കോടി രൂപയായിരുന്നത് ഇപ്പോള്‍ 3750 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ കെ.എസ്.ബി.സി.യുടെ 16 മൊത്തവിതരണ കേന്ദ്രങ്ങളും 330 ചില്ലറ വിതരണ കേന്ദ്രങ്ങളും, കണ്‍സ്യൂമര്‍ ഫെഡിന്ന് 46 ചില്ലറ കേന്ദ്രങ്ങളുമുണ്ട്. ഇതിനുപുറമെ പട്ടാളകേന്റീനുകള്‍ സ്വകാര്യബാറുകള്‍ കെ.ടി.ഡി.സി.ബിയര്‍ പാര്‍ലറുകള്‍, സ്വകാര്യ ക്ലബ്ബുകള്‍, അസംഖ്യം അനധികൃത വില്പനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ മദ്യവില്പനാ സംവിധാനം. ഇതിനുപുറമെ ധാരാളം കള്ള് ഷാപ്പുകളും ഉണ്ട്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ കള്ളിന്റെ അളവില്‍ യാതൊരു പൊരുത്തവുമില്ല. കള്ളിന്റെ ഉല്പാദനത്തേക്കാള്‍ എത്രയോ കൂടുതലാണ് വില്പന.
റോഡപകടങ്ങളില്‍ 60% വും മദ്യപാനം മൂലമാണത്രെ. മദ്യഷാപ്പുകളുടെ ഒഴിവുദിനങ്ങളില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളുടെ അപകടം വളരെ കുറയുന്നതായി കണക്കുകള്‍ കാണിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിത ശൈലീരോഗത്തിന്റെ നിരക്കാകട്ടെ വളരെ കൂടുതലുമാണ് - 63% പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31% പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണെന്നും അറിയുന്നു. അതിനാല്‍ മദ്യപാനികള്‍ക്ക് വലിയൊരു തുക ചികിത്സക്കായി കണ്ടെത്തേണ്ടി വരുന്നു. ഇത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പിന്നെയും മോശമാക്കുന്നു.
കേരളത്തില്‍ സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, ഗൃഹപ്രവേശം, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷ ദിവസങ്ങള്‍, ഉത്സവം എന്നിങ്ങനെ. കൈക്കൂലി വാങ്ങുന്നവര്‍ക്കിടയിലെ മദ്യ ഉപഭോഗവും, കൈക്കൂലിയായി ‘കുപ്പി’ നല്‍കുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങള്‍ പോലും ആഘോഷദിനങ്ങളായി മാറികൊണ്ടിരിക്കുകയാണ്. മദ്യവില്പന തിമിര്‍ക്കുന്ന ദിവസങ്ങളാണിവ.
അമിത മദ്യപാനം ഒരു ആരോഗ്യ പ്രശ്നമാണെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലും പ്രധാനമാണ് അതുണ്ടാക്കുന്ന കുടുംബപ്രശ്നങ്ങള്‍. ഇത് അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കുട്ടികള്‍ക്ക് പഠിക്കാനും വളരാനും വേണ്ട പണം കുടിച്ചു കളയുന്നു എന്നത് മാത്രമല്ല, മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗാര്‍ഹിക അന്തരീക്ഷം തന്നെ മദ്യപാനം വഴി ഇല്ലാതാകുന്നു.
കേരളത്തിലെ മദ്യലോബി വളരെ ശക്തമാണ്. മദ്യലോബിക്ക് സ്വാധീനമില്ലാത്ത മേഖല വളരെ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മദ്യപാനത്തിനെതിരാണെങ്കിലും, അവയെല്ലാം ബോധവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുന്നുവെങ്കിലും ഒരു പാര്‍ട്ടിയും മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഒരു പ്രധാന പ്രവര്‍ത്തനമായി ഏറ്റെടുക്കുന്നില്ല. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് ഏതാനും അരാഷ്ട്രീയ വാദികളുടെയും മത മേലദ്ധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്.
കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകര്‍ക്കുന്ന പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. പ്രതിവര്‍ഷം 9 ലിറ്റര്‍ ആണെന്നാണ് പുതിയ കണക്ക്. അതായത് 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2%വും മദ്യപാനികളാണ്. ഇന്ത്യന്‍ ശരാശരി 31.9% ആണ്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് 7500 കോടി രൂപയുടെ ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗികമായ കണക്ക്. 2007-2008 ല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം വിറ്റുവരവ് 3670 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 527 കോടിരൂപ കൂടുതലാണിത്. അതായത് 17% വര്‍ദ്ധന. 2008-09 ല്‍ ചുരുങ്ങിയത് 20% വര്‍ദ്ധന കണക്കാക്കിയാല്‍ ഏതാണ്ട് 3750 കോടി രൂപയോളം സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യത്തിനായി ജനങ്ങള്‍ ചിലവാക്കുന്നു. ഇതിനുപുറമെ പട്ടാള ക്യാന്റീന്‍ വഴിയുള്ളതും, കള്ള്, കള്ളവാറ്റ്, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7500 കോടി രൂപയോളമായേക്കും. കേരളത്തിലെ ഇപ്പോഴത്തെ അരിക്കച്ചവടം വര്‍ഷത്തില്‍ 2880 കോടി രൂപയുടേതാണ്.
കേരളത്തില്‍ മദ്യപാനത്തിന്റെ തീവ്രത കൂടികൊണ്ടിരിക്കയാണ്. 20 വര്‍ഷം മുന്‍പ് 300 ല്‍ ഒരാളാണ് കേരളത്തില്‍ മദ്യപാനിയെന്നുണ്ടെങ്കില്‍ ഇപ്പോഴത് 20 ല്‍ ഒരാളായി വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986 ല്‍ 19 വയസ്സായിരുന്നത് 1990 ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇത് വീണ്ടും കുറഞ്ഞ് 13 ആയിരിക്കുന്നു.കേരളത്തിലെ ഔദ്യോഗിക മദ്യവില്പനയുടെ കുത്തക, സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷനാണ്. 1984-ലാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഇതിന്റെ വിറ്റുവരവ് ഓരോവര്‍ഷവും ഗണ്യമായി കൂടികൊണ്ടിരിക്കയാണ്. 1984-ല്‍ 55 കോടി രൂപയായിരുന്നത് ഇപ്പോള്‍ 3750 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ കെ.എസ്.ബി.സി.യുടെ 16 മൊത്തവിതരണ കേന്ദ്രങ്ങളും 330 ചില്ലറ വിതരണ കേന്ദ്രങ്ങളും, കണ്‍സ്യൂമര്‍ ഫെഡിന്ന് 46 ചില്ലറ കേന്ദ്രങ്ങളുമുണ്ട്. ഇതിനുപുറമെ പട്ടാളകേന്റീനുകള്‍ സ്വകാര്യബാറുകള്‍ കെ.ടി.ഡി.സി.ബിയര്‍ പാര്‍ലറുകള്‍, സ്വകാര്യ ക്ലബ്ബുകള്‍, അസംഖ്യം അനധികൃത വില്പനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ മദ്യവില്പനാ സംവിധാനം. ഇതിനുപുറമെ ധാരാളം കള്ള് ഷാപ്പുകളും ഉണ്ട്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ കള്ളിന്റെ അളവില്‍ യാതൊരു പൊരുത്തവുമില്ല. കള്ളിന്റെ ഉല്പാദനത്തേക്കാള്‍ എത്രയോ കൂടുതലാണ് വില്പന.
കേരളത്തില്‍ സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, ഗൃഹപ്രവേശം, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷ ദിവസങ്ങള്‍, ഉത്സവം എന്നിങ്ങനെ. കൈക്കൂലി വാങ്ങുന്നവര്‍ക്കിടയിലെ മദ്യ ഉപഭോഗവും, കൈക്കൂലിയായി ‘കുപ്പി’ നല്‍കുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങള്‍ പോലും ആഘോഷദിനങ്ങളായി മാറികൊണ്ടിരിക്കുകയാണ്. മദ്യവില്പന തിമിര്‍ക്കുന്ന ദിവസങ്ങളാണിവ.
കേരളത്തിലെ മദ്യലോബി വളരെ ശക്തമാണ്. മദ്യലോബിക്ക് സ്വാധീനമില്ലാത്ത മേഖല വളരെ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മദ്യപാനത്തിനെതിരാണെങ്കിലും, അവയെല്ലാം ബോധവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുന്നുവെങ്കിലും ഒരു പാര്‍ട്ടിയും മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഒരു പ്രധാന പ്രവര്‍ത്തനമായി ഏറ്റെടുക്കുന്നില്ല. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് ഏതാനും അരാഷ്ട്രീയ വാദികളുടെയും മത മേലദ്ധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്.
ലേബലുകള്‍:
അദ്ധ്യക്ഷപ്രസംഗം,
പാലക്കാട്,
സംസ്ഥാനവാര്‍ഷികം
Wednesday, February 18, 2009
പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു
പാലക്കാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാംജന്മവാര്‍ഷികാചരണത്തിന്റെയും പശ്ചാത്തലത്തില്‍ വിപുലമായ ശാസ്ത്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഗവേഷണ സ്ഥാപനങ്ങളിലും പൊതുവേദികളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ബഹുജനസംഘടനകള്‍, ക്ളബുകള്‍, വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, അയല്‍ക്കുട്ടങ്ങള്‍ തുടങ്ങിയവയെ സംഘടിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും ശാസ്ത്രവര്‍ഷ സമിതികള്‍ രൂപീകരിക്കും. ഏപ്രില്‍ 5ന് സംസ്ഥാനവ്യാപകമായി ശാസ്ത്രപ്രചാരണദിനം ആചരിക്കും. വാനോത്സവം, തെരുവോര സിഡി പ്രദര്‍ശനം, ശാസ്ത്ര വണ്ടിപ്രയാണം, ടെലിസ്കോപ്പ് നിര്‍മാണ ശില്‍പ്പശാല, നക്ഷത്രനിരീക്ഷണം, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, വിജ്ഞാനോത്സവം, ശാസ്ത്രപുസ്തക മാസിക പ്രചാരണം, ശാസ്ത്ര സാംസ്കാരികോത്സവം, ബാലവേദി പരിപാടികള്‍, യുവസംഗമങ്ങള്‍,ഗലീലിയോ നാടകാവതരണം എന്നിവ സംഘടിപ്പിക്കും. 10,000 ശാസ്ത്രക്ളാസുകള്‍ നടത്തും. അത്ഭുതകരമായ ആകാശം, മാനുഷരെല്ലാരും ഒന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളിലാണ് ക്ളാസുകള്‍. മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കവന്‍ഷനും യൂണിറ്റ് കവന്‍ഷനും വിളിച്ചുചേര്‍ക്കും. വിദ്യാഭ്യാസരംഗത്ത് നൂതന മാതൃകകള്‍ക്കായുള്ള അന്വേഷണം തുടരും. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകരുടെ വിപുലമായ കൂട്ടായ്മ ഉണ്ടാക്കുക, ജനകീയാരോഗ്യ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക, വികസനരംഗത്ത് പുതിയ അന്വേഷണങ്ങള്‍ നടത്തി മാതൃകകള്‍ സൃഷ്ടിക്കുക, പ്രാദേശികമായ ഇടപെടലുകള്‍ നടത്തുക, ശ്രദ്ധേയമായ പരിസര പ്രശ്നങ്ങളില്‍ പദ്ധതികളുടെ പാരിസ്ഥിതികാഘാതം, ഭൂപരിവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ആഴത്തില്‍ പഠിച്ച് ഇടപെടുക, സ്ത്രീപദവി പഠനം പൂര്‍ത്തീകരിക്കുക, കൌമാരക്കാരുടെ ഇടയില്‍ ജെന്റര്‍ സെന്‍സിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രാദേശിക പ്രതിരോധ കൂട്ടായ്മകള്‍ രൂപീകരിക്കുക, സ്വതന്ത്രസോഫ്റ്റ്വെയര്‍ വ്യാപകമാക്കുക, മലയാളം കംപ്യൂട്ടിങ് വ്യാപകമാക്കുക തുടങ്ങിയ മറ്റ് പ്രവര്‍ത്തന നിര്‍ദേശങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ഡോ. ആര്‍വിജി മേനോന്‍, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. കെ പി അരവിന്ദന്‍ എന്നിവര്‍ ശാസ്ത്ര വര്‍ഷം പരിപാടി വിശദീകരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഭാവി പരിപാടി അവതരിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം മേധാവി ഡോ. പി ആര്‍ മനീഷ്കുമാര്‍ ഡിഎന്‍എ സാങ്കേതികവിദ്യയെക്കുറിച്ച് ക്ളാസെടുത്തു.
മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം തുടങ്ങും.
പാലക്കാട്: മദ്യാസക്തിയില്‍ കേരളം മുന്നിലെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കേരളീയസമൂഹം നേരിടുന്ന ഗുരുതര ഭവിഷ്യത്തിലേക്കാണ് പ്രമേയം വിരല്‍ചൂണ്ടുന്നത്. അപകടകരമായ മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. 30 കോടി ലിറ്ററോളം മദ്യം കേരളം ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2 ശതമാനവും മദ്യപാനികളാണ്. വര്‍ഷത്തില്‍ ഏതാണ്ട് 7,500 കോടി രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ കേരളത്തില്‍ ചെലവാകുന്നതായാണ് അനൌദ്യോഗിക കണക്ക്. 2007-08ല്‍ ബിവറേജസ് കോര്‍പറേഷന്റെ മാത്രം വിറ്റുവരവ് 3,670 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 527 കോടി രൂപ കൂടുതലാണിത്. 17 ശതമാനത്തിന്റെ വര്‍ധന. പട്ടാള കാന്റീന്‍ വഴിയുള്ളതും കള്ള്, വ്യാജവാറ്റ്, വ്യാജമദ്യം എന്നിവയുടെ വില്‍പ്പനയും വിവിധതരം ലഹരി വസ്തുക്കളും ചേര്‍ന്നാല്‍ ഏതാണ്ട് 7,500 കോടി രൂപയോളം 2008ല്‍ ആയേക്കും. കേരളത്തില്‍ 20 വര്‍ഷം മുമ്പ് 300ല്‍ ഒരാളായിരുന്നു മദ്യപാനി .ഇപ്പോഴത് 20ല്‍ ഒരാളായി വര്‍ധിച്ചു. മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം 1986ല്‍ 19 വയസായിരുന്നത് 1990ല്‍ 17 ആയും 1994 ല്‍ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോഴത് 13 ആണ്. റോഡപകടങ്ങള്‍ 60 ശതമാനവും മദ്യപാനം മൂലമാണ് ഉണ്ടാകുന്നത്. മദ്യഷാപ്പുകളുടെ ഒഴിവുദിനത്തില്‍ കേരളത്തില്‍ റോഡപകടങ്ങള്‍, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ അപകടം കുറയുന്നതായി കണക്കുകള്‍ പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളില്‍ കുറഞ്ഞുവരികയാണ്. അവര്‍ക്കിടയില്‍ ജീവിതശൈലീരോഗത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. 63 ശതമാനം പേര്‍ക്ക് പ്രമേഹരോഗമുള്ളതായും 31 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണ്. സുഖദുഃഖങ്ങള്‍ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്. വിവാഹം, ജനനം, മരണം, വീടുപണി, സാമൂഹ്യ ആഘോഷങ്ങള്‍, വിശേഷദിവസങ്ങള്‍, ഉത്സവം എന്നിങ്ങനെ എല്ലാറ്റിനും മദ്യ ഉപയോഗിക്കുന്നു. ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങളില്‍പോലും മദ്യവില്‍പ്പന തിമിര്‍ക്കുന്ന ദിവസങ്ങളായിരിക്കുന്നു. മദ്യം ഉണ്ടാക്കുന്നകുടുംബപ്രശ്നങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അമിത ലഹരി ഉപയോഗത്തെ ഇല്ലാതാക്കാന്‍ അതിബൃഹത്തായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇതിന് മുന്‍കൈ എടുക്കണമെന്ന് കേരളത്തിലെ എല്ലാ ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.
(ദേശാഭിമാനി ദിനപത്രം 16-02-2009)

പത്രവാര്‍ത്ത,
പാലക്കാട്,
സംസ്ഥാനവാര്‍ഷികം
വികസനപദ്ധതികള്‍ സംബന്ധിച്ച് ജനം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു
പാലക്കാട്: വികസനപദ്ധതികള്‍ സംബന്ധിച്ച് ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്ന് ശാസ്‌ത്രസാഹിത്യ പരിഷത്ത്. വികസനം ആര്‍ക്കുവേണ്ടിയാണോ അവരോട് കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കണമെന്നാണ് പരിഷത്ത് നിര്‍ദേശിക്കുന്നത്. പരിഷത്തിന്റെ പുതിയ സംസ്ഥാനനേതൃത്വം പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എസ്.എ. ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ താളം തെറ്റിയപോക്കിനെയും ബി.ഒ.ടി.യും എക്‌സ്‌പ്രസ് ഹൈവേ പുതിയപേരില്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങളെയും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
എസ്.എസ്.എ., വിദ്യാഭ്യാസ് വകുപ്പ്, ക്യു.ഐ.പി., എസ്.ഐ.ഇ.എം.എ.ടി. ഡയറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തി ഇതുവരേക്കും ഏകോപിപ്പിക്കാനായിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശമുണ്ട്.
പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച് പശ്ചാത്തലസൗകര്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയും പരിഷ്‌കരിക്കപ്പെടാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നും എസ്.എസ്.എ.യിലൂടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പലതും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ പാതിവഴിക്ക് പൊലിഞ്ഞുതീരുന്നുവെന്നും വിദ്യാഭ്യാസ നവീകരണശ്രമങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടത്ര ഗുണപരമായില്ലെന്നും പരിഷത്ത് ആശങ്ക പ്രകടിപ്പിക്കുന്നു.
ക്ലസ്റ്റര്‍പരിശീലനങ്ങള്‍ വെറും ചടങ്ങുകളായി മാറിയെന്നുള്ള പ്രതിപക്ഷാനുകൂല അധ്യാപക സംഘടനകളുടെ ഏറെക്കാലത്തെ വിമര്‍ശം ശാസ്‌ത്രസാഹിത്യപരിഷത്തും ഇതോടെ ശരിവെക്കുകയാണ്. ഗ്രേഡിങ് സമ്പ്രദായം പിഴവുകള്‍തീര്‍ത്ത് മെച്ചപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ദേശീയപാതാവികസന പദ്ധതിയില്‍ സര്‍ക്കാര്‍ ബി.ഒ.ടി. വത്‌കരണം നടപ്പാക്കുന്നത് ചെറുത്തുതോല്‌പിക്കണമെന്ന് മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
എക്‌സ്‌പ്രസ് ഹൈവേ തെക്കുവടക്ക് ഇടനാഴിയെന്ന പേരില്‍ പുനരവതരിപ്പിക്കുന്നതിനെതിരെയും പരിഷത്ത് പ്രമേയത്തില്‍ നിലപാട് വ്യക്തമാക്കുന്നു. സമഗ്ര ഭൂവിനിയോഗനിയമം നടപ്പിലാക്കുക, ദേശീയ ജൈവ, സാങ്കേതികവിദ്യാ നിയന്ത്രണ നിയമം പിന്‍വലിക്കുക, തണ്ണീര്‍ത്തടങ്ങള്‍ ഏറ്റെടുക്കാന്‍വേണ്ടി കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുക, കേരള വിദ്യാഭ്യാസനിയമം സമഗ്രമായി പരിഷ്‌കരിക്കുക, ശബ്ദമലിനീകരണനിയന്ത്രണ നിയമവും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുള്‍ക്കൊള്ളുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചിട്ടുണ്ട്. മൂന്നുദിവസങ്ങളിലായി ഗവ. വിക്ടോറിയ കോളേജില്‍ നടന്ന സംസ്ഥാന സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.
ശാസ്‌ത്രവര്‍ഷം ആചരിക്കും
ജ്യോതിശാസ്‌ത്ര വര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാം ജന്മ വാര്‍ഷികാചരണത്തിന്റെയും ഭാഗമായി പരിഷത്ത് ശാസ്‌ത്രവര്‍ഷാചരണം നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും തുടര്‍ന്ന് യൂണിറ്റ് കണ്‍വെന്‍ഷനുകളും നടത്തും.
അത്ഭുതകരമായ ആകാശം, മാനുഷരെല്ലാം ഒന്നുപോലെ, കാലംതെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി 10,000 ശാസ്‌ത്ര ക്ലാസുകള്‍ സംഘടിപ്പിക്കും. ബഹുജന സംഘടനകളുടെ സഹായത്തോടെ ബോധവത്‌കരണ ക്ലാസുകള്‍, യുവസംഗമം, ഗലീലിയോ നാടകാവതരണം എന്നിവ നടത്തും.
പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ സംഘടനാരേഖ അംഗീകരിച്ചു. ഡോ.ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. കെ.പി. അരവിന്ദന്‍, ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി.ആര്‍. മനീഷ്‌കുമാര്‍ ഡി.എന്‍.എ. സാങ്കേതികവിദ്യയെക്കുറിച്ച് ക്ലാസെടുത്തു.
പാലക്കാട്: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി ഡോ. കാവുമ്പായി ബാലകൃഷ്‌ണനെയും (തൃശ്ശൂര്‍), ജനറല്‍ സെക്രട്ടറിയായി വി. വിനോദിനെയും (മലപ്പുറം) തിരഞ്ഞെടുത്തു.
കെ.എം. മല്ലിക, ഡോ. കെ. വിജയകുമാര്‍ (വൈ.പ്രസി.), പി.വി. വിനോദ്, പി.എ. തങ്കച്ചന്‍ , പി.വി. സന്തോഷ് (സെക്ര.), ടി.പി. ശ്രീധരന്‍ (ഖജാ.), ഡോ. ആര്‍ വി ജി മേനോന്‍ (പത്രാധിപര്‍ ശാസ്‌ത്രഗതി), പ്രൊഫ. കെ. പാപ്പുട്ടി (പത്രാധിപര്‍ ശാസ്‌ത്രകേരളം), കെ.ബി. ജനാര്‍ദനന്‍ (പത്രാധിപര്‍ യുറീക്ക) എന്നിവരെയും തിരഞ്ഞെടുത്തു. തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അധ്യാപകനാണ് കാവുമ്പായി ബാലകൃഷ്‌ണന്‍ സെക്രട്ടറി വിനോദ് ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്.
(മാതൃഭൂമി ദിനപത്രം 16-02-2009)

Monday, February 9, 2009
കാര്‍ഷിക ചെറുകിട ഉല്പാദന മേഖലകള്‍ പുനരുദ്ധരിക്കുക-പ്രഭാത് പട്നായിക്
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഉല്പാദനരംഗത്തും കൂടുതല്‍ മുതല്‍മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച “ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും“ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുതലാളിത്ത വികസന ക്രമം കര്‍ഷകരെ പിഴിയുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. മുമ്പ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കി. കാര്‍ഷിക മേഖലക്കുള്ള ഗവണ്‍മെന്‍റ് നിക്ഷേപങ്ങളും വായ്പകളും വെട്ടിക്കുറച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച കൂടിയായപ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഇതിന് സഹായിക്കുന്നതിന് പകരം കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റുവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. ദിവാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ഇസഹാഖ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്‍ , ഷാജു ആന്‍റണി, ടി.കെ. നാരായണദാസ് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനവാര്‍ഷികം,
സെമിനാര്‍
Subscribe to:
Posts (Atom)