എടപ്പാള്‍: ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജക്കമ്മിക്ക് പരിഹാരമാണെന്ന പ്രചാരണം നുണയാണെന്ന് ശാസ്‌ത്രസാഹിത്യപരിഷത്ത് ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ സുഹൃദ്‌രാജ്യമാകാനും സഖ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കരാര്‍വേണോ എന്ന് ചര്‍ച്ച ചെയ്യണമെന്ന് ആണവക്കരാറും ഊര്‍ജ്ജസുരക്ഷയും എന്ന വിഷയമവതരിപ്പിച്ച ഡോ. ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി. പദ്‌മനാഭന്‍ ഉദ്‌ഘാടനം ചെയ്‌ത സെമിനാറില്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് പി. ഇഫ്‌ത്തിക്കാറുദ്ദീന്‍, പി.പി. വാസുദേവന്‍, ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പരിഷത്ത് ജില്ലാപ്രസിഡന്റ് കെ. വിജയന്‍ അധ്യക്ഷത വഹിച്ചു
Showing posts with label ആണവക്കരാര്‍. Show all posts
Showing posts with label ആണവക്കരാര്‍. Show all posts
Thursday, October 30, 2008
Sunday, October 19, 2008
ആണവക്കരാര്‍: ചര്‍ച്ച നടത്തി
അഴീക്കോട്: തെരു ദേശീയ വായനശാലയും ശാസ്‌ത്രസാഹിത്യപരിഷത്തും ചേര്‍ന്ന് 'ആണവക്കരാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാക്ലാസ് നടത്തി. എം.ശിവരാമകൃഷ്‌ണന്‍ അധ്യക്ഷനായി. കാണി ചന്ദ്രന്‍ ക്ലാസെടുത്തു. പി.കൃഷ്‌ണന്‍, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. പി.രമേശന്‍ സ്വാഗതവും പി.വി.ശങ്കരന്‍ നന്ദിയും പറഞ്ഞു.
Friday, September 5, 2008
പരിഷത്ത് ജില്ലാജാഥ സമാപിച്ചു
മലപ്പുറം: ആണവക്കരാര്‍ രാജ്യത്തിന് ഭീഷണിയാണെന്നും അതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നുമാവശ്യപ്പെട്ട് ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണജാഥകള്‍ സമാപിച്ചു. പൊന്നാനി, മഞ്ചേരി, എടപ്പാള്‍, കുറ്റിപ്പുറം, കാടാമ്പുഴ, കൊളത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ രണ്ടാം ദിവസം വിശദീകരണം നടത്തിയ പടിഞ്ഞാറന്‍ജാഥ അങ്ങാടിപ്പുറത്ത് സമാപിച്ചു. ജില്ലാസെക്രട്ടറി പി. രമേശ്‌കുമാര്‍, എ. അബ്ദുള്‍ കബീര്‍, പി. വാമനന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Monday, September 1, 2008
സ്വീകരണം നല്‍കി
മലപ്പുറം-കാളികാവ്: ആണവക്കരാര്‍ നാടിന്നാപത്ത് എന്ന മുദ്രാവാക്യവുമായി ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥയ്‌ക്ക് കാളികാവില്‍ സ്വീകരണം നല്‍കി. ടി.വി. ജോര്‍ജ്, ഒ.കെ. ഭാസ്‌കരന്‍, ജാഥാമാനേജര്‍ കെ. അരുണ്‍കുമാര്‍, ജാഥാക്യാപ്‌റ്റന്‍ വി. വിജയകുമാര്‍, വിജിത്, എല്‍. ശോഭന കുമാരി, എന്‍. മഖ്‌ബൂല്‍, ടി.വി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Sunday, August 31, 2008
ആണവക്കരാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും: ഡോ. പി. മുഹമ്മദ്‌ഷാഫി
മലപ്പുറം: ഇന്ധനവും ഉപകരണങ്ങളും ഇറക്കുമതിചെയ്‌ത് അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാനും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനുമേ ആണവക്കരാര്‍ ഉപകരിക്കൂവെന്ന് കോഴിക്കോട് സര്‍വകലാശാല രസതന്ത്രവിഭാഗം മേധാവി ഡോ. പി.മുഹമ്മദ് ഷാഫി പറഞ്ഞു. 'ആണവക്കരാര്‍ നാടിനാപത്ത്' എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്‌ത്രസാഹിത്യപരിഷത്ത് ആരംഭിച്ച വാഹനപ്രചാരണജാഥ മലപ്പുറത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Friday, August 29, 2008
പരിഷത്ത് വാഹനജാഥയ്‌ക്ക് സ്വീകരണം
മലപ്പുറം-എടപ്പാള്‍: 'ആണവക്കരാര്‍ നാടിനാപത്ത്' എന്ന മുദ്രാവാക്യവുമായി മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുന്ന പരിഷത്ത് വാഹനജാഥയ്‌ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കാന്‍ പൊന്നാനി മേഖലാകമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്‌ച 9.30 പൊന്നാനി, 11.00 മാറഞ്ചേരി, 12.30 എടപ്പാള്‍ എന്നിങ്ങനെയാണ് സ്വീകരണം. പാനല്‍ പ്രദര്‍ശനം, പുസ്‌തക പ്രചാരണം എന്നിവയും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വിജയന്‍ അറിയിച്ചു.
ലേബലുകള്‍:
ആണവക്കരാര്‍,
ജാഥ,
പരിഷത്ത്
Thursday, August 28, 2008
ആണവക്കരാര്‍ നടപ്പാക്കുന്നത് തെറ്റ് -എം.പി. പരമേശ്വരന്‍
വടകര: ആണവ റിയാക്ടര്‍ സ്ഥാപിച്ച് വൈദ്യുതി ലഭിക്കണമെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ ഊര്‍ജക്കമ്മി ഉയര്‍ത്തിക്കാട്ടി ആണവക്കരാറിലേര്‍പ്പെടാനുള്ള അത്യുത്സാഹം ദുരുപദിഷ്ടമാണെന്ന് ആണവ ശാസ്‌ത്രജ്ഞന്‍ ഡോ. എം.പി. പരമേശ്വരന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപതുവര്‍ഷം ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ച് ചെയര്‍മാന്‍സ്ഥാനം പോലും ഉപേക്ഷിച്ച് കേരളത്തില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ആണവോര്‍ജത്തിന് ഇനി ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍പ്പോലും 30 വര്‍ഷമായി പുതിയ ആണവ റിയാക്ടര്‍ സ്ഥാപിക്കാതിരിക്കുന്നതും അവര്‍ സൂര്യരശ്‌മിയില്‍നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുമൊക്കെയാണ് ഇന്ത്യ മാതൃകയാക്കേണ്ടത്.
മണലില്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. കൊടക്കാട് ശ്രീധരന്‍ സംസാരിച്ചു. പി. ബാലന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.
ഇരുപതുവര്‍ഷം ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ച് ചെയര്‍മാന്‍സ്ഥാനം പോലും ഉപേക്ഷിച്ച് കേരളത്തില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ആണവോര്‍ജത്തിന് ഇനി ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍പ്പോലും 30 വര്‍ഷമായി പുതിയ ആണവ റിയാക്ടര്‍ സ്ഥാപിക്കാതിരിക്കുന്നതും അവര്‍ സൂര്യരശ്‌മിയില്‍നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുമൊക്കെയാണ് ഇന്ത്യ മാതൃകയാക്കേണ്ടത്.
മണലില്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. കൊടക്കാട് ശ്രീധരന്‍ സംസാരിച്ചു. പി. ബാലന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.
ലേബലുകള്‍:
ആണവക്കരാര്‍,
പരിഷത്ത്,
വാര്‍ത്ത
Subscribe to:
Posts (Atom)